
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രികള്‍ പലപ്പോഴും നിര്‍ണായകമായി മാറാറുണ്ട്. ബിഗ് ബോസ് മത്സരത്തിന്റെ ഗതി തന്നെ തിരിക്കാൻ കഴിയാറുണ്ട് വൈല്‍ഡ് കാര്‍ഡ് എൻട്രിമാര്‍ക്ക്, എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ കൗതുകകരമായ ഒരു വൈല്‍ഡ് കാര്‍ഡ് എൻട്രി വന്നിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എൻട്രി എന്ന് വേണമെങ്കില്‍ പറയാം എന്ന് പറഞ്ഞാണ് മോഹൻലാല്‍ തന്നെ പ്രമൊ വീഡിയോയില്‍ ആ അതിഥിയെ പരിചയപ്പെടുത്തിയത്.
ഒരു റോബോട്ട് ഡോഗാണ് ഇത്തവണ ആദ്യമായി വൈല്‍ഡ് കാര്‍ഡ് എൻട്രിയെന്ന പേരില്‍ എത്തിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ നിന്ന് വ്യക്തമായിരിക്കുന്നു. മനുഷ്യന് പകരം മലയാളം ബിഗ് ബോസ് ഹൗസില്‍ ആദ്യമായി ഒരു റോബോട്ട് എത്തിയിരിക്കുകയാണ് എന്ന പ്രത്യേകതയുണ്ട്. എങ്ങനെയാകും ഈ റോബോട്ട് ബിഗ് ബോസ് വീട്ടില്‍ നിര്‍ണായകമായി മാറുക എന്ന് കണ്ടറിയണം. ക്യാമറക്കണ്ണുകളുമായാണോ റോബോട്ട് എത്തിയിരിക്കുന്നതടക്കമുള്ള വിശദാംശങ്ങള്‍ ഇന്നത്തെ എപ്പിസോഡില്‍ അറിയാം. നിലവില്‍ 19 മത്സരാര്‍ഥികളാണ് ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. ബിഗ് ബോസ് സീസൺ 7ൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്. ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് അവർ. പ്രേക്ഷകർ തീരുമാനിക്കുന്ന വിധി മോഹൻലാൽ എത്തുന്ന ഇന്നത്തെയോ നാളത്തെയും എപ്പിസോഡിൽ അറിയാനാകും. എവിക്ഷനുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും ബുദ്ധിപൂർവ്വവും വിനിയോഗിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു.
"അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈൻ. കൂലി എന്ന് പറഞ്ഞാൽ പ്രേക്ഷകരുടെ ഓരോ വിലപ്പെട്ട വോട്ടും. അത് ബുദ്ധിപൂർവ്വം വിനിയോഗിക്കുക. അല്ലാതെ ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആർ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ഗെയിമും കളിച്ച് ബിഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടം വഴി ഓടിക്കണം. കണ്ടന്റ് തരുന്നവർ മാത്രം മതി ഷോയിൽ. എന്നാലെ എൻഗേജിംഗ് ആകൂ, എന്റർടെയ്നിംഗ് ആകൂ. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അർഹത ഇല്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പണി നിങ്ങൾക്കാകും കിട്ടുക. അന്നേരം അയ്യോ ഈ സീസണിൽ അത് ശരിയായില്ല, ഇത് ശരിയായില്ല എന്ന പരാതിയും പൊക്കി വന്നേക്കരുത്. ഞങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താലെ പണി ഏഴിന്റെ പണി ആകൂ. അത് ഓർമവേണം. അപ്പോ സവാരി ഗിരിഗിരി", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ