ഒരാളൊഴികെ എല്ലാവര്‍ക്കും നോമിനേഷൻ, ബിഗ് ബോസില്‍ ഇങ്ങനെ ആദ്യമായി- ഇതാ പുതിയ പട്ടിക

Web Desk   | Asianet News
Published : Mar 22, 2021, 10:36 PM IST
ഒരാളൊഴികെ എല്ലാവര്‍ക്കും നോമിനേഷൻ, ബിഗ് ബോസില്‍ ഇങ്ങനെ ആദ്യമായി- ഇതാ പുതിയ പട്ടിക

Synopsis

ബിഗ് ബോസിന്റെ പുതിയ എവിക്ഷൻ പട്ടിക.

ബിഗ് ബോസില്‍ ഓരോ തിങ്കളാഴ്‍ചയും പുതിയ തുടക്കമാണ്. ആരാണ് ആ ആഴ്‍ചത്തെ എവിക്ഷൻ ഘട്ടത്തില്‍ എത്തുകയെന്നത് അറിയുന്ന ദിവസമാണ്. മത്സരാര്‍ഥികള്‍ ഓരോരുത്തരും ആണ് ഇക്കാര്യം തീരുമാനിക്കുന്നത്. ബിഗ് ബോസില്‍ നിന്ന് ആരാണ് പുറത്താകേണ്ടത് എന്ന് തീരുമാനിക്കുന്ന ദിവസം. ഇത്തവണയും മത്സരാര്‍ഥികള്‍ പുറത്താകേണ്ടവരുടെ പേരുകള്‍ പറഞ്ഞു. തനിക്ക് കിട്ടിയ നോമിനേഷൻ ഫ്രീ കാര്‍ഡ് റംസാൻ ആര്‍ക്കും കൈമാറാൻ തയ്യാറായതുമില്ല.

മജ്‍സിയ

നോബി നല്ല മത്സരാര്‍ഥിയല്ലെന്നും, റിതുവും ബിഗ് ബോസില്‍ നിന്ന് പുറത്തുപോകേണ്ടതുണ്ടെന്നും വ്യക്തമാക്കി മജ്‍സിയ നോമിനേറ്റ് ചെയ്‍തു.

റംസാൻ

മജ്‍സിയ മത്സരാര്‍ഥി എന്ന നിലയില്‍ നീതിപൂര്‍വമല്ല പെരുമാറുന്നത്. മത്സരം ജയിക്കാൻ എന്തുംചെയ്യുന്ന ആളാണ് മണിക്കുട്ടൻ എന്നും റംസാൻ പറഞ്ഞു.

സന്ധ്യാ മനോജ്

തമാശ പറയുമ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കുന്നയാളാണ് ഫിറോസ്.  മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് മനസിലാക്കാതെയാണ് ഡിംപാല്‍ പെരുമാറുന്നത് എന്ന് വ്യക്തമാക്കി സന്ധ്യാ മനോജ് അവരെയും നോമിനേറ്റ് ചെയ്‍തു.

നോബി

സജ്‍ന- ഫിറോസ് ദമ്പതിമാരെയും  ഡിംപലിനെയുമാണ് നോബി നോമിനേറ്റ് ചെയ്‍തത്.

സായ് വിഷ്‍ണു

സജ്‍ന- ഫിറോസ് ദമ്പതിമാരും  ഡിംപലും ബിഗ് ബോസ് പ്രോഗ്രാമിന്റെ നിലവാരത്തിന് യോജിക്കുന്നവരല്ലെന്ന് സായ് വിഷ്‍ണു പറഞ്ഞു.

അഡോണി

മോശം വാക്കുകള്‍ ഉപയോഗിക്കുന്നവരാണ്  ഫിറോസ്- സജ്‍നയെന്നും  സൂര്യ മികച്ച മത്സരാര്‍ഥിയല്ല എന്നും അഡോണി പറഞ്ഞു.

അനൂപ് കൃഷ്‍ണൻ

ഡിംപലിനെയും  സായ് വിഷ്‍ണുവിനെയുമാണ് അനൂപ് കൃഷ്‍ണൻ നോമിനേറ്റ് ചെയ്‍തത്.

ഡിംപല്‍

സൂര്യ ഇമോഷണല്‍ ആയി പെരുമാറുന്നു. സായ് വിഷ്‍ണു മടിയനാണ് എന്നും ഡിംപല്‍ പറഞ്ഞു.

മണിക്കുട്ടൻ

 ഡ്രസിംഗ് റൂമില്‍ പോയിട്ടുള്ള റംസാന്റെ ചര്‍ച്ചയെ കുറിച്ചാണ് മണിക്കുട്ടൻ പറഞ്ഞത്. അനൂപ് കൃഷ്‍ണൻ ഫുഡ് ഉണ്ടാക്കിയത് വലിയ കാര്യമാക്കി എടുത്തുവെന്നും മണിക്കുട്ടൻ പറഞ്ഞു.

ഭാഗ്യലക്ഷ്‍മി

 ആരെ വേണമെങ്കിലും ഡിംപലിന് എന്തുപറയാം, എന്നാല്‍ കേള്‍ക്കാനുള്ള മനസ് അവര്‍ കാണിക്കുന്നില്ല വളരെ ഫേക്ക് ഗെയിമാണ് മജ്‍സിയ കളിക്കുന്നത്, നുണ പറയുകയും ചെയ്യുന്നുവെന്നും ഭാഗ്യലക്ഷ്‍മി.

സൂര്യ

ഫിറോസ്- സജ്‍ന ആരോഗ്യകരമല്ലാത്ത രീതിയില്‍ പെരുമാറുന്നു, മാന്യമായ പദപ്രയോഗങ്ങള്‍ ഉണ്ടാകുന്നില്ല. അനൂപ് കൃഷ്‍ണനെയും സൂര്യ നോമിനേറ്റ് ചെയ്‍തു.

ഫറോസ്- സജ്‍ന

സന്ധ്യാ മനോജിനെയും അഡോണിയെയുമാണ് ഫിറോസ്- സജ്‍ന ദമ്പതിമാര്‍ നോമിനേറ്റ് ചെയ്‍തത്.

റിതു മന്ത്ര

 സൂര്യയെയും ഭാഗ്യലക്ഷ്‍മിയെയുമാണ് റിതു മന്ത്ര നോമിനേറ്റ് ചെയ്‍തത്.

കിടിലൻ ഫിറോസ്

ഫിറോസ്- സജ്‍നയുടെ വാക്കുകള്‍ മോശമാണ്, വിവേചനം കാട്ടുന്നു. മജ്‍സിയ ഒന്നിലേറെ നുണകള്‍ പറയുന്നുവെന്നും കിടിലൻ ഫിറോസ് പറഞ്ഞു.

ക്യാപ്റ്റനൊഴികെ എല്ലാവര്‍ക്കും ഒരു നോമിനേഷനെങ്കിലും കിട്ടിയ ആഴ്‍ചയാണ് ഇത്. സായ് വിഷ്‍ണു- രണ്ട്, അനൂപ് കൃഷ്‍ണൻ- രണ്ട്, മജ്‍സിയ- മൂന്ന്, ഡിംപല്‍- അഞ്ച്,  ഫിറോസ്- സജ്‍ന ദമ്പതിമാര്‍- ആറ് എന്നിങ്ങനെയായിരുന്നു ഇത്തവണത്തെ നോമിനേഷനായി ബിഗ് ബോസ് തെരഞ്ഞെടുത്തത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പട്ടായ ഗേൾസ് വീണ്ടുമൊന്നിച്ചു'; അനുമോളും ആദില-നൂറയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ബി​ഗ് ബോസ് അല്ല, വരുന്നത് മറ്റൊരു ഷോ; കളറാക്കാന്‍ ഭാവനയും, ഒപ്പം അവരും