'ബന്ധങ്ങള്‍ അടര്‍ന്നു പോകുന്നത് വല്ലാത്ത വിഷമമാണ്'; കുറിപ്പ് പങ്കുവച്ച് അശ്വതി

Published : Jul 07, 2022, 11:31 PM IST
'ബന്ധങ്ങള്‍ അടര്‍ന്നു പോകുന്നത് വല്ലാത്ത വിഷമമാണ്'; കുറിപ്പ് പങ്കുവച്ച് അശ്വതി

Synopsis

ബിഗ് ബോസ് അവസാനിച്ച ശേഷമുള്ള തന്റെ കുറിപ്പിനെ കുറിച്ചുള്ള ചെറിയൊരു അനുഭവമാണ് അശ്വതി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ബിഗ് ബോസ്(Bigg Boss) സീസണുകള്‍ ഒന്നുവിടാതെ കണ്ടിരിക്കുകയും, ശക്തമായ വാക്കുകള്‍കൊണ്ട് ആരോഗ്യപരമായ ചര്‍ച്ച കുറിപ്പുകളായി പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരാളാണ് അശ്വതി പ്രസില്ല ജെറിന്‍. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അശ്വതി, വളരെ നാളുകളായി സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കുങ്കുമപ്പൂവ്, അല്‍ഫോണ്‍സാമ്മ തുടങ്ങിയ പരമ്പരകളിലൂടെയാണ് അശ്വതി മലയാളിക്ക് പ്രിയങ്കരിയാകുന്നത്. ശേഷം സ്‌ക്രീനില്‍ സജീവമല്ലെങ്കിലും, അശ്വതി സോഷ്യല്‍മീഡിയയുല്‍ സജീവമാണ്. ബിഗ്‌ബോസ് കാലങ്ങളിലാണ് താരം സ്ഥിരമായി സജീവമാകാറുള്ളത്. ഒരു സാധാരണ പ്രേക്ഷകന്‍ എങ്ങനെ ബിഗ്‌ബോസിനെ നോക്കിക്കാണുന്നു എന്നാണ് തന്റെ കുറിപ്പുകളിലൂടെ അശ്വതി പറയാന്‍ ശ്രമിക്കുന്നതും.

അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകളെല്ലാം തന്നെ ആരാധകര്‍ക്കിടയില്‍ വൈറലാകാറുമുണ്ട്. ബിഗ് ബോസ് അവസാനിച്ച ശേഷമുള്ള തന്റെ കുറിപ്പിനെ കുറിച്ചുള്ള ചെറിയൊരു അനുഭവമാണ് അശ്വതി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. സാധാരണയായി തന്റെ പോസ്‌റ്റൊന്നും കണ്ട് ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ വിളിക്കാറില്ലെന്നും, മെസേജ് അയക്കാറില്ലെന്നുമാണ് അശ്വതി കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ ഇത്തവണ അതില്‍നിന്നും വിപരീതമായി രണ്ട് ആളുകള്‍ മെസേജ് അയച്ച സന്തോഷമാണ് അശ്വതി പറയുന്നത്.

ഒരു കുഞ്ഞു വലിയ സന്തോഷ പോസ്റ്റ്

സാധാരണ ബിഗ്ഗ്ബോസ് എന്ന റിയാലിറ്റി ഷോ കഴിയുമ്പോള്‍ അതില്‍ നിന്നു എന്റെ സുഹൃത്തുക്കള്‍ എന്ന് കരുതിയിട്ടുള്ള വ്യക്തികള്‍ ഒന്നും തിരിച്ചു ഇറങ്ങി കഴിയുമ്പോള്‍ വിളിക്കാറില്ല. ഒരു മെസ്സേജ് അയച്ചാല്‍ റിപ്ലൈ പോലും തരാറിലാ (അവരുടെ മാനസികാവസ്ഥയും ഞാന്‍ മാനിക്കുന്നു.. അതായിരിക്കാം, അല്ലേല്‍ പിന്നേ എന്റെ വിശ്വവിഖ്യാതമായ ബിഗ്‌ബോസ് പോസ്റ്റുകള്‍ കൊണ്ടായിരിക്കാം.)

പക്ഷെ ഇന്നലെ എനിക്ക് രണ്ട് പേര്‍ മെസ്സേജ് അയച്ചു. ധന്യയും, ലക്ഷ്മിചേച്ചിയും. ഒരുപാട് സന്തോഷം ആയി. ധന്യയെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും ഒരു അടുപ്പം എനിക്ക് തോന്നിയിട്ടുണ്ട്. അതിനു കാരണം എന്താണെന്നു എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ പറയാം ഇപ്പൊ വേണ്ടാ. പിന്നെ നമ്മടെ ലക്ഷ്മിയേച്ചി, സത്യമായിട്ടും എന്നോട് മിണ്ടുമോ എന്ന് എനിക്ക് സംശയം ഉണ്ടാരുന്നു.. കാരണം 'അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക' പോസ്റ്റ് അത്രയ്ക്ക് വൈറല്‍ ആരുന്നു.. പക്ഷെ എന്നെ എപ്പഴത്തെയും പോലെ ചക്കരെ... കുട്ടാ.. എന്ന വിളിച്ചു മെസ്സേജ് ചെയ്തപ്പോള്‍ സത്യം പറയട്ടെ എനിക്ക് ശ്വാസം നേരെ വീണു. 'ഫേസ്ബുക് കിട്ടുന്നില്ല നീ പോസ്റ്റ് ഇട്ടിട്ടുണ്ടാകും എന്നെനിക്കറിയാം എനിക്കതൊക്കെ അയച്ചു താ' എന്നൊക്കെ പറഞ്ഞു.. ഉയിര് പോയാലും ഞാന്‍ അയച്ചു തരത്തില്ല ചേച്ചി. പറയാനുള്ളതൊക്കെ ഞാന്‍ പറയുമെങ്കിലും ബന്ധങ്ങള്‍ അടര്‍ന്നു പോകുന്നത് എനിക്ക് വല്ലാത്ത വിഷമം ഉള്ള കാര്യമാണ്.. എന്തായാലും ഇപ്പൊ ഹാപ്പി.


ചോക്ലേറ്റ് എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ നമ്മടെ ജയേട്ടന്‍ (ജയസൂര്യ) കണ്ണ് നിറഞ്ഞു പറയില്ലേ ' ആദ്യായിട്ടാ എന്റെ നാടകം കണ്ട് ആള്‍ക്കാര്‍ കൈയ്യടിക്കുന്നത് ' എന്ന്, അതുപോലെ ആദ്യായിട്ടാ ബിഗ്‌ബോസ് കഴിഞ്ഞു രണ്ടു പേര്‍ മെസ്സേജ് അയച്ചത് അതോണ്ടിട്ട പോസ്റ്റാ.

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്