
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തായിരിക്കുന്നു. ഇന്ന് അത്യധികം നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു എവിക്ഷൻ പ്രഖ്യാപിച്ചത്. പുറത്താകാൻ സാധ്യതയുള്ള ആ മത്സരാര്‍ഥി ആരായിരിക്കും എന്ന മറ്റുള്ളവരുടെ അഭിപ്രായം വ്യക്തമാക്കാൻ ആദ്യം മോഹൻലാല്‍ ആവശ്യപ്പെട്ടു. മോഹൻലാല്‍ പ്രേക്ഷക വിധിയും പ്രഖ്യാപിച്ചു.
എവിക്ഷൻ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ആരാണ് ഇന്ന് പുറത്താകുക എന്ന് മറ്റുള്ളവരോട് സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മോഹൻലാല്‍ ആവശ്യപ്പെട്ടു. ഈ വീട്ടില്‍ നില്‍ക്കണമെന്ന് ആഗ്രഹവമുള്ളവര്‍ക്ക് ഷോയിലെ മറ്റ് മത്സരാര്‍ഥികള്‍ പച്ച കൊടിയും പുറത്തുപോകണം എന്ന് വിചാരിക്കുന്നവര്‍ക്ക് ചുവന്ന കൊടിയും കൊടുക്കാം എന്ന് മോഹൻലാല്‍ പറയുന്നതാണ് പുറത്തുവിട്ട പ്രമോയില്‍ കാണുന്നത്. അൻസിബ ഋഷിക്ക് പച്ചക്കൊടി നല്‍കിയപ്പോള്‍ ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ശ്രീതു കൃഷ്‍ണ റെസ്‍മിനും പച്ചക്കൊടി കൊടുത്തപ്പോള്‍ ശരണ്യ ആനന്ദ് സിജോയ്‍ക്കും നല്‍കി. ഒടുവില്‍ കൂടുതല്‍ ചുവപ്പ് കൊടി ഷോയില്‍ ഇന്ന് കിട്ടിയതാകട്ടെ സുരേഷ് മേനോനും.
പ്രേക്ഷക വിധി മോഹൻലാലും പ്രഖ്യാപിച്ചു. കൊമേഡിയനും നടനുമായ സുരേഷ് മേനോൻ തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകണം എന്നായിരുന്നു പ്രേക്ഷക വിധിയും. ചടുലമായ നീക്കങ്ങളുള്ള ബിഗ് ബോസ് ഷോയില്‍ വേണ്ടത്ര തിളങ്ങാൻ സുരേഷ് മേനോന് ആയില്ല എന്ന് നേരത്തെ അഭിപ്രായങ്ങളുണ്ടായിരുന്നു. മോഹൻലാല്‍ നായകനായ ഭ്രമരത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തി മലയാളി പ്രേക്ഷകര്‍ക്കും പരിചയമുള്ള താരമായിരുന്നു സുരേഷ് മേനോൻ.
രതീഷ് കുമാറായിരുന്നു ബിഗ് ബോസില്‍ ആദ്യം പുറത്തായത്. തുടക്കത്തിലേ നിറഞ്ഞുനിന്നുവെങ്കിലും രതീഷ് കുമാറിന് ആദ്യ എവിക്ഷനില്‍ ഉള്‍പ്പെടേണ്ടി വന്നു. കോമണര്‍ മത്സരാര്‍ഥിയായി ബിഗ് ബോസ് ഷോയില്‍ എത്തിയ നിഷാനയും പുറത്തായി. ശനിയാഴ്‍ചയായിരുന്നു നിഷാന പുറത്തായത്.
Read More: ജീനിയുടെ ബജറ്റ് 100 കോടി, ഫസ്റ്റ് ലുക്കില്‍ തിളങ്ങി ജയം രവി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ