Bigg Boss Episode 70 Highlights : ദില്‍ഷയെ മിസ് ചെയ്യുമെന്ന് ഡോ. റോബിൻ, അഭിവാദ്യം ചെയ്‍ത് ബ്ലസ്‍ലി

Published : Jun 04, 2022, 09:19 PM ISTUpdated : Jun 05, 2022, 12:27 AM IST
Bigg Boss Episode 70 Highlights : ദില്‍ഷയെ മിസ് ചെയ്യുമെന്ന് ഡോ. റോബിൻ, അഭിവാദ്യം ചെയ്‍ത് ബ്ലസ്‍ലി

Synopsis

അത്യന്തികം നാടകീയമായ സംഭവങ്ങളാണ് ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത് (Bigg Boss).  

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ ഇന്നത്തെ എപ്പിസോഡ് നിര്‍ണായകമായ ചില സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. റിയാസിനെ ശാരീരിക ഉപദ്രവും ഏല്‍പ്പിച്ചെന്ന പരാതിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡോ. റോബിനെ ഷോയില്‍ നിന്ന് പുറത്താക്കി. ബിഗ് ബോസിലെ വീട്ടുകാരെ കാണാൻ ഡോ. റോബിനെ അനുവദിച്ചിരുന്നു. ശാരീരികമായ തരത്തിലുള്ള ഉപദ്രവം ഒരിക്കലും അനുവദിക്കില്ലെന്ന് മോഹൻലാല്‍ ഇന്ന് വ്യക്തമാക്കുകയും ചെയ്‍തു.

കഴിഞ്ഞയാഴ്‍ചത്തെ നാടകീയ സംഭവങ്ങള്‍

കഴിഞ്ഞ ആഴ്‍ചത്തെ സംഭവിച്ച കാര്യങ്ങള്‍ കാണിച്ചായിരുന്നു ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം. ഒരു ടാസ്‍കിന്റെ ഇടയില്‍ റിയാസിനെ ഡോ. റോബിൻ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നതും തുടര്‍ന്ന് സീക്രട്ട് മുറിയില്‍ മാറ്റിനിര്‍ത്തപ്പെട്ടതുമായ രംഗങ്ങള്‍ കാണിച്ചു. താൻ എന്തായാലും വിജയിക്കും എന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന റോബിനെയും കാണാമായിരുന്നു. ജാസ്‍മിൻ സ്വയം പുറത്തുപോകുന്ന കാഴ്‍ചയും തുടക്കത്തില്‍ കാണിച്ചു.

റിയാസിന്റെ രോഷം, ഡോ. റോബിന്റെ കപ്പ് എറിഞ്ഞുടച്ചു

ഒരു ചുമരിന്റെ അപ്പുറത്തും ഇപ്പുറത്തുമായി റിയാസും റോബിനും തമ്മില്‍ തര്‍ക്കിക്കുന്നത് കാണാമായിരുന്നു. തുടര്‍ന്ന് റിയാസ് ഡോ. റോബിന്റെ കപ്പ് എറിഞ്ഞുടച്ചു. റോബിന്റെ പേര് കപ്പില്‍ എഴുതിയിരിക്കുന്നത് ആണ് റിയാസിനെ പ്രകോപിച്ചത്. റോബിന്റെ സ്വന്തം കപ്പാണ് അത് എങ്കില്‍ താൻ കാശ് കൊടുക്കാമെന്നും റിയാസ് പറയുന്നത് കേള്‍ക്കായിരുന്നു.

വിനയ് മാധവിനും റോണ്‍സണും വാണിംഗ് നല്‍കി മോഹൻലാല്‍

ടാസ്‍കിനിടയ്‍ക്ക് ഡോ. റോബിൻ ടോയ്‍ലറ്റ് ലോക്ക് ചെയ്‍തപ്പോള്‍ പുറത്തുചാടിക്കാൻ ജാസ്‍മിനൊപ്പം സ്‍പ്രേ അടിച്ചത് ഉദ്ദേശിച്ച് ചെയ്‍തത് ശരിയാണോ എന്ന് മോഹൻലാല്‍ റോണ്‍സണോട് ആരാഞ്ഞു. ശരിയായില്ല എന്ന് റോണ്‍സണ്‍ മറുപടി പറഞ്ഞു. ബ്ലസ്‍ലിയെ വീഴ്‍ത്തിയത് ശരിയായില്ല എന്ന് വിനയ്‍യോട് മോഹൻലാല്‍ പറഞ്ഞു. ഇരുവര്‍ക്കും മാത്രമല്ല എല്ലാവര്‍ക്ക് വാണിംഗ് നല്‍കുന്നതായും മോഹൻലാല്‍ പറഞ്ഞു.

റിയാസ് പറഞ്ഞ കാര്യങ്ങളോട് വിയോജിച്ച് മോഹൻലാല്‍

ജാസ്‍മിൻ പോയത് ഡോ. റോബിൻ തിരിച്ചുവരുമെന്ന് കരുതിയതിനാലാണ് എന്ന് റിയാസ് പറഞ്ഞതിനോട് മോഹൻലാല്‍ വിയോജിച്ചു. ഒരു അന്താരാഷ്‍ട്ര ഫോര്‍മാറ്റിലാണ് ബിഗ് ബോസ് ഷോ നടക്കുന്നത്. അതിന് നിയമങ്ങളുണ്ട്. എല്ലാവരുടെയും കൂട്ടായ തീരുമാനപ്രകാരവും ജാസ്‍മിന്റെ അഭിപ്രായവും പരിഗണിച്ചാണ് കാര്യങ്ങള്‍ നടന്നത് എന്നുമാണ് മോഹൻലാല്‍ വ്യക്തമാക്കിയത്. ഡോ. റോബിൻ തിരിച്ച് വരുമെന്ന് എങ്ങനെ നിങ്ങള്‍ക്ക് അറിയാം എന്നും മോഹൻലാല്‍ റിയാസിനോട് ചോദിച്ചു. അറിയാത്ത കാര്യങ്ങള്‍ പറയരുത് എന്നും റിയാസിനെ മോഹൻലാല്‍ ഓര്‍മിപ്പിച്ചു.

റോബിൻ പുറത്തേയ്‍ക്ക്

ഡോ. റോബിൻ രാധാകൃഷ്‍ണൻ ബിഗ് ബോസിന് പുറത്തായി. റോബിന് പറയാനുള്ള കാര്യങ്ങള്‍ കേട്ട ശേഷമായിരുന്നു മോഹൻലാല്‍ തീരുമാനം അറിയിച്ചത്. റിയാസിനെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചത് ശരിയായില്ല എന്ന് ഡോ. റോബിൻ ഏറ്റു പറഞ്ഞിരുന്നു. റോബിൻ ചെയ്‍തത് നിയമങ്ങള്‍ക്ക് എതിരാണ് അതിനാല്‍ തുടരാൻ അര്‍ഹതയില്ലെന്ന് മോഹൻലാല്‍ വ്യക്തമാക്കുകയായിരുന്നു.

ദില്‍ഷയെ മിസ് ചെയ്യുമെന്ന് റോബിൻ, അഭിവാദ്യം ചെയ്‍ത് ബ്ലസ്‍ലി

ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളെ ഒന്നു കൂടി കാണാനുള്ള അവസരം മോഹൻലാല്‍ ഡോ. റോബിന് നല്‍കി. ഓരോ മത്സരാര്‍ഥിയും മികച്ച രീതിയില്‍ ചെയ്യുന്നുണ്ടെന്ന് ഡോ. റോബിൻ പറഞ്ഞു. ഓരോരുത്തരെയും ബ്രോ എന്ന് എടുത്ത് വിളിച്ച് റോബിൻ യാത്ര പറഞ്ഞു. ദില്‍ഷയെ മിസ് ചെയ്യും എന്നും റോബിൻ പറഞ്ഞു. തനിക്കും എന്ന് ദില്‍ഷ മറുപടിയും പറഞ്ഞു. ഡോ. റോബിന് കയ്യടിക്കുന്ന ബ്ലസ്‍ലിയെയും കാണാമായിരുന്നു. മികച്ച മത്സരാര്‍ഥിയായിരുന്ന ഡോ. റോബിൻ ആണ് പുറത്തുപോകുന്നത് എന്നും തനിക്ക് ഭയങ്കര ഇഷ്‍ടമായിരുന്നുവെന്നും ബ്ലസ്‍ലി പറഞ്ഞു. ഡോ. റോബിൻ രാധാകൃഷ്‍ണനെ എന്നും ബിഗ് ബോസ് പ്രേക്ഷകര്‍ ഓര്‍ക്കുമെന്ന് ലക്ഷ്‍മി പ്രിയയും പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്