ആഘോഷമാക്കാൻ സുരാജും, ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jul 28, 2021, 10:20 AM IST
ആഘോഷമാക്കാൻ സുരാജും, ബിഗ് ബോസ്  ഗ്രാൻഡ് ഫിനാലെ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

Synopsis

ബിഗ് ബോസ്  ഗ്രാൻഡ് ഫിനാലെ തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ ഗ്രാൻഡ് ഫിനെലെ സംപ്രേഷണ തിയതി ഏഷ്യാനെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അന്തിമ വിജയിയെ പ്രഖ്യാപിക്കുന്ന ബിഗ്ബോസ് സീസൺ മൂന്ന് ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അവസാന റൗണ്ടിൽ മത്സരിക്കുന്നത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്.

വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്. പ്രമുഖ ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുർഗകൃഷ്‍ണൻ , സാനിയ അയ്യപ്പൻ , ടിനിടോം , പ്രജോദ് കലാഭവൻ , ധർമജൻ, ആര്യ , വീണനായർ എന്നിവരുടെ വിവിധ കലാപരിപാടികളും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലുണ്ടാകും. ഏഷ്യാനെറ്റിൽ ഓഗസ്റ്റ് ഒന്ന് ഞായറാഴ്‍ച രാത്രി ഏഴ് മണി മുതൽ ആണ് സംപ്രേഷണം ചെയ്യുക. ഏഷ്യാനെറ്റ് തന്നെയാണ് ഇക്കാര്യങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും മണിക്കുട്ടനാണ് ബിഗ് ബോസ് വിജയി എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ
ഒരു ദിവസം 45000 രൂപ, നിന്നത് 50 ദിവസം; ബി​ഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്