Bigg Boss 4 : നമ്മള്‍ സുഹൃത്തുക്കളല്ലേയെന്ന് ദില്‍ഷ; ആളുകള്‍ തെറ്റിദ്ധരിക്കുന്നുവെന്ന് റോബിന്‍

Published : Apr 25, 2022, 10:39 PM IST
Bigg Boss 4 : നമ്മള്‍ സുഹൃത്തുക്കളല്ലേയെന്ന് ദില്‍ഷ; ആളുകള്‍ തെറ്റിദ്ധരിക്കുന്നുവെന്ന് റോബിന്‍

Synopsis

ഇത് സ്ക്രീന്‍ ടൈമിനുവേണ്ടിയുള്ള ഇരുവരുടെയും തന്ത്രമാണെന്ന് ഡെയ്‍സി ആരോപിച്ചിരുന്നു

പ്രണയ ജോഡികളൊന്നും ഇതുവരെ ഉണ്ടാവാത്ത സീസണ്‍ ആണ് ബിഗ് ബോസില്‍ (Bigg Boss 4) ഇത്തവണത്തേത്. അതേസമയം അത്തരത്തില്‍ ഒരു സ്ട്രാറ്റജി രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍ നടക്കുന്നുവെന്ന് മറ്റു ചില മത്സരാര്‍ഥികള്‍ കരുതുന്നുമുണ്ട്. ദില്‍ഷയെയും ഡോ. റോബിനെയും കുറിച്ചാണ് മത്സരാര്‍ഥികളിലും പ്രേക്ഷകരിലും ചിലര്‍ക്ക് ഈ ചിന്തയുള്ളത്. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡോ. റോബിന്‍. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടെങ്കിലും അവിടെ സാന്നിധ്യം ഈ മത്സരാര്‍ഥി അനുഭവിപ്പിച്ചു എന്നത് യാഥാര്‍ഥ്യമാണ്. സീസണിന്റെ തുടക്കത്തില്‍ മറ്റെല്ലാവരും എതിര്‍ത്തു നിന്നപ്പോള്‍ റോബിനുമായി സൌഹൃദത്തില്‍ ഇടപെട്ട അപൂര്‍വ്വം മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ദില്‍ഷ. ആ ബന്ധം ഇപ്പോഴും അതേപോലെ തുടരുന്നു എന്നതാണ് ബിഗ് ബോസ് ഹൌസില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

തങ്ങളുടെ ബന്ധം മറ്റു മത്സരാര്‍ഥകള്‍ പ്രണയമായി തെറ്റിദ്ധരിച്ചേക്കാമെന്നും എന്നാല്‍ ഇത് ഒര സൌഹൃദം മാത്രമാണെന്നും റോബിനോട് പറഞ്ഞുറപ്പിക്കുന്ന ദില്‍ഷയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും. പിന്നീട് ക്യാപ്റ്റന്‍ ആയിരുന്ന സമയത്തു മാത്രമാണ് റോബിനെതിരെ ദില്‍ഷ ഹൌസില്‍ പരസ്യമായി സംസാരിച്ചത്. അടുക്കള ജോലിയില്‍ നിന്ന് റോബിന്‍ സ്വന്തം തീരുമാനപ്രകാരം പിന്മാറിയ സമയത്തായിരുന്നു അത്. എന്നാല്‍ ഭാരം കൂട്ടാനും കുറയ്ക്കാനുമുണ്ടായിരുന്ന പോയ വാരത്തിലെ വീക്കിലി ടാസ്കിന്‍റെ സമയത്തടക്കം റോബിനുമായി നല്ല ബന്ധത്തില്‍ തുടരുന്ന ദില്‍ഷയെയാണ് പ്രേക്ഷകര്‍ കണ്ടത്. ഇന്നത്തെ എപ്പിസോഡിലും തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് തമാശ പറയുന്ന ഇരുവരെയും പ്രേക്ഷകര്‍ കണ്ടു.

അടുക്കളയില്‍ ഏതോ ഒരു ചിക്കന്‍ വിഭവം ഉണ്ടാക്കാനായി എന്തോ അരിയുകയായിരുന്നു ദില്‍ഷയും റോബിനും. തനിക്ക് സാധാരണ വരാറുള്ള വിവാഹാലോചനകളെക്കുറിച്ചാണ് ദില്‍ഷ പറഞ്ഞു തുടങ്ങിയത്. ആലോചനയുമായി വരുന്നവര്‍ക്ക് എളുപ്പത്തില്‍ കല്യാണം നടത്തണമെന്നാവും ആഗ്രഹമെന്നും എന്നാല്‍ അത് നടക്കാറില്ലെന്നും ദില്‍ഷ പറഞ്ഞു. പലപ്പോഴും ദേഷ്യം തുറന്നു പ്രകടിപ്പിക്കുന്ന സ്വന്തം സ്വഭാവത്തെക്കുറിച്ചാണ് റോബിന് പറയാനുണ്ടായിരുന്നത്. തങ്ങള്‍ക്കിടയില്‍ സൌഹൃദമല്ലേ ഉള്ളതെന്ന് പറഞ്ഞുറപ്പിക്കുന്ന ദില്‍ഷയെ ഇന്നും പ്രേക്ഷകര്‍ കണ്ടു.

അതേസമയം ദില്‍ഷയും റോബിനും സ്ക്രീന്‍ സ്പേസിനുവേണ്ടി ഒരുമിച്ച് നില്‍ക്കുകയാണെന്ന് മറ്റൊരു മത്സരാര്‍ഥിയും ഇന്ന് പറഞ്ഞു. ഡെയ്‍സിയാണ് ഇക്കാര്യം തന്‍റെ സുഹൃത്തുക്കളുമായി പങ്കുവച്ചത്. ദില്‍ഷയെ തെറ്റിദ്ധരിപ്പിക്കുന്നത് റോബിന്‍ ആണെന്നാണ് പൊതു സംസാരമെങ്കിലും ചിലപ്പോള്‍ അത് നേരെ മറിച്ചാവാമെന്ന് ജാസ്‍മിന്‍, നിമിഷ എന്നിവരോട് ഡെയ്‍സി പറഞ്ഞു. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു നിമിഷയുടെ പ്രതികരണം. അതേസമയം കഴിഞ്ഞ വാരത്തിലെ ജയില്‍ നോമിനേഷനും അതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും മണികണ്ഠന്‍റെ പുറത്തുപോകലും അശ്വിന്‍റെ എലിമിനേഷനുമൊക്കെ പ്രേക്ഷകരെ ആവേശത്തിന്‍റെ ഒരു നിലയില്‍ എത്തിച്ചിരിക്കുകയാണ്. ഈ വാരത്തിലെ നോമിനേഷനുകള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി.

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക