
സീരിയൽ സ്റ്റൈലിൽ കുംഫു പഠിപ്പിക്കാനായിരുന്നു ബിഗ് ബോസിൽ 16ാം ദിവസത്തെ മോർണിങ് ടാസ്ക്. അനൂപായിരുന്നു പഠിപ്പിക്കേണ്ടിയിരുന്നത്. തുടർന്ന് വളരെ രസകരമായി നോബിയും ഡിംപലും ടാസ്കിൽ പങ്കെടുത്തു. അടുത്തത് സായിയായിരുന്നു അപ്പോഴാണ് സായി കാലിന് സുഖമില്ലെന്ന് പറഞ്ഞത്. കുഴപ്പമില്ല ടാസ്ക് ചെയ്യാമെന്നും സായ് പറഞ്ഞു. അനൂപ് കാല് പൊക്കി ഒരു ആക്ഷൻ കാണിച്ചു. അത് സായിയും കാണിച്ചതിന് പിന്നാലെ കാല് വയ്യാതെ ആയതായി സായി പറഞ്ഞു.
കാലിന് പരിക്കുണ്ടെന്ന് പറയുന്നു. ഇവനാണ് അതിന് കാരണമെന്നും മനപ്പൂർവ്വം അവൻ എന്നെ ഹർട്ട് ചെയ്യുന്നതാണെന്നും സായി പറയുന്നുണ്ട്. പിന്നാലെ ഇതാണ് ഓവർ ആക്ടിങ് എന്ന് പറഞ്ഞ് സായി നിർത്തി. പിന്നാലെ ഞാൻ ആരെയെങ്കിലും ഇവിടെ ഫിസിക്കലായി അറ്റാക്ക് ചെയ്തിട്ടുണ്ടോ എന്നായി സായിയുടെ ചോദ്യം.
ഇത് കേട്ട ഫിറോസ് കഴിഞ്ഞ ദിവസത്തെ പ്രശ്നത്തിന്റെ തുടക്കമെന്നോണം ഇത് മോർണിങ് ടാസ്കാണെന്നും ഇത്തരം കാര്യങ്ങൾ വേണ്ടെന്നും സായിയോട് പറഞ്ഞു. എന്നാൽ ഇത്തരത്തിലാണ് ആളുകൾ ചെയ്യുന്നതെന്ന് സായ് പറഞ്ഞു. അതിനടയിലെ ചില തർക്കങ്ങൾക്ക് ശേഷം അനൂപ് ടാസ്ക് പൂർത്തിയാക്കി.
ടാസ്കിന് ശേഷം താൻ ചെയ്തത് ശരിയായില്ല, അതെനിക്ക് വിഷമമായെന്ന് അനൂപ് സായിയോട് പറഞ്ഞു. അത് മറ്റുള്ളവരെല്ലാം സീരിയസായ വിഷമായിട്ടാണ് ഉപയോഗിച്ചതെന്നും അതാണ് ഞാൻ അങ്ങനെ ചെയ്തതെന്നും സായ് അനൂപിനോട് പറഞ്ഞു. വിഷമമായെങ്കിൽ സോറിയെന്നും.
പിന്നീട് തന്നെ സ്ത്രീകളെ ഉപദ്രവിക്കുന്നയാളാക്കി മാറ്റിയെന്നും അങ്ങനെ ചെയ്യുന്നതിൽ സങ്കടമുണ്ടെന്നും സായ് ഭാഗ്യലക്ഷ്മിയോട് പറയുന്നതും കാണാം. വളരെ വിഷമത്തിൽ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കഴിയുന്നില്ലെന്നും സായ് പറയുന്നുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ