Bigg Boss 4 Episode 20 Highlights : കണി കണ്ടുണർന്ന് ബിഗ് ബോസ് മത്സരാർത്ഥികൾ, ഒപ്പം പോരും ക്യാപ്റ്റൻസിയും

Published : Apr 15, 2022, 09:11 PM ISTUpdated : Apr 15, 2022, 10:32 PM IST
Bigg Boss 4 Episode 20 Highlights : കണി കണ്ടുണർന്ന് ബിഗ് ബോസ് മത്സരാർത്ഥികൾ, ഒപ്പം പോരും ക്യാപ്റ്റൻസിയും

Synopsis

നോമിനേഷനിടയിൽ ജാസിമിനും ഡോ. റോബിനുമായി നടന്ന വൻ തർക്കമായിരുന്നു കഴിഞ്ഞ ദിവസം ഷോയുടെ ഹൈലൈറ്റ്. 

രണ്ടാഴ്ച മുമ്പാണ് ബി​ഗ് ബോസ് മലയാളം സീസൺ നാലിന് തുടക്കമായത്. തികച്ചും വ്യത്യസ്തരായ 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇടയ്ക്ക് ഒരാൾക്ക് പിൻവാങ്ങേണ്ടി വന്നു. ഷോ തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ തന്നെ മത്സരാർത്ഥികൾ തമ്മിൽ വാക്ക് പോരും പിണക്കങ്ങളും ഇണക്കങ്ങളും ഹൗസിൽ അരങ്ങേറി. നോമിനേഷനിടയിൽ ജാസിമിനും ഡോ. റോബിനുമായി നടന്ന വൻ തർക്കമായിരുന്നു കഴിഞ്ഞ ദിവസം ഷോയുടെ ഹൈലൈറ്റ്. വിഷുദിന പരിപാടികളും ക്യാപ്റ്റന്‍സിയുമായിരുന്നു ഇന്നത്തെ ഹൈലൈറ്റുകള്‍. ഒപ്പം ബ്ലെസ്ലിയും സുചിത്രയുമായി നടന്ന തര്‍ക്കവും ഷോയെ വേറെ ലെവലിലെത്തിച്ചു. 

കണികണ്ടുണർന്ന് മത്സരാർത്ഥികൾ

വിഷുദിനമായ ഇന്ന് എല്ലാ മത്സരാർത്ഥികളും കണി കണ്ടുകൊണ്ടാണ് ഉണർന്നത്. കഴിഞ്ഞ ദിവസം ബി​ഗ് ബോസ് നിർദ്ദേശിച്ച പ്രകാരം സുചിത്ര, ശാലിനി, അഖിൽ എന്നിവർ ചേർന്ന് കണി ഒരുക്കുക ആയിരുന്നു. മനോഹരമായ രീതിയിൽ ആയിരുന്നു മൂവരും കണി ഒരുക്കിയിരുന്നത്. 

കൃഷ്ണനായി അണിഞ്ഞൊരുങ്ങി കുട്ടി അഖിൽ

കണി കണ്ടതിന് പിന്നാലെ മനോഹരമായൊരു ​ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് മത്സരാർത്ഥികൾ. കുട്ടി അഖിലാണ് കൃഷ്ണനായി ഒരുങ്ങി എത്തിയത്. പിന്നാലെ മറ്റ് മത്സരാർത്ഥികളും ഒപ്പം കൂടുകയും എല്ലാവരും ചേർന്ന് വിഷു ദിനം അടിപൊളി ആക്കുകയും ചെയ്തു.

നമ്മളുടെ അടിപിടി, മറ്റുള്ളവരുടെ ഫൺ

ഈ അർട്ടിസ്റ്റുകൾ ഇവിടെ എന്താ ചെയ്യുന്നതെന്ന് നിമിഷ.ഡെയ്സിയോടായിരുന്നു നിമിഷയുടെ പ്രതികരണം.  നോമിനേഷനിൽ വന്നവരാണല്ലോ ഇവിടെ ഏറ്റവും കൂടുതൽ ടാസ്ക്കുകൾ ചെയ്യുന്നതെന്നും നിമിഷ ചോദിക്കുന്നു. എനിക്കിപ്പോൾ പേടിയാണ്. ഇവിടെ എല്ലാവരെയും സംശയത്തോടെ നോക്കുമ്പോൾ, പുറത്തിറങ്ങുമ്പോഴും ഇങ്ങനെ ആയി മാറുമോ എന്നാണ് ഡെയ്സി പറയുന്നത്. ജാസ്മിനെ പോലെ ജീവിത കാലം മുഴുൻ റിവഞ്ച് വച്ചിരുന്നിട്ട് എന്താണ് കാര്യം. നമ്മൾ ഇങ്ങനെ അടിപിടി കൂടുന്നത് കാണുന്നവർക്ക് ഫൺ മാത്രമാണെന്നും നിമിഷ പറയുന്നു. 

സൈക്കോ വിളിക്ക് മാപ്പ്

കഴിഞ്ഞ ആഴ്ചയിൽ വൻ പോരായിരുന്നു റോബിനും ഡെയ്സിയും തമ്മിൽ നടന്നത്. അടുക്കള പ്രശ്നത്തിൽ തുടങ്ങിയ പ്രശ്നം പറഞ്ഞ് പറഞ്ഞ് വലുതാകുകയും വേറെ ലെവലിലേക്ക് പോകുകയും ചെയ്തിരുന്നു. ഡോക്ടറെ സൈക്കോ എന്ന് ഡെയ്സി വിളിച്ചത് ഷോയ്ക്ക് പുറത്തും ഏറെ ചർച്ചാവിഷയമായി. ഇന്ന് സൈക്കോ വിളിയിൽ മാപ്പ് പറയുകയാണ് ഡെയ്സി. നിമിഷയും ഒപ്പം ഉണ്ടായിരുന്നപ്പോഴായിരുന്നു മാപ്പ് പറച്ചിൽ. എന്നാൽ തനിക്ക് അക്കാര്യത്തിൽ വിഷയമൊന്നും ഇല്ലെന്നായിരുന്നു റോബിന്റെ മറുപടി. എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് നിമിഷയോട് ചോദിക്കാനും റോബിൻ പറയുന്നു. ഇവളെന്താ നിന്റെ കെട്ടിയോളോ എന്നായിരുന്നു മറുപടിയായി ഡെയ്സി നൽകിയത്. ഞാൻ എന്തിനാ വന്നതെന്ന് നിമിഷയ്ക്ക് മനസ്സിലായിട്ടുണ്ടെന്നും എനിക്ക് കഴിഞ്ഞ ദിവസം നടന്ന പ്രശ്നങ്ങളിൽ വിഷമമില്ലെന്നും റോബിൻ പറയുന്നു. 

നാലാമത്തെ ക്യാപ്റ്റനായി റോൺസൺ

കഴിഞ്ഞ ആഴ്ചയിൽ നടന്ന ടാസ്ക്കുകളിലും വീട്ടുജോലികളിലും കൃത്യമായി കാര്യങ്ങൾ ചെയ്തവരെ തെരഞ്ഞെടുക്കാനായിരുന്നു ബി​ഗ് ബോസ് പറഞ്ഞത്. മൂന്ന് പേരുകളാണ് പറയേണ്ടതെന്നും അതിനുള്ള കാര്യമെന്താണെന്ന് പറയണമെന്നും ബി​ഗ് ബോസ് അറിയിച്ചു. പിന്നാലെ പതിനാറ് മത്സരാർത്ഥികളും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇതിൽ നിന്നും തെരഞ്ഞെടുത്ത അപർണ, റോൺസൺ, ധന്യ എന്നിവരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് റോൺസണ് ആയിരുന്നു. 

​ഗാർഡൻ ഏരിയയിൽ വച്ചായിരുന്നു മത്സരം. 'വെള്ളം കളി' എന്നായിരുന്നു ടാസിക്കിന്റെ പേര്. ദ്വാരങ്ങളുള്ള കപ്പുകൾ ഉപയോ​ഗിച്ച് ടംബ്ലറിൽ നിന്നും വെള്ളമെടുത്ത് കാലിയായ ടംബ്ലറിൽ നിറക്കുക എന്നതാണ് ടാസ്ക്. ശേഷം നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ റോൺസൺ വിജയി ആകുകയും അടുത്താഴ്ചയിലെ ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു.

അഖിലിന് ഇന്ന് പിറന്നാൾ

ബി​ഗ് ബോസിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ കുട്ടി അഖിലിന്റെ പിറന്നാളായിരുന്നു ഇന്ന്. എല്ലാ മത്സരാർത്ഥികൾക്കുമൊപ്പം കേക്ക് മുറിച്ച് അഖിൽ തന്റെ പിറന്നാൾ ആഘോഷമാക്കി. പിന്നാലെ ബി​ഗ് ബോസും അഖിലിന് ആശംസകൾ അറിയിച്ചു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ