Bigg Boss 4 : മോശം പ്രകടനം; ബിഗ് ബോസ് ജയിലിലേക്ക് രണ്ടു പേര്‍

Published : Apr 07, 2022, 10:55 PM IST
Bigg Boss 4 : മോശം പ്രകടനം; ബിഗ് ബോസ് ജയിലിലേക്ക് രണ്ടു പേര്‍

Synopsis

ജയില്‍ പ്രവേശനം ഒഴിവാക്കി ജാസ്‍മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാം വാരം ആവേശകരമായ പര്യവസാനത്തിലേക്ക് നീങ്ങുമ്പോള്‍ ജയില്‍ നോമിനേഷനും ജയിലിലടയ്ക്കലും പൂര്‍ത്തിയായി. ഈ വാരത്തിലെ ഭാഗ്യപേടകം വീക്കിലി ടാസ്‍കിലെയും മൊത്തത്തില്‍ ഇതുവരെയുള്ള പ്രകടനവും സാന്നിധ്യവുമൊക്കെ പരിഗണിച്ച് മൂന്നു പേരെ വീതം നോമിനേറ്റ് ചെയ്യാനാണ് മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതു പ്രകാരമുള്ള ഓരോരുത്തരുടെയും നോമിനേൽഷനുകള്‍ താഴെ പറയും പ്രകാരമാണ്.

ജയില്‍ നോമിനേഷന്‍

ഡോ. റോബിന്‍- ഡെയ്‍സി, ജാസ്‍മിന്‍, സൂരജ്

ബ്ലെസ്‍ലി- സൂരജ്, ജാസ്‍മിന്‍, ശാലിനി

അശ്വിന്‍- സൂരജ്, ജാസ്‍മിന്‍, ശാലിനി

ഡെയ്‍സി- ജാസ്‍മിന്‍, ഡോ, റോബിന്‍, ശാലിനി

അപര്‍ണ്ണ- ഡെയ്‍സി, ജാസ്‍മിന്‍, സൂരജ്

ശാലിനി- ഡെയ്‍സി, ബ്ലെസ്‍ലി, ലക്ഷ്‍മിപ്രിയ

നവീന്‍- ജാസ്‍മിന്‍, ഡോ. റോബിന്‍, ഡെയ്‍സി

സൂരജ്- ഡോ. റോബിന്‍, ഡെയ്‍സി, റോണ്‍സണ്‍

ലക്ഷ്‍മിപ്രിയ- ശാലിനി, ഡെയ്‍സി, ജാസ്‍മിന്‍

ദില്‍ഷ- ശാലിനി, ജാസ്‍മിന്‍, ഡെയ്‍സി

റോണ്‍സണ്‍- നിമിഷ, ഡോ. റോബിന്‍, ശാലിനി

നിമിഷ- ഡെയ്‍സി, ശാലിനി, ജാസ്‍മിന്‍

ജാസ്‍മിന്‍- ഡോ. റോബിന്‍, സൂരജ്, സുചിത്ര

സുചിത്ര- ഡെയ്‍സി, ജാസ്‍മിന്‍, ഡോ. റോബിന്‍

ധന്യ- റോണ്‍സണ്‍, ഡെയ്‍സി, ഡോ. റോബിന്‍

അഖില്‍- ഡെയ്‍സി, റോണ്‍സണ്‍, ഡോ. റോബിന്‍

ഈ നോമിനേഷനുകള്‍ പ്രകാരം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് ഡെയ്‍സിക്കാണ്. 11 വോട്ടുകള്‍. ജാസ്‍മിന് 10 വോട്ടും ഡോ. റോബിന് 8 വോട്ടുകളും ലഭിച്ചു. മൂന്നു പേരെ നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് പേരെ മാത്രമാണ് ഓരോ വാരവും ജയിലില്‍ അടയ്ക്കുക. ഇതനുസരിച്ച് ആ രണ്ടുപേരെ തെരഞ്ഞെടുക്കാനായി ഒരു മത്സരവും ബിഗ് ബോസ് നടത്തി. ആക്റ്റിവിറ്റി ഏരിയയില്‍ മണലില്‍ കുഴിച്ചിട്ട ബിഗ് ബോസ് ലോഗോകള്‍ കണ്ടുപിടിക്കുക എന്നതായിരുന്നു ടാസ്‍ക്. ചെറിയ ലോഗോയ്ക്ക് 10 പോയിന്‍റും വലിയ ലോഗോയ്ക്ക് 100 പോയിന്‍റും മൂല്യമുണ്ടെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതുപ്രകാരം ആദ്യം നടന്ന മത്സരത്തില്‍ ഡെയ്‍സിക്കും ജാസ്‍മിനും ഒരേ പോയിന്‍റുകളാണ് ലഭിച്ചത്. ഡോ. റോബിന് ഇവരേക്കാള്‍ കുറവും. ഇതോടെ റോബിന്‍ ജയിലില്‍ പോകുമെന്ന് ഉറപ്പായി. റോബിനൊപ്പം പോകേണ്ടത് ആരെന്ന് തീരുമാനിക്കാന്‍ ഇതേ മത്സരം ഒരു തവണകൂടി ജാസ്‍മിനും ഡെയ്‍സിക്കുമായി നനടത്തപ്പെട്ടു. ആ മത്സരത്തില്‍ 100 പോയിന്റ് മൂല്യമുള്ള വലിയ ലോഗോ ജാസ്‍മിന് ലഭിച്ചതോടെ റോബിനൊപ്പം ജയിലില്‍ പോകേണ്ടത് ഡെയ്‍സിയാണെന്ന് തീരുമാനിക്കപ്പെട്ടു. പിന്നാലെ ഇരുവരുടെയും ജയില്‍ വസ്ത്രങ്ങള്‍ ബിഗ് ബോസ് എത്തിച്ചു. പതിവുപോലെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ള നവീന്‍ ജയില്‍ ഇരുവര്‍ക്കുമായി തുറന്നുകൊടുത്തു. പൂട്ടുകളില്ലാത്ത ഓപണ്‍ ജയില്‍ ആണ് ഇത്തവണ ബിഗ് ബോസില്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ