ലക്ഷ്വറി ബഡ്ജറ്റിന് വീണ്ടും അവസരം നൽകിയിട്ടും നിരാശയിൽ ബിഗ് ബോസ് വീട്

Published : Mar 04, 2021, 10:40 PM IST
ലക്ഷ്വറി ബഡ്ജറ്റിന് വീണ്ടും അവസരം നൽകിയിട്ടും നിരാശയിൽ ബിഗ് ബോസ് വീട്

Synopsis

ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റിൽ കാര്യമായൊന്നും നേടാനാകാതെ വീണ്ടും നിരാശയിലായി മത്സരാർത്ഥികൾ.

ബിഗ് ബോസ് സീസൺ മൂന്നിൽ കഴിഞ്ഞ ദിവസം  വീക്കിലി ടാസ്കും ലക്ഷ്വറി ബഡ്ജറ്റും കട്ട് ചെയ്തതിന് പിന്നാലെ നിരാശയിലായിരുന്നു മത്സരാർത്ഥികൾ. എന്നാൽ ലക്ഷ്വറി ബഡ്ജറ്റ് ലഭിക്കാൻ ഒരവസരം കൂടി നൽകുകയായിരുന്ന ബിഗ് ബോസ്. പുതിയൊരു ടാസ്ക് ചെയ്യാനായിരുന്നു നിർദേശം. മത്സരാർത്ഥികൾ എല്ലാവരും ചേർന്ന് തീരുമാനിക്കുന്നവരായിരുന്നു ടാസ്കിൽ പങ്കെടുക്കേണ്ടത്.

ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിരിക്കുന്നവയിൽ ലക്ഷ്വറി പോയിന്റുകൾ എഴുതിയ ബോളുകൾ ഒന്നും എഴുതാത്ത നിരവധി ബോളുകളുടെ കൂട്ടത്തിൽ ഇട്ടിരിക്കുകയാണ്. അതിൽ നിന്ന് പോയിന്റുകൾ ഉള്ള ബോളുകൾ തെരഞ്ഞെടുത്ത്  പരന്ന പ്രദലത്തിലുള്ള ഒരു കാരിയറിൽ ബാലൻസ് ചെയ്ത് നിർത്തി പുറത്തെത്തിക്കുകയായിരുന്നു ടാസ്ക്. 

മൂന്നുപേർക്കാണ് ആക്ടിവിറ്റി ഏരിയയിലേക്ക് പോകാൻ അവസരം ലഭിച്ചത്. മജിസിയയും റംസാനും മണിക്കുട്ടനുമാണ് ടാസ്കിനായി തെരഞ്ഞെടുത്തത്. എന്നാൽ ഇവർക്ക് ആകെ 170 പോയിന്റ് മാത്രമാണ് പുറത്തെത്തിക്കാനായത്. ഇതോടെ ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റിൽ കാര്യമായൊന്നും നേടാനാകാതെ വീണ്ടും നിരാശയിലായി മത്സരാർത്ഥികൾ.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ