Bigg Boss Episode 44 highlights: ഇനി കളറാകും, സീക്രട്ട് റൂമിലുള്ളവർ ബി​ഗ് ബോസ് വീട്ടിലെത്തി

Published : May 09, 2022, 09:13 PM ISTUpdated : May 09, 2022, 10:19 PM IST
Bigg Boss Episode 44 highlights: ഇനി കളറാകും, സീക്രട്ട് റൂമിലുള്ളവർ ബി​ഗ് ബോസ് വീട്ടിലെത്തി

Synopsis

റിയാസ്, വിനയ് എന്നിവർ ലക്ഷ്മി പ്രിയയെ നോമിനേഷനിൽ നിന്നും സേഫ് ചെയ്തതോടെ പുതിയ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ സജീവമാകുകയാണ്. 

കഴിഞ്ഞ വാരാന്ത്യത്തിൽ ബി​ഗ് ബോസ് സീസൺ നാലിൽ ഏറെ ട്വിസ്റ്റുകളാണ് അരങ്ങേറിയത്. അതിൽ പ്രധാനം നോമിനേഷൻ ഉണ്ടായില്ല എന്നതാണ്. മറ്റൊരു കാര്യം പുതിയ രണ്ട് മത്സരാർത്ഥികളായ റിയാസ് സലിമും വിനയ് മാധവും വൈല്‍ഡ് കാര്‍ഡ് എൻട്രിയായി സീക്രട്ട് റൂമിലേക്ക് മാറ്റിയതുമാണ്. തങ്ങള്‍ക്ക് കിട്ടിയ അവസരമുപയോഗിച്ച് റിയാസും വിനയ്‍യും ലക്ഷ്‍മി പ്രിയയെ നോമിനേഷനിൽ നിന്നും സേവ ചെയ്‍തതോടെ ഇവരെ കുറിച്ചുള്ള ചർച്ചകൾ വീട്ടിൽ സജീവമാകുകയാണ്. 

ലക്ഷ്‍മി പ്രിയയെ സേവ് ചെയ്‍ത് വിനയ്‍യയും റിയാസും 

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തി സീക്രട്ട് റൂമിൽ ആയിരുന്നവരാണ് വിനയ്‍യുംയും റിയാസും. റിയാസ് ശനിയാളഴ്‍ചയും വിനയ് കഴിഞ്ഞ ദിവസവുമാണ് വന്നത്. ഇന്നിതാ ഇരുവരെയും ആദ്യം കണ്‌ഫഷൻ റൂമിലേക്ക് അയച്ചു ബി​ഗ് ബോസ്. ‌ശേഷം കഴിഞ്ഞ ആഴ്‍ചയിൽ‌ നോമിനേഷനിൽ വന്ന ഏഴ് പേരിൽ നിന്നും ഒരാളെ ഒഴിവാക്കാം എന്ന് ബി​ഗ് ബോസ് അറിയിച്ചു. മത്സരാർത്ഥികളെ ലിവിം​ഗ് ഏരിയയിൽ വിളിച്ച് ചേര്‍ത്തതിന ശേഷമായിരുന്നു ഇത്. എന്നാൽ കൺഫഷൻ റൂമിൽ ഇരുന്ന് റിയാസും വിനയ്‍യയും സംസാരിക്കുന്നത് മറ്റുള്ളവർക്ക് കേൾക്കാമായിരുന്നു. ഇരുവരും തമ്മിൽ കൂടിയാലോചിച്ച ശേഷം ലക്ഷ്‍മി പ്രിയയെ സേവ് ചെയ്യാൻ തീരുമാനിക്കുകയുകയും ചെയ്‍തു. ശേഷം റിയാസിനെയും വിനയിയെയും കുറിച്ചുള്ള സംസാരമായിരുന്നു മത്സരാർത്ഥികൾ തമ്മിൽ. പിന്നാലെ വീണ്ടും ഇരുവരെയും സീക്രട്ട് റൂമിലേക്ക് അയക്കുകയും ചെയ്‍തു. 

ജാസ്‍മിനോട് ദേഷ്യവുമായി വിനയ്

പുതിയ മത്സരാർത്ഥികൾ കൺഫഷൻ റൂമിലേക്ക് വന്നതിന് ശേഷം ഇരുവരെയും കുറിച്ചുള്ള ചർച്ചകളായിരുന്നു പിന്നീട് വീട്ടിൽ നടന്നത്. ഇതിനിടയിൽ വിനയ്‍യെയും റിയാസിനെയും ജാസ്മിൻ മോശം പറഞ്ഞത് വിനയ്ക്ക് പിടിച്ചില്ല. ജാസ്‍മിൻ ഇനി അങ്ങനെ മോശം വാക്കു പറഞ്ഞാല്‍  താൻ ഇടപെടും എന്നാണ് വിനയ്  റിയാസിനോട് പറഞ്ഞത്. റിയാസ് അതിനെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും അത് കേൾക്കാൻ വിനയ് തയ്യാറായില്ല. 

ഒടുവിൽ അവർ വീടിനകത്തേക്ക്

സീക്രട്ട് റൂമിൽ നിന്ന് റിയാലും വിനയ്‍യുംവീടിനകത്തേക്ക് കയറുന്ന കാഴ്‍ചയാണ് പിന്നീട് ബി​ഗ് ബോസിൽ കണ്ടത്. ഇതുവരെ ഇവിടെ കണ്ടതും പുറത്ത് നടന്ന കാര്യങ്ങളും വീട്ടിൽ ആരുമായും പങ്കുവയ്ക്കാൻ പാടില്ലെന്ന നിർദ്ദേശത്തോടെയാണ് ഇരുവരെയും ബി​ഗ് ബോസ് പറഞ്ഞയക്കുന്നത്. മത്സരാർത്ഥികൾക്കുള്ള ജന പിന്തുണയെ കുറിച്ച് പ്രത്യേകിച്ച് പറയരുതെന്നും ബി​ഗ് ബോസ് പറയുന്നു. ഇക്കാര്യങ്ങൾ ലംഘിച്ചാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഷോയിൽ‌ നിന്നും നിഷ്‍കരുണം പുറത്താക്കുമെന്നും ബി​ഗ് ബോസ് താക്കീത് നൽകി. റിയാസ് ആയിരുന്നു ആദ്യം വീടിനുള്ളില്‍ എത്തിയത്. പിന്നാലെ വിനയ്‍യും എത്തി. 

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക