ബിഗ് ബോസ് ടോപ് ത്രീ ആരൊക്കെ?, അപ്‍സരയുടെ പ്രതീക്ഷകള്‍

Published : Jun 15, 2024, 10:21 PM IST
ബിഗ് ബോസ് ടോപ് ത്രീ ആരൊക്കെ?, അപ്‍സരയുടെ പ്രതീക്ഷകള്‍

Synopsis

ബിഗ് ബോസില്‍ മത്സാര്‍ഥിയായതിലെ പ്രതികരണങ്ങളെ കുറിച്ച് അപ്‍സര.

ബിഗ് ബോസ് മലയാളം ആറിന്റെ വിജയി ആരാണ് എന്ന് പ്രഖ്യാപിക്കാൻ സമയമധികമില്ല. ആവേശക്കൊടുമുടിയിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. പുറത്തായ മത്സരാര്‍ഥികള്‍ വീണ്ടും എത്തിയതും ഷോയുടെ പ്രേക്ഷരെ രസിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അപ്‍സര ഷോയില്‍ പങ്കെടുക്കാനായതിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവയ്‍ക്കുന്നു.

വീണ്ടുമെത്തിയപ്പോള്‍ വിഷമവും സന്തോഷവും

ബിഗ് ബോസിലേക്ക് വീണ്ടുമെത്തുമ്പോള്‍ വിഷമമുണ്ട്. കാരണം ഞാൻ അവിടെ 100 ദിവസം നില്‍ക്കാനായി പോയതാണ്. പക്ഷേ ഞാൻ പുറത്തായി. എല്ലാവരെയും കാണാലോ എന്നതാണ് വീണ്ടും ഷോയില്‍ എത്തുമ്പോള്‍ സന്തോഷിപ്പിക്കുന്നത്.

ജനങ്ങള്‍ക്ക് എന്നില്‍ പ്രതീക്ഷയുണ്ടായിരുന്നു

സോഷ്യല്‍ മീഡിയ ഞാൻ നോക്കിയിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ എനിക്ക് നല്ല പൊസിറ്റീവായിരുന്നു. ഞാൻ പുറത്തിറങ്ങിയപ്പോഴും ജനങ്ങള്‍ എന്നോട് പറഞ്ഞത് അങ്ങനെയാണ്. ബിഗ് ബോസില്‍ അപ്‍സര ടോപ് ഫൈവില്‍ എത്തുമെന്നാണ്, ജയിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്.

ഇപ്പോള്‍ പൊസിറ്റീവ് ഇമേജ്

നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിരുന്നു സീരിയലില്‍ ഞാൻ ചെയ്‍തുകൊണ്ടിരുന്നത്. നെഗറ്റീവ് ഇമേജായിരുന്നു എനിക്ക്. ഇപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ പൊസിറ്റീവ് സമീപനമാണ്. ബിഗ് ബോസ് മലയാളം പ്ലാറ്റ്ഫോമില്‍ വന്നതുകൊണ്ടാണല്ലോ അങ്ങനെ സംഭവിച്ചത് എന്നതില്‍ സന്തോഷമുണ്ട്.

തിരുത്താൻ ഒന്നുമില്ല

എന്തെങ്കിലും തിരുത്തേണ്ടതുണ്ടായിരുന്നുവെന്ന് ആരും പറഞ്ഞില്ല. ജനങ്ങള്‍ അങ്ങനെ എന്നോട് പറഞ്ഞില്ല. കൂടെയുണ്ടായ മത്സരാര്‍ഥികള്‍ ഞാൻ അഹങ്കാരിയാണെന്ന് പറഞ്ഞതായി കേട്ടു. അത് ഞാൻ പരിഗണിക്കുന്നില്ല.

എന്റെ ടോപ് ത്രീ

ജിന്റോ, അര്‍ജുൻ, ജാസ്‍മിൻ.

Read More: ചിരിപ്പിച്ച് ചാക്കോച്ചന്റെ 'ഗര്‍ര്‍ര്‍', ആദ്യ ദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ