ബിഗ് ബോസിലേക്ക് മോഹൻലാലിന് അപ്രതീക്ഷിത വീഡിയോ കോള്‍, രജിത് കുമാറിന് പറയാനുള്ളത്

Published : May 21, 2023, 11:22 PM IST
ബിഗ് ബോസിലേക്ക് മോഹൻലാലിന് അപ്രതീക്ഷിത വീഡിയോ കോള്‍, രജിത് കുമാറിന് പറയാനുള്ളത്

Synopsis

ബിഗ് ബോസിലേക്ക് മോഹൻലാലിന് അപ്രതീക്ഷിത വീഡിയോ കോളുമായി ഡോ. രജിത് കുമാര്‍.

ബിഗ് ബോസില്‍ ഇന്ന് മോഹൻലാലിന്റെ ജന്മദിന ആഘോഷമായിരുന്നു പ്രധാനമായി നടന്നത്. മത്സരാര്‍ഥികള്‍ എല്ലാവരും മോഹൻലാലിന്റെ ഹിറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശേഷം മോഹൻലാല്‍ ഷോ മുന്നോട്ടുകൊണ്ടുപോകാൻ തുടങ്ങി. അതിനിടയിലാണ് ഒരു അപ്രതീക്ഷിത കോള്‍ മോഹൻലാലിനെ തേടിയെത്തിയത്.

ബിഗ് ബോസില്‍ 'ബിബി ഹോട്ടലെ'ന്ന ടാസ്‍കില്‍ അതിഥിയായെത്തിയ ഡോ. രജിത്‍കുമാര്‍ ആയിരുന്നു കോള്‍ ചെയ്‍തത്. വീഡിയോ കോളിലെത്തിയ രജിത് മോഹൻലാലിന് ആശംസകള്‍ നേര്‍ന്നു. ലാലേട്ടാ, നമസ്‍തേ, ഞാൻ ഇപ്പോള്‍ അവിടെ വന്നിട്ട് പോയതേ ഉള്ളൂ എന്ന് പറഞ്ഞാണ് രജിത് സംസാരത്തിന് തുടക്കമിട്ടത്. ബിഗ് ബോസ് ഹൗസ് എങ്ങനെ ഉണ്ടായിരുന്നുവെന്നാണ് മോഹൻലാലിിന് ചോദിക്കാനുണ്ടായത്.

വീട് അടിപൊളി. എല്ലാവരും കിടിലം. എല്ലാവരും വിശാല മനസ്‍കരാണ് മറ്റ് സീസണേക്കാളും എന്നും രജിത് പറഞ്ഞു. സ്വാര്‍ഥതയില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഗെയിമില്‍ ഭയങ്കര സ്‍പിരിറ്റാണ്. അത് ഹൗസിനകത്ത് ആരും കാണിക്കുന്നില്ല. സ്‍നേഹത്തോടെ, സാഹോദര്യത്തോടെ നല്ല സുഹൃത്തുക്കളായിട്ട് മുമ്പോട്ട് പോകുന്ന ഒരു കാഴ്‍ചയാണ് കാണാൻ പറ്റിയത് എന്നും രജിത് കുമാര്‍ വ്യക്തമാക്കി.

ഇന്ന് വിളിച്ചതിന് പ്രധാന കാരണം അവിടെ നിന്നിട്ട് ലാലേട്ടൻ വരുമ്പോള്‍ മുമ്പില്‍നിന്ന് ഹാപ്പി ബര്‍ത്ത്‍ഡേ പറയാൻ ആണ് വിചാരിച്ചത്. ഒരു നൂറ് വര്‍ഷക്കാലം ആയുരാരോഗ്യത്തോടെ, ഐശ്വര്യത്തോടെ, സമ്പല്‍സമൃദ്ധിയോടെ ക്രിയേറ്റീവായിട്ട് ധാരാളം ചിത്രങ്ങള്‍ എല്ലാം ചെയ്‍തു മുമ്പോട്ട് പോകാൻ സര്‍വേശ്വരൻ അനുഗ്രഹിക്കട്ടേ. കൂടെ എന്നെ താങ്കള്‍ വല്ലപ്പോഴും പരിഗണിക്കും എന്ന് കരുതുന്നുവെന്നും ഡോ. രജിത് കുമാര്‍ പറഞ്ഞു. അതിന് എനിക്ക് ഭാഗ്യമുണ്ടാകട്ടേ എന്നായിരുന്നു മോഹൻലാല്‍ ഡോ രജിത്ത് കുമാറിനോട് മറുപടിയായി പറഞ്ഞത്.

Read More: ജന്മദിനത്തില്‍ മോഹൻലാലിന് വേറിട്ട സമ്മാനം, താരത്തിന്റെ കയ്യക്ഷരം ഇനി ഫോണ്ടായി ലഭിക്കും

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ