
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ആറാം വാരത്തിലേക്കുള്ള നോമിനേഷന്‍ ലിസ്റ്റ് ആയി. 13 പേര്‍ അടങ്ങുന്ന ജംബോ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണ. കിരീടയുദ്ധം ടാസ്കില്‍ വിജയിച്ച നൂറയെ ഇത്തവണ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് വരുന്നയാള്‍ക്ക് ഇത്തവണ നോമിനേഷന്‍ മുക്തി ഇല്ലെന്നും. ജിഷിന്‍ വിജയിച്ച തുടര്‍ക്കഥ ടാസ്കില്‍ പരാജയപ്പെട്ട മറ്റ് നാല് വൈല്‍ഡ് കാര്‍ഡുകളായ പ്രവീണ്‍, ലക്ഷ്മി, മസ്താനി, സാബുമാന്‍ എന്നിവര്‍ നേരിട്ട് നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു. കിരീടയുദ്ധം ടാസ്കില്‍ വിജയിച്ച നൂറയ്ക്ക് ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനും അവസരമുണ്ടായിരുന്നു. ആര്യനെയാണ് നൂറ നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമില്‍ നടന്ന നോമിനേഷന്‍ ഇപ്രകാരം ആയിരുന്നു.
പ്രവീണ്‍- ബിന്നി, റെന ഫാത്തിമ
ആദില- അഭിലാഷ്, ബിന്നി
ലക്ഷ്മി- റെന ഫാത്തിമ, ആദില
അക്ബര്‍- അനുമോള്‍, അനീഷ്
ബിന്നി- നെവിന്‍, ആദില
മസ്താനി- റെന ഫാത്തിമ, ജിസൈല്‍
ആര്യന്‍- അനുമോള്‍, ആദില
ഒനീല്‍- ബിന്നി, ആദില
സാബുമാന്‍- ഷാനവാസ്, അനീഷ്
റെന ഫാത്തിമ- അഭിലാഷ്, അനുമോള്‍
ജിഷിന്‍- ബിന്നി, റെന ഫാത്തിമ
ഷാനവാസ്- നെവിന്‍, അനുമോള്‍
അനുമോള്‍- അക്ബര്‍, ആദില
അഭിലാഷ്- ആദില, ബിന്നി
ജിസേല്‍- അഭിലാഷ്, ആദില
നെവിന്‍- അഭിലാഷ്, അക്ബര്‍
തുടര്‍ന്ന് ബിഗ് ബോസ് ഇത്തവണത്തെ പൂര്‍ണ്ണ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. ആര്യന്‍, പ്രവീണ്‍, ലക്ഷ്മി, മസ്താനി, സാബുമാന്‍, അക്ബര്‍, നെവിന്‍, അനീഷ്, അഭിലാഷ്, അനുമോള്‍, റെന ഫാത്തിമ, ബിന്നി, ആദില എന്നിങ്ങനെയാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റ്. അക്ബര്‍, നെവിന്‍, അനീഷ് എന്നിവര്‍ക്ക് 2 വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ അഭിലാഷ്, അനുമോള്‍, റെന ഫാത്തിമ എന്നിവര്‍ക്ക് നാല് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ബിന്നിക്ക് അഞ്ചും ആദിലയ്ക്ക് ഏഴും വോട്ടുകള്‍ ലഭിച്ചു.