Bigg Boss S 4 : ഒടുവിൽ മോഹൻലാലിന്റെ പ്രഖ്യാപനം; ബി​ഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്

Published : Apr 24, 2022, 10:02 PM ISTUpdated : Apr 24, 2022, 10:05 PM IST
Bigg Boss S 4 : ഒടുവിൽ മോഹൻലാലിന്റെ പ്രഖ്യാപനം; ബി​ഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്

Synopsis

ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബി​ഗ് ബോസിൽ എത്തി ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി മാറിയ ആളാണ് അശ്വിൻ. 

ബി​ഗ് ബോസ് സീസൺ നാലിൽ(Bigg Boss) നിന്നും മൂന്നാമത്തെ മത്സരാർത്ഥിയും പുറത്തേക്ക്. ആദ്യം ഷോയിൽ നിന്നും പുറത്തായത് ജാനകി ആയിരുന്നെങ്കിൽ രണ്ടാമത് എലിമിനേറ്റ് ആയത് ശാലിനി ആയിരുന്നു. ഇന്നിതാ മൂന്നാമത്തെ മത്സരാർത്ഥിയായി അശ്വിനും ഷോയിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ബ്ലെസ്ലി, അശ്വിൻ, സൂരജ്, റോബിൻ എന്നിവരായിരുന്നു ഈ ആഴ്ച എവിഷനിൽ വന്നിരുന്നത്. 

മത്സരാർത്ഥികളോട് കുശലം ചോദിച്ച ശേഷമായിരുന്നു മോഹൻലാൽ എവിഷൻ പ്രഖ്യാപിച്ചത്. കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് താൻ എത്രതവണ അശ്വിനോട് പറഞ്ഞതാണെന്ന് മോഹൻലാൽ പറയുന്നുണ്ട്. അത് ഉപയോ​ഗിച്ചില്ലെന്നും മോഹൻലാൽ പറഞ്ഞു. ഒടുവിൽ അശ്വിന്റെ പേരെഴുതിയ കാർഡ് മോഹൻലാൽ കാണിക്കുകയും ഔട്ട് ആതായി പ്രഖ്യാപിക്കുകയുമായിരുന്നു. ശേഷം പിന്നാലെ ബി​ഗ് ബോസിലെ ഓരോരുത്തരോട് നന്ദി പറഞ്ഞ ശേഷം അശ്വിൻ വീടിന്റ പടിയിറങ്ങുക ആയിരുന്നു.

ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ബി​ഗ് ബോസിൽ എത്തി ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായി മാറിയ ആളാണ് അശ്വിൻ. ആദ്യ ആഴ്ചയിൽ ഷോയിൽ അശ്വിൻ തിളങ്ങി നിന്നു.  വീട്ടിലെ എല്ലാ കാര്യങ്ങളിലും അശ്വിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഷോയ്ക്ക് പുറത്ത് അശ്വിന് ഫാൻസ് ​ഗ്രൂപ്പുകളും പ്രത്യക്ഷപ്പെട്ടത്. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ എത്തിയപ്പോഴേക്കും ഒരു കോർണറിലേക്ക് അശ്വിൻ മാറുകയായിരുന്നു. ഇക്കാര്യം മോഹൻലാലും മത്സരാർത്ഥികളും പലപ്പോഴായി തുറന്നുപറഞ്ഞിട്ടുമുണ്ട്. ഈ ആഴ്ചയിൽ എവിഷൻ ലിസ്റ്റിൽ വന്നവരുടെ പേരുകൾ പുറത്തുവന്നപ്പോൾ തന്നെ ആശ്വിൻ ആകും പുറത്തുപോകുക എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്