
ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു നിമിഷ. ഫൈനലിസ്റ്റുകളിൽ ഇടം നേടുമെന്ന് പലരും മനസിൽ കരുതിയ താരം അമ്പത് ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ തിരിച്ചെത്തി വീണ്ടും മികച്ച പ്രകടനങ്ങൾ കാഴ്‍ചവച്ച് റിയാസും ജാസ്‍മിനും റോൺസണുമൊക്കെ വലിയ സുഹൃത് വലയം സൃഷ‍്‍ടിച്ചായിരുന്നു രണ്ടാമതും പുറത്തേയ്‍ക്ക് പോയത്. ഒട്ടേരെ ആരാധകരെയും നിമിഷ സ്വന്തമാക്കിയിരുന്നു.
ബിഗ് ബോസ് വീടിന് പുറത്ത് വീണ്ടും മോഡലിങ് രംഗത്ത് സജീവമാണ് താരം. ബോൾഡ് ലുക്കിലടക്കം എത്താൻ മടി കാണിക്കാത്ത നിമിഷയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നാടൻ വേഷത്തിൽ കിടിലൻ ഓണം ഫോട്ടോഷൂട്ടുമായാണ് നിമിഷ എത്തുന്നത്. വെള്ള ലെഹങ്കയാണ് നിമിഷയുടെ ചിത്രങ്ങളിലെ വേഷം. കൈയ്യിൽ പൂക്കൂടയുമായി ആണ് നിമിഷ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ഓണത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് താരം നിമിഷയുടെ ചിത്രങ്ങൾക്ക് പ്രതികരണവുമായി നിരവധി പേർ എത്തുന്നുണ്ട്. പൊതുവേ മോഡേൺ ഔട്ട്ഫിറ്റുകളിൽ എത്തുന്ന നിമിഷയുടെ മേക്കോവറാണ് ആരാധകർക്ക് കൗതുകമുണർത്തുന്നത്.
ബിഗ് ബോസ് താരം റിയാസുമായി ഒരു റൊമാന്റിക് ഡാൻസ് വീഡിയോ അടുത്തിടെ നിമിഷ പങ്കുവച്ചിരുന്നു. അതി മനോഹരമായ വീഡിയോ കണ്ട് ആരാധകർ പോലും ശരിക്കും പ്രണയത്തിലാണോ എന്ന് ചോദിച്ചുവെന്നാണ് സോഷ്യൽ മീഡിയ സംസാരം. നിരന്തരം ചാനൽ പരിപാടികളിൽ നിമിഷം സാന്നിധ്യമാകുന്നുണ്ട്. മിസ് കേരള 2021 ഫൈനലിസ്റ്റാണ് നിമിഷ. നിയമവിദ്യാര്‍ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിരുന്നെങ്കിലും ബിഗ് ബോസ് പ്രവേശം നിമിഷയുടെ കരിയറിൽ വലിയ വഴിത്തിരിവായിരുന്നു.
Read More : ട്വിറ്ററില്‍ ഇനി 'ലൈഗര്‍' ഇമോജിയും, വിജയ് ദേവെരകൊണ്ട ചിത്രത്തിന് വമ്പൻ പ്രമോഷണ്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ