ഡിംപല്‍ തിരിച്ചെത്തി, പുതിയ ക്യാപ്റ്റൻ ഇവരില്‍ നിന്ന് ഒരാള്‍, ബിഗ് ബോസിലെ ഇന്നത്തെ വിശേഷങ്ങള്‍

Web Desk   | Asianet News
Published : May 13, 2021, 11:36 PM IST
ഡിംപല്‍ തിരിച്ചെത്തി, പുതിയ ക്യാപ്റ്റൻ ഇവരില്‍ നിന്ന് ഒരാള്‍, ബിഗ് ബോസിലെ ഇന്നത്തെ വിശേഷങ്ങള്‍

Synopsis

ഡിംപല്‍ തിരിച്ചെത്തിയ ബിഗ് ബോസിലെ വിശേഷങ്ങള്‍ ഇതൊക്കെയാണ്.

മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയ ബിഗ് ബോസ് അതിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ്.  അടുത്ത ആഴ്‍ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയും ചെയ്‍തു. മത്സരാര്‍ഥികള്‍ ഓരോരുത്തരും ആരാണ് കഴിഞ്ഞ ആഴ്‍ച മികച്ച് നിന്നത് എന്ന് വ്യക്തമാക്കുകയായിരുന്നു.മത്സരം കടുക്കുകയാണ് എന്ന സൂചന നല്‍കി ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തിയതാണ് ബിഗ് ബോസിലെ ഇന്നത്തെ എപ്പിസോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം. 

അച്ഛന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഡിംപല്‍ കുറച്ചുനാള്‍ ബിഗ് ബോസില്‍ നിന്ന് വിട്ടുനിന്നത്. മത്സരാര്‍ഥികള്‍ക്ക് ആര്‍ക്കെങ്കിലും ഡിംപലിനോട് പ്രശ്‍നങ്ങള്‍ ഉണ്ടോയെന്ന് ബോസ്  ചോദിച്ചു. ഡിംപലുമായി പ്രശ്‍നങ്ങളൊന്നുമില്ല എന്നായിരുന്നു മിക്കവരുടെയും മറുപടി. എങ്കില്‍ ഡിംപലിനെ സ്വീകരിക്കാൻ മുൻവശത്തേയ്‍ക്ക് പോകൂവെന്ന് ബിഗ് ബോസ് നിര്‍ദ്ദേശിക്കുകയും ചെയ്‍തു.

ഡിംപലിനെ വീണ്ടും സ്വീകരിച്ച മത്സാര്‍ഥികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്‍തു. കിടിലൻ ഫിറോസിന്റെയും റംസാന്റെയും സൂര്യയുടെയും വീട്ടില്‍ ബിരിയാണി ഉണ്ടാക്കുന്നതും ബിഗ് ബോസില്‍ ഇന്ന് കാട്ടിയിരുന്നു. കുടുംബാംഗങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് റംസാൻ ആശംസകള്‍ നേര്‍ന്നു. ഇന്നത്തെ സ്‍പോണ്‍സേര്‍ഡ് ടാസ്‍കും റംസാൻ വിഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. 

ഈ ആഴ്‍ചത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള ക്യാപ്റ്റൻ സ്ഥാനത്തിന്റെ മത്സരത്തിനുള്ളവരെയും തെരഞ്ഞെടുത്തു. നോബി, റംസാൻ, മണിക്കുട്ടൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. കിടിലൻ ഫിറോസ് മത്സരരംഗത്തേയ്‍ക്ക് ആദ്യം വന്നെങ്കില്‍ പിന്നീട് വോട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റുകയായിരുന്നു. പുതിയ ക്യാപ്റ്റൻ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ