
ഇത്തവണത്തെ ബിഗ് ബോസ് വീട്ടിൽ ഏറെ രസകരമായൊരു വീക്കി ടാസ്ക്കായിരുന്നു ബിഗ് ബോസ് നൽകിയത്.
'അകത്തോ പുറത്തോ' എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഷോയുടെ ആദ്യം തന്നെ പാവകൾ കൈവശം വച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ. അവർക്കായിരിക്കും വീടിനുള്ളിലെ അഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാൻ അവകാശം ഉള്ളവരും. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബിഗ് ബോസിന്റെ ഇൻസ്ട്രക്ഷൻ.
പാവകൾ കൈവശം വച്ചിരുന്ന റോൺസൺ, നവീൻ, ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ടായിരുന്നു. എന്നാൽ ആഹാരം കഴിക്കുന്നതിന് വേണ്ടി മാത്രം വലിയ പാവ ബ്ലെസ്ലി ഡെയ്സിക്ക് കൈമാറി. എന്നാൽ ഗെയിം ഗെയിമായി എടുത്ത ഡെയ്സി പാവ തിരികെ കൊടുക്കില്ലെന്നും അറിയിച്ചു. അതിന്റെ അവകാശം ഡെയ്സിക്ക് ആയിരിക്കുമെന്ന് ബിഗ് ബോസും അറിയിക്കുക ആയിരുന്നു. പിന്നാലെ ബ്ലെസ്ലി കാണിച്ച പ്രവൃത്തിയെ അഭിനന്ദിച്ച് മറ്റ് മത്സരാർത്ഥികൾ രംഗത്തെത്തി. ബ്ലെസ്ലിയുടെ നല്ല മനസ്സ് മനസ്സിലാക്കിയ റോൺസൺ ബ്ലെസ്ലിക്ക് ഭക്ഷണം കഴിക്കുന്നതിനായി തന്റെ പാവ വിട്ടു നൽകുകയും ചെയ്തു.
പിന്നാലെ പാവകൾ കൈവശം വച്ചിരിക്കുന്നവർക്ക് കൂടി ആലോചിച്ച് രണ്ടുപേരെ വീടിനകത്തേക്ക് പ്രവേശപ്പിക്കാമെന്ന് നിർദ്ദേശം വന്നു. ഈ തെരഞ്ഞെടുക്കുന്ന രണ്ട് പേര് തമ്മിൽ മത്സരമുണ്ടാകും. ദിൽഷയും അപർണ്ണയും തമ്മിലായിരുന്നു ആദ്യമത്സരം. ശേഷം നടന്ന മത്സരത്തിൽ ദിൽഷ വിജയിയായി. രണ്ടാമത് തെരഞ്ഞെടുത്തത് ജാസ്മിനെയും നിമിഷയെയും ആയിരുന്നു. ഇരുവരും തമ്മിലുള്ള മത്സരത്തിൽ നിമിഷ വിജയിയാകുകയും വീടിനുള്ളിൽ പ്രവേശിക്കുകയും ചെയ്തു. ഈ ഗെയിമിന്റെ അവസാനം എന്താകുമെന്നും ആരൊക്കെ വീടിനുള്ളിൽ ആകുമെന്നും നാളെവരെ കാത്തിരിക്കേണ്ടിവരും.
'നമ്മൾ എന്താ അടിമകളോ, അഡ്ജെസ്റ്റ് ചെയ്യുന്നെന്ന് മാത്രം'; ലക്ഷ്മിയെ പേരെടുത്ത് പറയാതെ സുചിത്ര
ലക്ഷ്മി പ്രിയയ്ക്കെതിരെ സുചിത്രയും ധന്യയും റോൺസണും. സുചിത്രയായിരുന്നു ലക്ഷ്മിയെ പേരെടുത്ത് പറയാതെ ചർച്ചക്ക് വഴി തെളിയിച്ചത്. 'ഇവിടെ പ്രത്യേകിച്ച് ലീഡർഷിപ്പ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മൾ തെരഞ്ഞെടുത്ത ക്യാപ്റ്റൻ അല്ലാണ്ട് ആർക്കെങ്കിലും. ആർക്കെങ്കിലും ലീഡർഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ' എന്നായിരുന്നു സുചിത്ര ചോദിച്ചത്. വീക്കിലി ടാസ്ക്ക് നടക്കുന്നതിനിടെ ലഭിച്ച ഒഴിവ് സമയത്തായിരുന്നു മൂവരുടെയും ചർച്ച.
ഓരോ കാര്യങ്ങളും അടിച്ച് സ്ഥാപിച്ച് ചെയ്യിക്കുകയാണ്. ചില സമയങ്ങളിൽ നമ്മൾ അടിമകളാണോ എന്ന് തോന്നിപ്പോകുമെന്നും സുചിത്ര പറയുന്നു. അത് നമ്മൾ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോൺസണും ധന്യയും മറുപടി പറഞ്ഞത്. ഇക്കാര്യം എല്ലാവർക്കും തോന്നിയിട്ടുണ്ടെന്നും എല്ലാവരും അഡ്ജസ്റ്റ് ചെയ്യുകയാണെന്നും മൂവരും പറയുന്നു. ബിഗ് ബോസില്‍ കൈയ്യൂക്കുള്ളവർ മാത്രമാണ് കാര്യക്കാരെന്നും റോൺസൺ പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ