'എന്റെ വീട്ടിൽ നിന്നും ഇറങ്ങിപോ..'; ബി​ഗ് ബോസിൽ 'ഷോ' ഇറക്കി മത്സരാർത്ഥി, കയ്യോടെ ​ഗെറ്റ് ഔട്ട് അടിച്ച സല്ലുഭായ്

Published : Sep 09, 2025, 05:46 PM IST
Bigg boss

Synopsis

മോശമായ വാക്കുകൾ ഉപയോ​ഗിക്കുന്നതിനൊപ്പം ലൈം​ഗിക ചുവയോടെയുള്ള വാക്കുകൾ മറ്റ് മത്സരാർത്ഥികളെ പ്രിയങ്ക വിളിക്കുകയും ചെയ്തിരുന്നു.

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. വിവിധ ഭാ​ഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഏഴാം പതിപ്പാണ് നിലവിൽ മലയാളത്തിൽ നടക്കുന്നത്. ബി​ഗ് ബോസിലെ ദ ബെസ്റ്റ് അവതാരകൻ ആരെന്ന് ചോദിച്ചാൽ കണ്ണുംപുട്ടി എല്ലാവരും പറയുന്നൊരേയൊരു പേര് സൽമാൻ ഖാൻ എന്നാകും. അത്രത്തോളം പവർഫുള്ളും ത്രസിപ്പിക്കുന്ന തരത്തിലുമുള്ള സൽമാൻ ഖാന്റെ ബി​ഗ് ബോസ് ഷോ കാണുന്ന മലയാളികളും ധാരാളമാണ്. ബി​ഗ് ബോസ് അവതാരകനെന്നാൽ സല്ലു ഭായ് ആയിരിക്കണമെന്നാണ് പ്രേക്ഷകർ പറയാറുള്ളതും.

ഇപ്പോഴിതാ സൽമാൻ ഒരു മത്സരാർത്ഥിയോട് ഷോയിൽ നിന്നും ഇറങ്ങി പോകാൻ പറയുന്നൊരു വീഡിയോ മലയാളം ബി​ഗ് ബോസ് പേജുകളിൽ വന്നിരിക്കുകയാണ്. 2016ൽ നടന്ന ബി​ഗ് ബോസ് സീസൺ 10ലെ സംഭവമാണിത്. മത്സരാർത്ഥിയായ പ്രിയങ്ക ജങ്ക താൻ ബി​ഗ് ബോസിനെക്കാൾ വലിയ ആളാണെന്ന് മാത്രമല്ല മോശമായ കാര്യങ്ങൾ പറഞ്ഞ് വലിയ പ്രശ്നം ഒരിക്കൽ ബി​ഗ് ബോസിൽ നടത്തിയിരുന്നു. പിന്നാലെ സ്വന്തം ഇഷ്ടത്തിന് പോകുമെന്ന് പറഞ്ഞ മത്സരാർത്ഥിയോട്, സൽമാൻ ഖാൻ വെയ്റ്റ് ചെയ്യാൻ പറയുകയും ആ വീഡിയോ കാണിച്ച് കൊടുക്കുകയും ഇറങ്ങിപ്പോകാനും പറയുകയായിരുന്നു.

ഒപ്പം കളേർസ് ടിവി അധികൃതർക്ക് ഒരു മുന്നറിയിപ്പും സൽമാൻ ഖാൻ നൽകി. മോശമായ വാക്കുകൾ ഉപയോ​ഗിക്കുന്നതിനൊപ്പം ലൈം​ഗിക ചുവയോടെയുള്ള വാക്കുകൾ മറ്റ് മത്സരാർത്ഥികളെ പ്രിയങ്ക വിളിക്കുകയും ചെയ്തിരുന്നു. പലതവണ വാണിം​ഗ് നൽകിയതിന് ശേഷമായിരുന്നു സൽമാൻ അവരെ ഇറക്കി വിട്ടതും.

'ഇത് നിങ്ങൾക്ക് പറ്റിയ ഷോ അല്ല. എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോ', എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. ആ സീസണിൽ മുഴുവൻ പ്രശ്നക്കാരി ആയിരുന്ന മത്സരാർത്ഥിയെ പുറത്താക്കിയത് വലിയ കരഘോഷത്തോടെ ആയിരുന്നു മറ്റുള്ളവർ ഏറ്റെടുത്തത്. 'കളേഴ്സ് ടിവിയോട് എനിക്കൊരു അപേക്ഷയുണ്ട്.. ഒരു കാരണവശാലും അവളെ ഇനി ബി​ഗ് ബോസ് ഷോയിലേക്ക് കൊണ്ടുവരരുത്. ചാനലിലും. ഏതേലും വിധേന അവൾ ഈ ഷോയിൽ വരികയാണെങ്കിൽ ഞാൻ പിന്നെ ഒരുകാരണവശാലും ഒരിക്കലും കളേഴ്സ് ടിവിയുമായി സഹകരിക്കില്ല', എന്നായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്.

ഈ വീഡിയോ കണ്ട് ഇതാണ് റിയൽ ബി​ഗ് ബോസ് എന്നാണ് മലയാളികൾ കമന്റ് ചെയ്യുന്നത്. അതേസമയം, ഒരു അവതാരകൻ ഇങ്ങനെയൊക്കെ പറയാമോന്ന് ചോദിക്കുന്നവരും ധാരാളമാണ്. ഇതൊക്കെ ഹിന്ദി ബി​ഗ് ബോസിലെ നടക്കൂ എന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്