'മജ്‍സിയ പോയാല്‍ ഡിംപലിന്റെ കരച്ചില്‍ ആയിരിക്കും', ബിഗ് ബോസില്‍ നിന്ന് പുറത്താകുന്നവരെ കുറിച്ചുള്ള സൂചനകള്‍

Web Desk   | Asianet News
Published : Mar 28, 2021, 02:18 PM IST
'മജ്‍സിയ പോയാല്‍ ഡിംപലിന്റെ കരച്ചില്‍ ആയിരിക്കും', ബിഗ് ബോസില്‍ നിന്ന് പുറത്താകുന്നവരെ കുറിച്ചുള്ള സൂചനകള്‍

Synopsis

ബിഗ് ബോസിന്റെ  പ്രമോയ്‍ക്ക് കമന്റുകളായിട്ടാണ് പുറത്താകുന്നവര്‍ ആരായിരിക്കും എന്ന് ചര്‍ച്ച നടക്കുന്നത്.

ബിഗ് ബോസില്‍ ഏറ്റവും നിര്‍ണായകമായ ദിവസങ്ങളാണ് ശനിയും ഞായറും. കാരണം മോഹൻലാല്‍ വരുന്ന ദിവസമായ അന്നാണ് ബിഗ് ബോസില്‍ നിന്ന് ഒരാള്‍ പുറത്താകുക. പുറത്താകുന്ന ആളെ മോഹൻലാല്‍ തന്നെയാണ് പ്രഖ്യാപിക്കുക. ആരാകും പുറത്താകുകയെന്നത് പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. മത്സരാര്‍ഥികള്‍ തന്നെയാണ് പുറത്തുപോകേണ്ടവരെ നോമിനേറ്റ് ചെയ്യുന്നത്. വളരെ സങ്കടത്തോടെ ആ പേര് പ്രഖ്യാപിക്കുകയാണ് എന്നാണ് മോഹൻലാല്‍ ഇന്നത്തെ എപ്പിസോഡിന്റെ പ്രമോയില്‍ പറയുന്നത്.

പ്രമോയ്‍ക്ക് നിരവധി കമന്റുകളാണ് കിട്ടുന്നത്. അനൂപ് ആകാതിരുന്നാല്‍ ഭാഗ്യമായിരുന്നുവെന്ന് ഒരു കമന്റ്. സൂര്യ പോയാല്‍ മണിക്കുട്ടൻ ഉഷാറാകും എന്ന് മറ്റൊരു കമന്റ്. എല്ലാവരും നല്ല ആക്ടിവായിട്ടുള്ള ആളുകളാണ് ഇന്ന് ആരും പോകേണ്ട എന്നും കമന്റുണ്ട്. ഭൂരിഭാഗം പേരും പറയുന്നത് മജ്‍സിയ ആയിരിക്കും പോകുന്നത് എന്നാണ്.  ഓരോരുത്തരും അവരവരുടെ അഭിപ്രായം പറയുന്നു. എന്തായാലും ആരാണ് ഇന്ന് പുറത്തുപോകുകയെന്ന് അറിയാൻ രാത്രി ഒമ്പത് മണി വരെ കാത്തിരിക്കണം.

മജ്‍സിയ പോയാല്‍ ഡിംപലിന്റെ കരച്ചില്‍ ആയിരിക്കുമെന്നും അവര്‍ പുറത്തായെന്നും പല കമന്റുകളും പറയുന്നു.

സായ് വിഷ്‍ണു- രണ്ട്, അനൂപ് കൃഷ്‍ണൻ- രണ്ട്, മജ്‍സിയ- മൂന്ന്, ഡിംപല്‍- അഞ്ച്,  ഫിറോസ്- സജ്‍ന ദമ്പതിമാര്‍- ആറ് എന്നിങ്ങനെയായിരുന്നു ഇത്തവണത്തെ നോമിനേഷനായി ബിഗ് ബോസ് തെരഞ്ഞെടുത്തത്. 

മജ്‍സിയ

നോബി നല്ല മത്സരാര്‍ഥിയല്ലെന്നും, റിതുവും ബിഗ് ബോസില്‍ നിന്ന് പുറത്തുപോകേണ്ടതുണ്ടെന്നും വ്യക്തമാക്കി മജ്‍സിയ നോമിനേറ്റ് ചെയ്‍തു.

റംസാൻ

മജ്‍സിയ മത്സരാര്‍ഥി എന്ന നിലയില്‍ നീതിപൂര്‍വമല്ല പെരുമാറുന്നത്. മത്സരം ജയിക്കാൻ എന്തുംചെയ്യുന്ന ആളാണ് മണിക്കുട്ടൻ എന്നും റംസാൻ പറഞ്ഞു.

സന്ധ്യാ മനോജ്

തമാശ പറയുമ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നയാളാണ് ഫിറോസ്.  മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് മനസിലാക്കാതെയാണ് ഡിംപാല്‍ പെരുമാറുന്നത് എന്ന് വ്യക്തമാക്കി സന്ധ്യാ മനോജ് അവരെയും നോമിനേറ്റ് ചെയ്‍തു.

നോബി

സജ്‍ന- ഫിറോസ് ദമ്പതിമാരെയും  ഡിംപലിനെയുമാണ് നോബി നോമിനേറ്റ് ചെയ്‍തത്.

സായ് വിഷ്‍ണു

സജ്‍ന- ഫിറോസ് ദമ്പതിമാരും  ഡിംപലും ബിഗ് ബോസ് പ്രോഗ്രാമിന്റെ നിലവാരത്തിന് യോജിക്കുന്നവരല്ലെന്ന് സായ് വിഷ്‍ണു പറഞ്ഞു.

അഡോണി

മോശം വാക്കുകള്‍ ഉപയോഗിക്കുന്നവരാണ്  ഫിറോസ്- സജ്‍നയെന്നും  സൂര്യ മികച്ച മത്സരാര്‍ഥിയല്ല എന്നും അഡോണി പറഞ്ഞു.

അനൂപ് കൃഷ്‍ണൻ

ഡിംപലിനെയും  സായ് വിഷ്‍ണുവിനെയുമാണ് അനൂപ് കൃഷ്‍ണൻ നോമിനേറ്റ് ചെയ്‍തത്. 

ഡിംപല്‍

സൂര്യ ഇമോഷണല്‍ ആയി പെരുമാറുന്നു. സായ് വിഷ്‍ണു മടിയനാണ് എന്നും ഡിംപല്‍ പറഞ്ഞു.

മണിക്കുട്ടൻ

ഡ്രസിംഗ് റൂമില്‍ പോയിട്ടുള്ള റംസാന്റെ ചര്‍ച്ചയെ കുറിച്ചാണ് മണിക്കുട്ടൻ പറഞ്ഞത്. അനൂപ് കൃഷ്‍ണൻ ഫുഡ് ഉണ്ടാക്കിയത് വലിയ കാര്യമാക്കി എടുത്തുവെന്നും മണിക്കുട്ടൻ പറഞ്ഞു.

ഭാഗ്യലക്ഷ്‍മി

ആരെ വേണമെങ്കിലും ഡിംപലിന് എന്തുപറയാം, എന്നാല്‍ കേള്‍ക്കാനുള്ള മനസ് അവര്‍ കാണിക്കുന്നില്ല വളരെ ഫേക്ക് ഗെയിമാണ് മജ്‍സിയ കളിക്കുന്നത്, നുണ പറയുകയും ചെയ്യുന്നുവെന്നും ഭാഗ്യലക്ഷ്‍മി.

സൂര്യ

ഫിറോസ്- സജ്‍ന ആരോഗ്യകരമല്ലാത്ത രീതിയില്‍ പെരുമാറുന്നു, മാന്യമായ പദപ്രയോഗങ്ങള്‍ ഉണ്ടാകുന്നില്ല. അനൂപ് കൃഷ്‍ണനെയും സൂര്യ നോമിനേറ്റ് ചെയ്‍തു.

ഫറോസ്- സജ്‍ന

സന്ധ്യാ മനോജിനെയും അഡോണിയെയുമാണ് ഫിറോസ്- സജ്‍ന ദമ്പതിമാര്‍ നോമിനേറ്റ് ചെയ്‍തത്.

റിതു മന്ത്ര

സൂര്യയെയും ഭാഗ്യലക്ഷ്‍മിയെയുമാണ് റിതു മന്ത്ര നോമിനേറ്റ് ചെയ്‍തത്.

കിടിലൻ ഫിറോസ്

ഫിറോസ്- സജ്‍നയുടെ വാക്കുകള്‍ മോശമാണ്, വിവേചനം കാട്ടുന്നു. മജ്‍സിയ ഒന്നിലേറെ നുണകള്‍ പറയുന്നുവെന്നും കിടിലൻ ഫിറോസ് പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ