
ബിഗ് ബോസില്‍ ഇന്ന് ഒരു സ്‍പോണ്‍സേര്‍ഡ് ടാസ്‍കും നടന്നു. മേയ്‍ക്കപ്പും റാംപ് വാക്കുമായിരുന്നു ടാസ്‍കില്‍ ഉണ്ടായിരുന്നു. വളരെ രസകരമായ ഒരു ടാസ്‍കായിരുന്നു ഇത്. ബിഗ് ബോസ് മത്സരാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ച മേയ്‍ക്ക് സാമഗ്രികള്‍ ഉപയോഗിച്ച് അണിഞ്ഞൊരുങ്ങി ടാസ്‍കില്‍ പങ്കെടുത്തു (Bigg Boss).
വര്‍ക്ക് ലുക്ക്, പാര്‍ട്ടി ലുക്ക്, ട്രഡിഷണല്‍ ലുക്ക് എന്നിങ്ങനെ മൂന്ന് തരത്തില്‍ ടീമംഗങ്ങള്‍ ആകര്‍ഷകമായി മേക്കപ്പ് ചെയ്യുക എന്നതായിരുന്നു ടാസ്‍കിന്റെ ആദ്യ ഘട്ടം. മേയ്‍ക്കപ്പിന് ഉപയോഗിക്കുന്ന വസ്‍തുതകളെ കുറിച്ച് സംസാരിക്കുകയും ചെയ്യണം. ഇതിനു ശേഷം റാംപ് വാക്കും. മേയ്‍ക്ക് അപ്പ് ചെയ്യാൻ ഉപയോഗിച്ച വസ്‍തുക്കള്‍ കൈകളില്‍ പ്രദര്‍ശിപ്പിച്ചായിരിക്കണം റാംപ് വാക്ക് എന്നുമാണ് ടാസ്‍കിന്റെ നിയമങ്ങളില്‍ പറഞ്ഞത്.
ലക്ഷ്‍മി പ്രിയ, നിമിഷ സുചിത്ര, നവീൻ എന്നിവരായിരുന്നു ഒരു ടീം. അശ്വിൻ, സൂരജ്, ബ്ലസ്‍ലി, അപര്‍ണ എന്നിവര്‍ രണ്ടാമത്തെ ടീമും. ദില്‍ഷ, മണികണ്ഠൻ, ധന്യ, ഡോ. റോബിൻ എന്നിവരായിരുന്നു മൂന്നാമത്തെ ടീം. റോണ്‍സണ്‍, ജാസ്‍മിൻ, ഡെയ്‍സി, അഖില്‍, ജാസ്‍മിൻ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
അശ്വിൻ, സൂരജ്, ബ്ലസ്‍ലി, അപര്‍ണ എന്നിവരും ദില്‍ഷ, മണികണ്ഠൻ, ധന്യ, ഡോ. റോബിൻ എന്നിവരും ഒന്നിനൊന്ന് മെച്ചമാണ് എന്നായിരുന്നു വിധികര്‍ത്താക്കള്‍ പറഞ്ഞത്. അതിനാല്‍ രണ്ടാമത്ത ടീമിനെയും മൂന്നാമത്തെ ടീമിനെയും വിജയികളായി പ്രഖ്യാപിച്ചു. പക്ഷേ ഒരു ടീമിനെ മാത്രമേ വിജയികളായി പ്രഖ്യാപിക്കാനാകൂവെന്ന് ബിഗ് ബോസ് വ്യക്തമാക്കി. തുടര്‍ന്ന് അശ്വിൻ, സൂരജ്, ബ്ലസ്‍ലി, അപര്‍ണ എന്നിവരുടെ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ