Bigg Boss 4 എപ്പിസോഡ് 66 ഹൈലൈറ്റ്സ് : റിയാസിന്‍റെ മുഖത്തടിച്ചു; റോബിന്‍ ബിഗ് ബോസിനു പുറത്തേക്ക്

Published : May 31, 2022, 07:30 PM ISTUpdated : May 31, 2022, 10:26 PM IST
Bigg Boss 4 എപ്പിസോഡ് 66 ഹൈലൈറ്റ്സ് : റിയാസിന്‍റെ മുഖത്തടിച്ചു; റോബിന്‍ ബിഗ് ബോസിനു പുറത്തേക്ക്

Synopsis

മത്സരാര്‍ഥികള്‍ക്കിടയിലെ ശാരീരികമായ ആക്രമണം ബിഗ് ബോസ് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) പ്രേക്ഷകരെ കാത്തിരിക്കുന്നത് സര്‍പ്രൈസ് എപ്പിസോഡ് എന്ന് സൂചന. വീക്കിലി ടാസ്‍ക് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ ലംഘിച്ച ഡോ. റോബിന്‍ രാധാകൃഷ്‍ണനെ (Dr. Robin Radhakrishnan) പുറത്താക്കി എന്ന് സൂചിപ്പിക്കുന്ന പ്രൊമോ ഏഷ്യാനെറ്റ് കുറച്ചുമുന്‍പ് പുറത്തുവിട്ടിരുന്നു. 

മത്സരാര്‍ഥികള്‍ക്കിടയിലെ ശാരീരികമായ ആക്രമണം ബിഗ് ബോസ് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. അതിനാല്‍ത്തന്നെ എത്രത്തോളം വാക്കുതര്‍ക്കമോ ആശയ സംഘര്‍ഷങ്ങളോ ഒക്കെ ഉണ്ടായാലും ശത്രുത തോന്നുന്ന ആളുമായി ശാരീരികമായ അകലം പാലിക്കാന്‍ മത്സരാര്‍ഥികള്‍ ശ്രദ്ധിക്കാറുണ്ട്.

ഡോ. റോബിന്‍റെ കാര്യമെടുത്താല്‍ അമിത ദേഷ്യപ്രകടനത്തിന്‍റെയും ആ സമയത്ത് മോശം വാക്കുകള്‍ ഉപയോഗിക്കുന്നതിന്‍റെയും പേരില്‍ ബിഗ് ബോസ് റോബിന് പലപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. പുറത്തെത്തിയ പ്രൊമോയില്‍ ബിഗ് ബോസിന്‍റെ ഒരു അനൌണ്‍സ്‍മെന്‍റും കേള്‍പ്പിക്കുന്നുണ്ട്- ആവര്‍ത്തിച്ച് ചെയ്യുന്ന അക്രമാസക്തമായ പ്രവര്‍ത്തികള്‍ മൂലം റോബിന്‍ ഈ വീട്ടിലെ അവസ്ഥയ്ക്ക് അനുയോജ്യനല്ലെന്നും മനസിലാക്കുന്നു, എന്നാണ് അത്. അതേസമയം റോബിന്‍ പുറത്താവുന്ന പക്ഷം ഈ സീസണിന്‍റെ മുന്നോട്ടുപോക്കില്‍ അത് കാര്യമായ സ്വാധീനം ചെലുത്തിയേക്കും.

 

വീക്കിലി ടാസ്ക്- ബിഗ് ബോസ് സാമ്രാജ്യം

ബിഗ് ബോസിലെ പുതിയ വീക്കിലി ടാസ്‍കിന്‍റെ പേര് ബിഗ് ബോസ് സാമ്രാജ്യം. പേര് സൂചിപ്പിക്കുംപോലെ ഒരു സാങ്കല്‍പിക രാജഭരണത്തില്‍ കീഴില്‍ ആവുകയാണ് ഈ വാരം ബിഗ് ബോസ് ഹൌസ്. റിയാസ് ആണ് കാര്‍ക്കശ്യക്കാരനും സ്വേച്ഛാധിപതിയുമായ രാജാവ്. ദില്‍ഷ, ധന്യ എന്നിവരാണ് രാജ്ഞിമാര്‍..Read More

രാജസിംഹാസനത്തിലിരുന്ന് റോബിന്‍

ബിഗ് ബോസ് സാമ്രാജ്യം വീക്കിലി ടാസ്കില്‍ രാജാവായ റിയാസിന് അനുവദിച്ചു നല്‍കിയ സിംഹാസനത്തില്‍ ഇരുന്ന് റോബിന്‍. രാജാവായ റിയാസും രാജ്ഞിമാരായ ദില്‍ഷയും ധന്യയും പള്ളിയറയില്‍ ചര്‍ച്ചകളില്‍ മുഴുകിയിരുന്ന സമയത്താണ് റോബിന്‍ സിംഹാസനത്തില്‍ ഇരുന്നത്. ക്യാപ്റ്റന്‍ റൂം ആണ് ബിഗ് ബോസ് രാജാവിന്‍റെ പള്ളിയറയാക്കി മാറ്റിയിരിക്കുന്നത്.

ജാസ്‍മിന്‍ മന്ത്രി

ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നതനുസരിച്ച് മറ്റു ചില സ്ഥാനങ്ങളിലേക്ക് സഹമത്സരാര്‍ഥികളെ നിര്‍ദേശിച്ച് വീക്കിലി ടാസ്കില്‍ രാജാവായ റിയാസ്. ജാസ്‍മിന്‍ ആണ് മന്ത്രിസ്ഥാനത്ത്. റോണ്‍സണ്‍ ഭടനും സൂരജ് കൊട്ടാരം വിദൂഷകനുമാണ്. ലക്ഷ്മിപ്രിയ, വിനയ് എന്നിവര്‍ക്കാണ് രാജാവിനായി ഭക്ഷണം പാകം ചെയ്യാനുള്ള ഉത്തരവാദിത്തം. ഇത് തങ്ങള്‍ രുചിച്ചുനോക്കിയിട്ടേ രാജാവിന് കൊടുക്കൂവെന്ന് രാജ്ഞിമാരായ ധന്യയും ദില്‍ഷയും പറഞ്ഞിട്ടുണ്ട്.

മാന്ത്രിക ലോക്കറ്റ് കൈക്കലാക്കി റോബിന്‍

വീക്കിലി ടാസ്‍ക് നടക്കുന്നതിനിടെ രാജാവായ റിയാസിന്‍റെ പക്കലുള്ള മാന്ത്രിക ലോക്കറ്റ് കൈക്കലാക്കി റോബിന്‍. സിംഹാസനത്തില്‍ ഇരിക്കുകയായിരുന്ന റിയാസ് റോബിനെ തനിക്ക് വിശറി വീശിത്തരാനായി വിളിക്കുകയായിരുന്നു. വിശറി വീശുന്നതിനിടെ റോബിന്‍ റിയാസ് മാലയില്‍ ധരിച്ചിരുന്ന മാന്ത്രിക ലോക്കറ്റ് കൈക്കലാക്കി ഓടുകയായിരുന്നു. ദീര്‍ഘനേരം റോബിന്‍ ഈ ലോക്കറ്റുമായി ബാത്ത്റൂമില്‍ ഇരുന്നു. 

റിയാസിനെ കൈയേറ്റം ചെയ്‍ത് റോബിന്‍

വീക്കിലി ടാസ്കിനിടെ ബിഗ് ബോസില്‍ നിയമലംഘനം നടത്തി റോബിന്‍. രാജാവായ റിയാസിന്‍റെ പക്കല്‍ നിന്ന് മാന്ത്രില ലോക്കറ്റ് റോബിന്‍ തട്ടിയെടുത്തിരുന്നു. അതേച്ചൊല്ലി നടന്ന തര്‍ക്കത്തിനിടെ റിയാസ് റോബിന്‍റെ കൈയില്‍ പിടിച്ചപ്പോള്‍ റോബിന്‍ റിയാസിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. ബിഗ് ബോസ് ഗെയിം ഷോയിലെ കടുത്ത നിയമലംഘനമാണ് ഇത്..Read More

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്