
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മൂന്നാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ചു. പതിവുപോലെ മികച്ച പ്രകടനം നടത്തിയ, ക്യാപ്റ്റന്‍ സ്ഥാനത്ത് വന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ പേരുകള്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും നിര്‍ദേശിച്ചതിന് ശേഷം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ച മൂന്ന് പേരെ തെരഞ്ഞെടുക്കുകയായിരുന്നു ബിഗ് ബോസ്. ഓരോരുത്തരോട് രണ്ട് പേരുകള്‍ വീതം നിര്‍ദേശിക്കാനാണ് പറഞ്ഞത്. സിജോ, അന്‍സിബ, റോക്കി എന്നിവര്‍ക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.
ഇതില്‍ത്തന്നെ റോക്കിയ്ക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍. ഗംഭീര ഫിസിക്കല്‍ ടാസ്ക് ആണ് ഇവര്‍ക്കായി ബിഗ് ബോസ് ഇത്തവണ നല്‍കിയത്. ഒരു പാത്രത്തില്‍ നിറച്ചുവച്ച ചായം കലക്കിയ വെള്ളത്തില്‍ നിന്നും താക്കോല്‍ കണ്ടെടുത്ത്, മണല്‍ നിറച്ച ഒരു ടണലിലൂടെ കയറിയിറങ്ങി മുന്നില്‍ വച്ചിരിക്കുന്ന പെട്ടി തുറന്ന് അതിലുള്ള ക്യാപ്റ്റന്‍റെ കിരീടം സ്വന്തമാക്കുക എന്നതായിരുന്നു ടാസ്ക്. മത്സരത്തില്‍ മൂന്ന് പേരും പരിശ്രമിച്ചെങ്കിലും സിജോയ്ക്കും റോക്കിക്കുമൊപ്പമെത്താന്‍ അൻസിബയ്ക്ക് ആയില്ല. മത്സരത്തില്‍ സിജോയാണ് വിജയിയായത്.
സിജോയ്ക്ക് ആദ്യം ശ്രമിച്ച താക്കോല്‍ ഉപയോഗിച്ച് പെട്ടി തുറക്കാന്‍ കഴിഞ്ഞില്ല. രണ്ടാമത് ശ്രമിച്ച താക്കോല്‍ കൊണ്ട് പെട്ടി തുറക്കാന്‍ കഴിഞ്ഞു. ഈ സമയം കൊണ്ട് റോക്കിയും ഒരു താക്കോല്‍ കൊണ്ട് തന്‍റെ പെട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അന്‍സിബയ്ക്ക് ടണല്‍ മറികടക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഈ സീസണിലെ ഏറ്റവും മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് സിജോ. ക്യാപ്റ്റന്‍ സ്ഥാനം സിജോ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാവും ഇനി മറ്റ് മത്സരാര്‍ഥികളും പ്രേക്ഷകരും. ഹൗസിലെ സജീവ സാന്നിധ്യങ്ങളിലൊന്നാണ് യുട്യൂബറായ ഈ ആലപ്പുഴക്കാരന്‍. കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റനായ അപ്‍സരയ്ക്ക് ബെസ്റ്റ് ക്യാപ്റ്റന്‍ അവാര്‍ഡ് ബിഗ് ബോസ് നല്‍കിയിരുന്നു.
ALSO READ : ജി വി പ്രകാശ് കുമാറിനൊപ്പം ഐശ്വര്യ രാജേഷ്; 'ഡിയര്‍' റിലീസ് തീയതി പ്രഖ്യാപിച്ചു
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ