'അയ്യോ.. അച്ഛൻ വന്നാൽ ഞാൻ തീർന്ന്, ഈ വീട് ഞാൻ പൊളിക്കും'; ഇന്നോവ കണ്ട് ഞെട്ടി 'സീക്രട്ട് ഏജന്റ്'

Published : May 14, 2024, 09:28 PM IST
'അയ്യോ.. അച്ഛൻ വന്നാൽ ഞാൻ തീർന്ന്, ഈ വീട് ഞാൻ പൊളിക്കും'; ഇന്നോവ കണ്ട് ഞെട്ടി 'സീക്രട്ട് ഏജന്റ്'

Synopsis

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ അറുപത്തി അഞ്ചാമത്തെ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഫൈനലിലേക്ക് അടുക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് പല മാറ്റങ്ങളും ഷോയിൽ അരങ്ങേറുകയാണ്. കഴിഞ്ഞ വർഷം മുതൽ മത്സരാർത്ഥികളുടെ വീട്ടുകാരെ ഷോയിൽ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഇത്തവണയും ഇത് നടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫൈനൽ ആഴ്ചയിലേക്ക് കടക്കുമ്പോഴായിരുന്നു ഇതെങ്കിൽ ഇത്തവണ അതിത്തിരി നേരത്തെ ആണ്. 

ബി​ഗ് ബോസ് വീട്ടിൽ ആദ്യം എത്തിയത് ഋഷിയുടെ അമ്മയും സഹോദരനും ആണ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഋഷി അവരെ വരവേറ്റത്. താന്റെ വീട്ടുകാർ ആദ്യം വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അങ്ങനെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും ഋഷി പറയുന്നുണ്ട് ഒപ്പം ബി​ഗ് ബോസിനോട് താരം നന്ദി പറയുന്നുമുണ്ട്. പിന്നാലെ ഓരോ മത്സാർത്ഥികളും ഋഷിയുടെ അമ്മയെയും സഹോദരനെയും പരിചയപ്പെടുന്നുമുണ്ട്. ഇതിനിയിൽ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

ഋഷിയുടെ വീട്ടുകാരെ കണ്ട സായ് തന്റെ ആരെയും കൊണ്ടുവരരുത് അവർ വരരുത് എന്നാണ് പറയുന്നത്. "അയ്യോ..വരല്ലേ.. വരല്ലേ..ആരും വരല്ലേ. എന്റെ അച്ഛനെ ഒന്നും ഒരിക്കലും കൊണ്ട് വരരുത്. അച്ഛൻ വന്നാൽ ഞാൻ തീർന്ന്. ഈ വീട് ഞാൻ പൊളിക്കും. എനിക്ക് അമ്മയെയും സ്നേഹയുമല്ല പ്രശ്നം. തന്തപ്പടി വന്നാല്‍ തീര്‍ന്ന്", എന്നാണ് സായ് കൃഷ്ണ തലയിൽ കൈവച്ചു കൊണ്ട് പറയുന്നത്.   

എടാ മോനെ, ഇത് 150 കോടിയിലും നിൽക്കില്ല; ഒടിടിയിൽ എത്തിയിട്ടും 'രം​ഗണ്ണൻ' കോടികൾ വരിക്കൂട്ടുന്നു, കണക്കുകൾ

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ അറുപത്തി അഞ്ചാമത്തെ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമയാണ് ഷോ അവസാനിക്കാൻ ഉള്ളത്. ഇതിനിടയിൽ ആരൊക്കെ പുറത്ത് പോകുമെന്നും ആരൊക്കെ ടോപ് ഫൈവിൽ എത്തുമെന്നും ആര് വിജയ കിരീടം ചൂടുമെന്നും അറിയാൻ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേക്ഷകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്