വീക്കിലി ടാസ്കിൽ സ്വരൂപം പുറത്തെടുത്ത്, മത്സരാർത്ഥികളെ ഞെട്ടിച്ച് റംസാൻ

Published : Mar 18, 2021, 04:49 PM ISTUpdated : Mar 19, 2021, 09:56 PM IST
വീക്കിലി ടാസ്കിൽ സ്വരൂപം പുറത്തെടുത്ത്, മത്സരാർത്ഥികളെ ഞെട്ടിച്ച് റംസാൻ

Synopsis

അനുദിനം മത്സരം കടുക്കുമ്പോഴും ഒരു ചലച്ചിത്ര പരമ്പര പോലെ മുന്നോട്ടുപോവുകയാണ് ബിഗ് ബോസ്. ബിഗ് ഹൌസിൽ ഒന്നും രണ്ടുമല്ല ഇപ്പോഴുള്ളവരിൽ പല രൂപത്തിൽ കഴിവുറ്റ, കരുത്തുറ്റ മത്സരാർത്ഥകളാണ് എല്ലാവരും എന്നുതന്നെ പറയേണ്ടി വരും

അനുദിനം മത്സരം കടുക്കുമ്പോഴും ഒരു ചലച്ചിത്ര പരമ്പര പോലെ മുന്നോട്ടുപോവുകയാണ് ബിഗ് ബോസ്. ബിഗ് ഹൌസിൽ ഒന്നും രണ്ടുമല്ല ഇപ്പോഴുള്ളവരിൽ പല രൂപത്തിൽ കഴിവുറ്റ, കരുത്തുറ്റ മത്സരാർത്ഥകളാണ് എല്ലാവരും എന്നുതന്നെ പറയേണ്ടി വരും. കഴിഞ്ഞ വീക്കിലി ടാസ്കോടുകൂടി അക്കാര്യം ബിഗ് ബോസ് തന്നെ തിരിച്ചറിഞ്ഞതാണ്. സർവകലാശാലയെന്നു പേരുള്ള ടാസ്കിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ജയിലിൽ അടയ്ക്കാൻ പോലും ഒരാളെ  ബിഗ് ബോസിന് കിട്ടിിയല്ല.

വ്യത്യസ്തമല്ല ഈ ആഴ്ചയും. പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് ഓരോരുത്തരും വീട്ടിൽ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞദിവസം അഡോണിയും സജിന-ഫിറോസും കിടിലം ഫിറോസും നോബിയുമടക്കം അപ്രതീക്ഷിത പ്രകടനം കാഴ്ചവച്ചപ്പോൾ പ്രേതരൂപത്തിലെത്തി റിതു മന്ത്രയും കിടിലൻ പ്രകടനം നടത്തി. എങ്കിലും ഏറെ ആരാധകരുള്ള ഡാൻസർ റംസാന്റെ പ്രകടനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

ഇന്നിതാ ബിഗ് ബോസ് വീടിനെ ഇളക്കിമറിക്കുന്ന റംസാന്റെ പ്രകടനം പ്രൊമോയിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ബിഗ് ബോസ്. റംസാന്റെ തകർപ്പൻ ഡാൻസ് പെർഫോമൻസ് കണ്ട് അന്താളിച്ച് നിൽക്കുന്ന മത്സരാർത്ഥികളെയാണ് പ്രൊമോയിൽ കാണുന്നത്. 

ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് റംസാൻ. മനശക്തിയെ അളക്കുന്ന അതിരസകരമായ ക്യാപ്റ്റൻസി ടാസ്കിൽ വിജയിക്കുകയും ചെയ്തു. ക്യാപ്റ്റനായതിന് പുറമെ, നോമിനേഷൻ ഫ്രീ കാർഡും റംസാൻ സ്വന്തമാക്കിയിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ