
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലെയാണ് ബിഗ് ബോസ് സീസൺ 3യുടേത്. കൊവിഡ് കാരണം രണ്ട് മാസക്കാലം വരെ കാത്തിരിക്കേണ്ടി വന്ന ഫിനാലെ കൂടിയായതിനാൽ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ആ ഗ്രാൻഡ് സെറിമണി എന്ന് നടക്കുമെന്ന് അറിയിക്കുകയാണ് ഷോയുടെ അവതാരകൻ കൂടിയായ മോഹൻലാൽ.
ഓഗസ്റ്റ് ഒന്ന് ഞായറാഴ്ചയാകും ആഘോഷ ആരവങ്ങളുടെ ഫിനാലെ നടക്കുക. രാത്രി ഏഴ് മണി മുതലാണ് ഏഷ്യാനെറ്റിൻ ഫിനാലെ സംരക്ഷണം ചെയ്യുക. ഫിനാലെ തീയതി പ്രഖ്യാപിച്ചതോടെ ഏറെ ആവേശത്തിലാണ് ഓരോ മത്സരാർത്ഥികളുടെയും ഫാൻസ് ഗ്രൂപ്പുകളും ആരാധകരും.
തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19ന് ബിഗ് ബോസ് 3 അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലേത് പോലെ ടൈറ്റില്‍ വിജയി ഇല്ലാതാകരുതെന്ന് കരുതിയ സംഘാടകർ എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഷോ നടന്ന ചെന്നൈ ഇവിപി ഫിലിം സിറ്റി തന്നെയായിരുന്നു ഗ്രാന്‍ഡ് ഫിനാലെയുടെയും വേദി.
അതേസമയം, ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ലെങ്കിലും ഭൂരിഭാഗം പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നതുപോലെ മണിക്കുട്ടനാണ് ടൈറ്റില്‍ വിന്നര്‍ എന്നാണ് പുറത്തുവരുന്ന സൂചനകൾ. രണ്ടാം സ്ഥാനത്ത് സായ് വിഷ്‍ണുവും മൂന്നാമത് ഡിംപല്‍ ഭാലും എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മൂന്നാം സ്ഥാനത്തെത്തിയതിന് ഡിംപല്‍ ഭാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ ഫിനാലെ വേദിയില്‍ നിന്നുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ