Bigg Boss : 'എന്റെ വായ്, അത് വലിയൊരു പേടിയാണ്'; ബി​ഗ് ബോസിനോട് ജാസ്മിന്‍

Published : Apr 15, 2022, 06:01 PM IST
Bigg Boss : 'എന്റെ വായ്, അത് വലിയൊരു പേടിയാണ്'; ബി​ഗ് ബോസിനോട് ജാസ്മിന്‍

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്‍റെ തുടക്കത്തില്‍ തന്നെ പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായ രണ്ട് മത്സരാര്‍ഥികള്‍ ആയിരുന്നു ജാസ്‍മിന്‍ മൂസയും ഡോ. റോബിനും. 

തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ബി​ഗ് ബോസ്(Bigg Boss) മലയാളം സീസൺ നാല് മുന്നേറുകയാണ്. പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി ഷോ മുന്നേറുമ്പോൾ, മത്സരാർത്ഥികൾക്ക് താക്കീതുമായി ബി​ഗ് ബോസും രം​ഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നോമിനേഷനിടയിൽ വൻ പോരായിരുന്നു ജാസ്മിനും ഡോ. റോബിനും തമ്മിൽ നടന്നത്. ഇതിന് ശേഷം ജാസ്മിനെ കൺഫഷൻ റൂമിൽ വിളിച്ച് ബി​ഗ് ബോസ് സംസാരിക്കുകയും ചെയ്തിരുന്നു. 

പേടിയുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ബി​ഗ് ബോസ് സംസാരം ആരംഭിച്ചത്. പേടി ഇല്ലാതില്ലാ എന്നായിരുന്നു ജാസ്മിന്റെ മറുപടി. പല്ലിയെ കണ്ടാൽ പേടിയുണ്ട്, ഇവിടെ നടന്ന സംഭവങ്ങൾ, പിന്നെ എന്റെ വായ്, അത് വലിയൊരു പേടിയാണെന്നും ജാസ്മിൻ പറയുന്നു.

വാക്കുകൾ മാത്രം സൂക്ഷിച്ചാൽ മാതിയെന്നും ജാസ്മിൻ മികച്ചൊരു മത്സരാർത്ഥിയാണെന്നും ബി​ഗ് ബോസ് പറയുന്നു." വാക്കുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ബി​ഗ് ബോസിൽ വന്നതിനെക്കാൾ ഒത്തിരി മാറ്റമുണ്ട്. അതിന് വേണ്ടി പരിശ്രമിക്കുന്നുണ്ടെ"ന്നും ജാസ്മിൻ പറയുന്നു.

മുന്നോട്ടുള്ള യാത്രയിൽ ആരോ​ഗ്യം ആവശ്യമാണെന്നും പുകവലിയിൽ അല്പം നിയന്ത്രണം ആകാമെന്നും ബി​ഗ് ബോസ് ജാസ്മിനോട് പറയുന്നു. "ഏത് അവസ്ഥയിലും ജീവിക്കാൻ കഴിയുന്നവരാണ് ഈ ബി​ഗ് ബോസ് വീട്ടിൽ മുന്നേറുന്നത്. അത് പ്രത്യേകം മനസ്സിൽ ഓർക്കുക. ഇക്കാര്യങ്ങൾ മനസ്സിൽ വച്ച് മികച്ച രീതിയിൽ മുന്നേറണം", എന്നും ബി​ഗ് ബോസ് ആവശ്യപ്പെടുന്നു.  

ജാസ്‍മിനെക്കുറിച്ച് ഡോ. റോബിന്‍ പറഞ്ഞത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്‍റെ തുടക്കത്തില്‍ തന്നെ പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായ രണ്ട് മത്സരാര്‍ഥികള്‍ ആയിരുന്നു ജാസ്‍മിന്‍ മൂസയും ഡോ. റോബിനും. നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ താല്‍ക്കാലിക വെടിനിര്‍ത്തലിലാണ്. എന്നാല്‍ ജയിലില്‍ ഒപ്പമുണ്ടായിരുന്ന സമയത്ത് ജാസ്‍മിനെക്കുറിച്ച് ഡോ. റോബിന്‍ തന്നോട് പറഞ്ഞത് എന്തായിരുന്നുവെന്ന് ഡെയ്‍സി ജാസ്‍മിനോട് ഇന്ന് പറഞ്ഞു. അവള്‍ (ജാസ്‍മിന്‍) തന്നോട് എന്തിനാണ് എപ്പോഴും വഴക്കിനു വരുന്നതെന്ന് ചോദിച്ച റോബിന്‍ പുറത്തായിരുന്നു താനെങ്കില്‍ അവളുടെ തല അടിച്ച് പൊട്ടിക്കുമായിരുന്നെന്നും പറഞ്ഞതായി ഡെയ്‍സി പറഞ്ഞു. 

എന്നെ ഒരു ഭീകരനായി കണക്കാക്കരുത്: റോബിന്‍

കഴിഞ്ഞ ദിവസം ഡെയ്‍സിയുമായി ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് ദില്‍ഷ ചോദിച്ചപ്പോഴായിരുന്നു ഡോ. റോബിന്‍റെ ഈ അഭിപ്രായ പ്രകടനം. എന്തിനാണ് ഡെയ്‍സിയെ അടിക്കാന്‍ പോയതെന്നായിരുന്നു ദില്‍ഷയുടെ ചോദ്യം. അവള്‍ മുന്നോട്ടു വന്നപ്പോള്‍ താനും അങ്ങനെ നിന്നതാണെന്നും അല്ലാതെ ബിഗ് ബോസ് ഹൌസില്‍ അടികൂടാന്‍ പറ്റില്ലല്ലോയെന്നും റോബിന്‍ പറഞ്ഞു. തന്നെ ഒരു ഭീകരനായി കാണരുതെന്നും.

ലക്ഷ്വറി പോയിന്‍റില്‍ 1000 കുറവ്

കഴിഞ്ഞ രണ്ട് ആഴ്ചകളെയും അപേക്ഷിച്ച് ലക്ഷ്വറി ബജറ്റ് പോയിന്‍റുകള്‍ നേടുന്നതില്‍ മത്സരാര്‍ഥികള്‍ ഈ വാരം മുന്നേറി. വീക്കിലി ടാസ്‍കില്‍ ഇത്തവണ എല്ലാവരും നല്ല പ്രകടനം നടത്തിയെന്ന് അറിയിച്ച ബിഗ് ബോസ് പക്ഷേ മറ്റു ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 1000 പോയിന്‍റുകള്‍ തിരിച്ചെടുത്തു. മത്സരാര്‍ഥികള്‍ക്ക് 2500 പോയിന്‍റുകളാണ് ഇത്തവണ ലഭിക്കുക. 

വാലിഡ് റീസണ്‍ ഇല്ല, ജയില്‍ നോമിനേഷന്‍ നടത്തില്ലെന്ന് റോബിന്‍

ഈ സീസണില്‍ ഏറെ വ്യത്യസ്തമായ നീക്കങ്ങളും തന്ത്രങ്ങളും ആവിഷ്കരിച്ച് മുന്നോട്ടുപോകുന്ന മത്സരാര്‍ഥിയാണ് റോബിന്‍. ഇത്തവണത്തെ ജയില്‍ നോമിനേഷനിലും റോബിന്‍ ഒരു വ്യത്യസ്ത നിലപാട് സ്വീകരിച്ചു. വ്യക്തമായ കാരണം ഇല്ലാത്തതിനാല്‍ താന്‍ ആരെയും ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നില്ലെന്നായിരുന്നു റോബിന്‍റെ നിലപാട്. എന്നാല്‍ നോമിനേഷന്‍ നടത്തിയേ തീരൂവെന്ന് ബിഗ് ബോസ് അറിയിച്ചു.

റോബിനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുതെന്ന് ജാസ്‍മിന്‍

ജയില്‍ നോമിനേഷനില്‍ നിന്ന് പിന്മാറിയെന്ന റോബിന്‍റെ പ്രഖ്യാപനത്തെ ആക്രമിച്ചത് ജാസ്‍മിന്‍ ആയിരുന്നു. മുന്‍പ് നടന്ന പല മത്സരങ്ങളിലും ജയിക്കാന്‍ ധാര്‍മ്മികതയൊന്നും നോക്കാതിരുന്ന റോബിന്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്നത് വെറും തന്ത്രമാണെന്നായിരുന്നു ജാസ്മിന്‍റെ ആരോപണം. ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ച് റോബിനെക്കൊണ്ട് ജയില്‍ നോമിനേഷന്‍ നടത്തിക്കാന്‍ ക്യാപ്റ്റന്‍ ദില്‍ഷ ശ്രമിക്കുന്നുണ്ടായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാനിതിന് അർഹനാണോ എന്നുപോലും അറിയില്ല, ഓർമയിൽ ആദ്യം..'; കുറിപ്പുമായി അനീഷ്
'സ്വന്തം പിറന്നാളിന് അച്ഛനും അമ്മയ്ക്കും സർപ്രൈസ്'; ഹണ്ടർ 350 സമ്മാനമായി നൽകി ബിൻസി