'ബിഗ്ബോസിനായി നടത്തിയത് വർഷങ്ങളുടെ തയ്യാറെടുപ്പ്, സിനിമയായിരുന്നു ലക്ഷ്യം'; മനസ് തുറന്ന് അർജുൻ

Published : Sep 23, 2025, 02:44 PM IST
Arjun Syam Gopan shares his passion towards cinema and bigg boss experience

Synopsis

ബിഗ് ബോസ് മലയാളം സീസൺ ആറിലെ ഫസ്റ്റ് റണ്ണറപ്പായ അർജുൻ ശ്യാം ഗോപൻ, ഷോയിൽ നിന്നും ലഭിച്ച പ്രതിഫലത്തെക്കുറിച്ചും സിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ചും പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് അർജുൻ ശ്യാം ഗോപൻ. സീസൺ ആറിൽ ഫസ്റ്റ് റണ്ണറപ്പായിരുന്ന അർജുൻ ഷോയിലേക്ക് വരും മുൻപേ തന്നെ മോഡലിങ്ങിലൂടെ സോഷ്യൽ‌മീഡിയയിൽ താരമായിരുന്നു. അർജുന്റെ ബോഡി ട്രാൻസ്ഫർമേഷനും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അർജുൻ. സിനിമാമോഹവുമായാണ് അർജുൻ ബിഗ്ബോസിലെത്തിയത്. ബിഗ്ബോസിലൂടെത്തന്നെയാണ് ജിത്തു ജോസഫ് സിനിമയിലേക്ക് അർജുനെ ക്ഷണിച്ചതും. ഷോയ്ക്കുള്ളിൽ വെച്ചു നടത്തിയ ഒരു ടാസ്കിലൂടെയാണ് അർജുന് സിനിമയിലേക്കുള്ള വിളിയെത്തുന്നത്.

ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നുമുള്ള പേയ്മെന്റിനെക്കുറിച്ചും സിനിമയിലേക്കുള്ള വരവിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം. നമുക്ക് സ്റ്റാർ നെറ്റ് വർക്കാണ് പേയ്മെന്റ് തരുന്നത്. എല്ലാവർക്കും ഒരുപോലെയാണോ എന്നെനിക്ക് അറിയില്ല. എന്റെ കാര്യത്തിൽ കയറുന്ന സമയത്ത് കുറച്ച് പെെസ തന്നു. പിന്നെ ഇറങ്ങിക്കഴിഞ്ഞിട്ട്. പിന്നെ കുറേ നാൾ കഴിഞ്ഞിട്ട് ഒന്നിച്ചു തന്നു. ഘട്ടം ഘ‌ട്ടമായാണ് പെെസ കിട്ടുക'', പോർട്രേയൽസ് ബൈ ഗദ്ദാഫി എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞു.

''എനിക്ക് വേണ്ടി ഷോപ്പ് ചെയ്തിരുന്നത് ഞാൻ തന്നെയാണ്. ഞാൻ തന്നെ കുറച്ച് ഡ്രസ് മേടിച്ച് വീട്ടിൽ വെച്ചിരുന്നു. ബിഗ് ബോസിൽ കയറണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുറേ വർഷത്തെ തയ്യാറെടുപ്പ് എനിക്കുണ്ടായിരുന്നു. പരിപാടികൾക്കും മറ്റും പോകുമ്പോൾ ധരിച്ച ഡ്രസുകൾ സ്റ്റോക്ക് ചെയ്ത് വെച്ചിരുന്നു. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം ഞാൻ ചൂസ് ചെയ്തത് സിനിമയിലേക്ക് എൻട്രി കിട്ടാൻ വേണ്ടി തന്നെയായിരുന്നു. മോഡലിങ്ങിൽ നിന്ന് സിനിമാ രംഗത്തേക്ക് വരുന്നത് ഭയങ്കര പാടാണ്. മോഡലിങ്ങിലെ സ്വാഗും ആറ്റിറ്റ്യൂഡുമൊന്നും അഭിനയത്തിൽ പറ്റില്ല. അതുകൊണ്ടു തന്നെ മോഡലിങ്ങ് ചെയ്യുന്നവർ ഫ്ലക്സിബിൾ അല്ല എന്ന ധാരണയുണ്ട്. അത് സത്യമാണ്. എനിക്കും ആ പ്രശ്നം ഉണ്ട്. അത് നമ്മൾ മാറ്റിയെടുക്കണം'', അർജുൻ കൂട്ടിച്ചേർത്തു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ