
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ വന്ന ആഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതൽ പ്രതീക്ഷ നല്‍കിയ ആളാണ് സീക്രട്ട് ഏജന്‍റ് എന്ന സായി. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി നിരാശ മത്സരാർത്ഥി സമ്മാനിച്ചെന്ന് ഇന്നലെ തന്നെ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.
ഏറെ ഹൈപ്പിലായിരുന്നു സീക്രട്ട് ഏജന്‍റിന്‍റെ വീട്ടിലേക്കുള്ള വരവ്.ആദ്യ ദിവസം വന്നതിന് ശേഷം ജാസ്മിനോട് സായി പുറത്തെ കാര്യങ്ങള്‍ പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് പൊതുവില്‍ ബിഗ് ബോസ് വാണിംഗ് നല്‍കിയിരുന്നു.
ജാസ്മിന് പുറത്തെ കാര്യങ്ങളെക്കുറിച്ചാണ് നേരത്തെ സായി വ്യക്തമായ ധാരണ നൽകിയത്. പുറത്തെ അവരുടെ ഇമേജും ജാസ്മിന്‍റെ മാതാപിതാക്കളുടെ അഭിമുഖവും, വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വോയിസ് ക്ലിപ്പ് വരെ സീക്രട്ട് ഏജന്‍റ് ജാസ്മിനോട് പറഞ്ഞു. ബിഗ് ബോസ് വാണിങ് നൽകുന്നവരെ സായി ജാസ്മിനോട് വിശദമായി കാര്യങ്ങൾ സംസാരിച്ചു.
ഇപ്പോള്‍ ഇതാ ഇതേ കാര്യത്തിന് അവസാന താക്കീത് ലഭിച്ചിരിക്കുകയാണ് സീക്രട്ട് ഏജന്‍റ് സായിക്ക്. ബിഗ് ബോസ് വീട്ടിലെ എല്ലാവരെയും ലീവിംഗ് റൂമില്‍ വിളിച്ച് വരുത്തി. സായിയെ എഴുന്നേറ്റ് നിര്‍ത്തിച്ചാണ് ബിഗ് ബോസ് താക്കീത് നല്‍കിയത്. പുറത്ത് നടന്ന കാര്യങ്ങള്‍ ആംഗ്യത്തിലൂടെയോ,സംസാരത്തിലൂടെയോ സൂചന നല്‍കരുത് എന്നത് നേരത്തെ പറഞ്ഞതാണ്. അത് വീണ്ടും ലംഘിച്ചു. ബിഗ് ബോസ് വീട്ടിലെ നിയമലംഘനം ഗൌരവമായ വിഷയമാണ്. അതിനാല്‍ ഇത് അവസാന താക്കീതാണ് അടുത്തത് കടുത്ത നടപടിയാണ് എന്ന് ബിഗ് ബോസ് പറഞ്ഞു.
"നീ വെറും കുട്ടിയാണ് " ഹൗസിൽ നേർക്കുനേര്‍ സിബിനും ഋഷിയും; വീണ്ടും ബിഗ് ബോസില്‍ വഴക്ക്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ