'ഇങ്ങനെയുള്ള വാക്കുകൾ ഒഴിവാക്കൂ'; ലക്ഷ്മിയ്ക്ക് താക്കീതുമായി ഭാഗ്യലക്ഷ്മി !

Web Desk   | Asianet News
Published : Feb 17, 2021, 09:56 PM ISTUpdated : Feb 17, 2021, 09:59 PM IST
'ഇങ്ങനെയുള്ള വാക്കുകൾ ഒഴിവാക്കൂ'; ലക്ഷ്മിയ്ക്ക് താക്കീതുമായി ഭാഗ്യലക്ഷ്മി !

Synopsis

കഴിഞ്ഞ ദിവസമായിരുന്നു ഭാ​ഗ്യലക്ഷ്മിയെ കുടുംബത്തിലെ ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്ക് വിജയിച്ച ഭാഗ്യലക്ഷ്മിയെ ക്യാപ്റ്റനായി ബിഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു.   

ബി​ഗ് ബോസ് മൂന്നാം ഭാ​ഗത്തിന്റെ നാലാം എപ്പിസോഡിൽ ലക്ഷ്മിയ്ക്ക് താക്കീതുമായി ഭാഗ്യലക്ഷ്മി. 'ഞാൻ, എന്റെ എന്നുള്ള വാക്കുകൾ ഒഴിവാക്കു'വെന്നാണ് ഭാ​ഗ്യലക്ഷ്മി, ലക്ഷ്മിയോട് പറഞ്ഞത്. തന്റെ ​ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി ലക്ഷ്മി, ഫിറോസിനോട് സംസാരിക്കുന്നതിനിടെ ഭാ​ഗ്യലക്ഷ്മി എത്തുകയായിരുന്നു. 

'പറ്റുവാണെങ്കിൽ ട്രൈ ചെയ്യൂ' എന്ന് പറഞ്ഞായിരുന്നു ഭാ​ഗ്യലക്ഷ്മി സംഭാഷണം തുടങ്ങിയത്. 'നീ, നീയായി ജീവിക്ക്. നീ എല്ലാവരേയും ബോധിപ്പിക്കാൻ ഞാൻ അതാണ് ഇതാണ്, എനിക്ക് ഇങ്ങനെ ചെയ്യണം അതിന്റെ ആവശ്യം എന്താ' എന്നാണ് ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.

ഇതിനിടയിൽ രണ്ട് പേരും അടി ഉണ്ടാക്കരുതെന്ന് നോബി ഓർമ്മിപ്പിക്കുകയും ചെയ്തു. ഇതിനെ വളരെയധികം പോസ്റ്റീവായിട്ടായിരുന്നു ലക്ഷ്മി സ്വീകരിച്ചത്. 

കഴിഞ്ഞ ദിവസമായിരുന്നു ഭാ​ഗ്യലക്ഷ്മിയെ കുടുംബത്തിലെ ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.രണ്ടിനെതിരെ പത്ത് വോട്ടുകള്‍ക്ക് വിജയിച്ച ഭാഗ്യലക്ഷ്മിയെ ക്യാപ്റ്റനായി ബിഗ് ബോസ് പ്രഖ്യാപിക്കുകയായിരുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി