28-ാം ദിവസം സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്! ആളെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

Published : Apr 07, 2024, 10:13 PM IST
28-ാം ദിവസം സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്! ആളെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

Synopsis

തൃശൂര്‍ സ്വദേശിയായ അഭിഷേക് മൂന്ന് വര്‍ഷമായി പൂനെയിലാണ് താമസിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഉണ്ടാവുമെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഒന്നും രണ്ടുമല്ല, ആറ് പേരാണ് ഒറ്റ ദിവസത്തില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചത്. ഇപ്പോഴിതാ ആ ബാച്ചിലെ ആദ്യ മത്സരാര്‍ഥിയെ കാണികള്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഐടി പ്രൊഫഷണലും മോഡലുമായ അഭിഷേക് ജയദീപ് ആണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് ആയി കടന്നുവരുന്നത്.

തൃശൂര്‍ സ്വദേശിയായ അഭിഷേക് മൂന്ന് വര്‍ഷമായി പൂനെയിലാണ് താമസിക്കുന്നത്. ജോലിയ്ക്കൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അഭിഷേക് ഒരു ഗേ ആണ്. തന്‍റെ ജെന്‍ഡര്‍ ഐഡന്‍റിറ്റിയെക്കുറിച്ച് അച്ഛന് ഇതുവരെ അറിയില്ലെന്ന് അഭിഷേക് പറയുന്നു. ബിഗ് ബോസിലൂടെ അത് പ്രഖ്യാപിക്കുമ്പോള്‍ അച്ഛന്‍ അത് സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. നന്നായി സംസാരിക്കാനും പെരുമാറാനുമുള്ള കഴിവ് കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വമെന്നാണ് ബിഗ് ബോസ് തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫാഷനോട് അഭിനിവേശം സൂക്ഷിക്കുന്ന ആളുമാണ് അഭിഷേക്. 

 

ബിഗ് ബോസിലേക്കുള്ള അഭിഷേകിന്‍റെ വരവ് വെറുതെയല്ല. "എന്‍റെ കാഴ്ചപ്പാട് ലോകത്തിലേക്ക് എത്തിക്കുവാന്‍ എന്നും എപ്പോഴും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എല്‍ജിബിടിക്യു സമൂഹത്തിന്‍റെ ശബ്ദമാവാനാണ് ബിഗ് ബോസിലേക്ക് ഞാന്‍ വരുന്നത്", അഭിഷേക് ജയദീപ് പറയുന്നു. മിസ്റ്റര്‍ ഗേ വേള്‍ഡ് ഇന്ത്യ 2023 മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിട്ടുള്ള അഭിഷേക് ആദ്യത്തെ മിസ്റ്റര്‍ ഗേ കേരള ടൈറ്റില്‍ വിജയിയുമാണ്. സീസണ്‍ 6 ലെ ഇതുവരെയുള്ള മത്സരം സൂക്ഷ്മമായി നിരീക്ഷിച്ച് കൃത്യമായ ഇടപെടല്‍ ലക്ഷ്യമാക്കിക്കൂടിയാണ് അഭിഷേകിന്‍റെ കടന്നുവരവ്. 

ALSO READ : 'ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയുമായി 28 കിലോ കുറച്ച നടന്‍'; ആടുജീവിതത്തിലേക്കുള്ള പ്രചോദനത്തെക്കുറിച്ച് ഗോകുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ