
ബിഗ് ബോസ് മലയാളത്തിലേക്ക് പുതുതായി വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ആറ് മത്സരാര്‍ഥികളെത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ തമാശകള്‍ നിറയ്‍ക്കുമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഡിജെ സിബിൻ ബെഞ്ചമിൻ. തമാശ മാത്രമല്ല കുറച്ച് സീരിയസുമാകും താൻ എന്നും സിബിൻ മോഹൻലാലിനോട് വ്യക്തമാക്കി. ബിഗ് ബോസ് മലയാളത്തില്‍ തനിക്ക് ആരൊയൊക്കെയാണ് നിലവില്‍ ഇഷ്‍ടമുള്ളതെന്നും ഇഷ്‍ടമില്ലാത്തതെന്നും മോഹൻലാലിനോട് സിബിൻ വ്യക്തമാക്കി.
ഡിജെയായി സിബിൻ ലോകമെമ്പാടും ഇരുന്നൂറ്റിയമ്പതിലധികം വേദികളില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. കൊറിയോഗ്രാഫറുമാണ് ഡിജെ സിബിൻ. തകതിമിയെന്ന പേരിലുണ്ടായ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച സിബിൻ തിരുവനന്തപുരത്തുകാരനാണ്.
സിബിന് നിലവില്‍ ബിഗ് ബോസില്‍ ആരെയാണ് ഇഷ്‍ടം എന്ന് വ്യക്തമാക്കി മാലയിടാൻ മോഹൻലാല്‍ ആവശ്യപ്പെട്ടു. സ്‍ട്രോംഗായ മത്സരാര്‍ഥിയാണെന്നും ജനുവിനാണ് എന്നും പറഞ്ഞാണ് ഇഷ്‍ട മത്സരാര്‍ഥിയായി ബിഗ് ബോസ് ഷോയിലെ അപ്‍സരയ്‍ക്കായിരുന്നു സിബിൻ മാലയിട്ടത്. ആരെയാണ് ടാര്‍ഗറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും സിബിനോട് ചോദിച്ചിരുന്നു മോഹൻലാല്‍. കാരണം വ്യക്തമാക്കി അതിനും മറുപടി പറഞ്ഞു സിബിൻ.
ഷോയില്‍ ഇഷ്‍ടമില്ലാത്തതായി സിബിൻ മോഹൻലാലിനോട് ആദ്യം ചൂണ്ടിക്കാട്ടിയത് ജാസ്‍മിനെയായിരുന്നു. സദസ്സില്‍ അടിസ്ഥാന മര്യാദയില്ലാത്തയാളാണ് ജാസ്‍മിനെന്ന് പറഞ്ഞു സിബിൻ. പ്രമമുണ്ടെങ്കില്‍ അത് സമ്മതിക്കുകയാണ് വേണ്ടെതെന്ന് പറഞ്ഞ ഡിജെ സിബിൻ ബെഞ്ചമിൻ ഒന്നിലും സ്വന്തമായി ഗബ്രിക്ക് അഭിപ്രായമില്ലെന്നും വ്യക്തമാക്കി. അൻസിബിയും ഋഷിയും പശയുടെ പരസ്യമെന്ന് പോലെയാണ് എന്നും സിബിൻ മോഹൻലാലിനോട് ചൂണ്ടിക്കാട്ടി. പുറത്താക്കാൻ തോന്നുന്നത് ജാസ്‍മിനെയാണ്. ജാസ്‍മിൻ പോയാല്‍ ഗബ്രി വീഴുമെന്നും പറഞ്ഞു സിബിൻ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ എന്റര്‍ടെയ്‍ൻമെന്റ് മിസിംഗാണ് എന്നും അതിനാണ് താൻ ശ്രമിക്കുകയെന്നും സിബിൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ