ചിരിപ്പിച്ച് ചാക്കോച്ചന്റെ 'ഗര്‍ര്‍ര്‍', ആദ്യ ദിനം നേടിയത്

റിലീസിന് ചാക്കോച്ചന്റെ ഗര്‍ര്‍ര്‍ നേടിയത്.

 

Kunchacko Boban GRRR film collection report out hrk

കുഞ്ചാക്കോ ബോബൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗര്‍ര്‍ര്‍. ഗര്‍ര്‍ര്‍ന് റിലീസിന് കേരളത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 63 ലക്ഷത്തിലധികം ചിത്രം റിലീസിന് നേടി. താരതമ്യേന വമ്പൻ റിലീസ് അല്ലാതിരുന്നിട്ടും ചിത്രത്തിന് മികച്ച നേട്ടം റിലീസിനുണ്ടായി എന്നത് കളക്ഷൻ കുതിപ്പിന് സഹായകരമാകുമെന്നാണ് റിപ്പോര്‍ട്ട്.

സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രം എന്ന പ്രത്യേകതയും ഗര്‍ര്‍ര്‍ന് ഉണ്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരാണ്. ജയ്‌ കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന പ്രത്യേകതയുമുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഗര്‍‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ്. ഡോണ്‍ വിൻസെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിര്‍വഹിക്കുമ്പോള്‍ ടോണി ടാര്‍സും പങ്കാളിയാകുന്നു. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് എഗ് വൈറ്റ് ആണ്. കല രഖില്‍ നിര്‍വഹിച്ചിരിക്കുന്ന ഗര്‍ര്‍ര്‍ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, സിങ്ക് സൗണ്ട്& സൗണ്ട് ഡിസൈൻ  ശ്രീജിത്ത് ശ്രീനിവാസൻ, അഡീഷണൽ ഡയലോഗുകൾ ആര്‍ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ ആതിര ദിൽജിത്ത് എന്നിവരുമാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'നീ എന്റെ മുഖത്ത് നോക്കി പറയുന്ന നുണയില്ലേ', ജാസ്‍മിനെ സമാധാനിപ്പിക്കാനെന്ന് ഗബ്രി<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios