
മത്സരങ്ങളുടെ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിക്കുകയാണ് ബിഗ് ബോസ് വീട്. ചില ഉരസലുകളും ചീറ്റലുകളും ഉണ്ടാകുമ്പോഴും മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമാണ് മൂന്നാം സീസൺ. മത്സരാർത്ഥികളുടെ വ്യത്യസ്തത തന്നെയാണ് കാരണം. നിരന്തരം ഉണ്ടാകാറുള്ള പൊട്ടലും ചീറ്റലുകൾക്കും അപ്പുറം രസകരമായ മത്സരം കാഴ്ചവയ്ക്കാൻ അവർക്ക് സാധിക്കുന്നു എന്നതു തന്നെയാണ് കാര്യം.
അത്തരത്തിലൊരു ടാസ്കാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. കളിയാട്ടം എന്ന പേരിട്ടിരിക്കുന്ന ടാസ്കിൽ മത്സരാർത്ഥികൾ ചില സിനിമാ കഥാപാത്രങ്ങളായി മാറി അവർക്കായി നിശ്ചയിച്ചിരിക്കുന്ന പാട്ട് പ്ലേ ചെയ്യുമ്പോൾ സ്റ്റേജൽ കയറി ഡാൻസ് ചെയ്യുകയെന്നതാണ് ടാസ്ക. ആദ്യം ഡെയിലി സമയത്ത് മാത്രമായിരുന്നു ടാസ്കെങ്കിൽ പിന്നീടത്.
രാത്രി സമയങ്ങളിലും തുടരുമെന്ന് അറിയിച്ചു. 31-ാം ദിവസം അർദ്ധരാത്രിയോടെയായിരുന്നു മത്സരം തുടങ്ങിയത്. പുതിയ നിർദേശ പ്രകാരം പാട്ട് തുടങ്ങി 15 സെക്കൻഡിനകം വേദിയിലെത്തിയില്ലെങ്കിൽ അയാൾ മത്സരത്തിൽ നിന്ന് പുറത്താകുമെന്നും നിയമമുണ്ട്. രാത്രി എല്ലാവരും വേഷമിട്ട് ടാസ്കിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ രസകരമായ നിരവധി മുഹൂർത്തങ്ങളും ഉണ്ടായി.
അതിലൊന്നായിരുന്നു ബിഗ് ബോസ് വീട്ടിലെ മോക്ക് മദ്യപാനസഭ. രാത്രി ഏറെ വൈകി കിടിലൻ ഫിറോസാണ് ആദ്യം മദ്യം ഒഴിച്ചത്. വാട്ടർ ബോട്ടിലിൽ ഉള്ള വെള്ളമായിരുന്നു മദ്യമായി സങ്കൽപിച്ചത്. സായിയും അഡോണിയുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പിന്നാലെ വിക്രം സാറായി വേഷമിട്ട നോബി സഭ കണ്ടപ്പോൾ തന്നെ അടിച്ച് കോൺ തെറ്റിയ മട്ടിലായിരുന്നു നടന്നത്. പിന്നാലെ റംസാനും കൂട്ടിനെത്തി. മദ്യപാന സദസിലേക്കെത്തിയ ബാലാമണി സായിയോട് പിണങ്ങി പോകുന്നതും കാണാമായിരുന്നു. ഈ ദു:ഖത്തിൽ ഒരു അറുപത് കൂടി ഒഴിച്ച് കുടിക്കാനായിരുന്നു വിക്രം സാറിന്റെ ഉപദേശം. രസകരമായ ഈ ആക്ട് കുറച്ചുനേരം നീണ്ടുനിന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ