Bigg Boss : ആരൊക്കെ ഹീറോ, ആരൊക്കെ സീറോ?, ബിഗ് ബോസ് പ്രേക്ഷകരുടെ തീരുമാനം ഇങ്ങനെയോ?

Published : Jun 04, 2022, 11:37 PM ISTUpdated : Jun 05, 2022, 12:37 AM IST
 Bigg Boss : ആരൊക്കെ ഹീറോ, ആരൊക്കെ സീറോ?, ബിഗ് ബോസ് പ്രേക്ഷകരുടെ തീരുമാനം ഇങ്ങനെയോ?

Synopsis

പ്രേക്ഷകര്‍ ഹീറോയും സീറോയുമായി കാണുന്നത് ആരെയൊക്കെയാകും? (Bigg Boss).

ബിഗ് ബോസില്‍ ഇന്ന് രസകരമായ ഒരു ഗെയിം നടന്നു. ബിഗ് ബോസില്‍ ഇന്ന് 'ഹിറോ സീറോ' എന്ന ഒരു ഗെയിമാണ് നടന്നത്. ആരെയാണ് ഹീറോ ആരാണ് സീറോ എന്ന് പ്രേക്ഷകര്‍ കരുതുന്നത് എന്നാണ് തോന്നുന്നത് എന്നായിരുന്നു മത്സരാര്‍ഥികള്‍ പറയേണ്ടിയിരുന്നത്. ഓരോ മത്സരാര്‍ഥിയും ഹീറോ എന്ന് കരുതുന്ന ആളിന് കണ്ണടയുടെ ബാഡ്‍ജും സീറോ എന്ന് കരുതുന്ന ആള്‍ക്ക് സീറോ ബാഡ്‍ജും കുത്തിക്കൊടുത്തു (Bigg Boss).

ഗെയിം ഇങ്ങനെ

റിയാസ് ആണ് സീറോ എന്ന് ബ്ലസ്‍ലി പറഞ്ഞു. റിയാസിനെ ഒരു അത്യാഗ്രഹിയായിട്ട് കാണുന്നതെന്ന് ബ്ലസ്‍ലി കാരണം പറഞ്ഞു. ദില്‍ഷയെ ഹീറോ ആയി കാണുന്നുവെന്നും ബ്ലസ്‍ലി വ്യക്തമാക്കി. ദില്‍ഷ മറ്റുളളവരുടെ ഷാഡോയാണ് എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്ന് തെളിയിച്ചെന്ന് ബ്ലസ്‍ലി വ്യക്തമാക്കി.


ലക്ഷ്‍മി പ്രിയ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല എന്ന് അവര്‍ക്ക് റോണ്‍സണ്‍ സീറോ ബാഡ്‍ജ് കുത്തി. സൂരജാണ് ഹീറോ. എല്ലാ കാര്യങ്ങളും പെര്‍ഫക്റ്റ് ആയി ചെയ്യുന്നതായി തോന്നിയത് സൂരജാണ് എന്ന് റോണ്‍സണ്‍ വ്യക്തമാക്കി.

ബ്ലസി ഷോയില്‍ വന്നതു മുതല്‍ പറയുന്ന കാര്യങ്ങളും ചെയ്യുന്ന കാര്യങ്ങളും ബന്ധമില്ല എന്ന് റിയാസ് പറഞ്ഞു. ബ്ലസി എന്താണോ എന്ന് അത് പുറത്തുവരുന്നുവെന്ന് പറഞ്ഞ് സീറോ കുത്തി. റോണ്‍സണ്‍ മികച്ച ഒരു വ്യക്തിയാണ് എന്ന് പറഞ്ഞ് ഹീറോ ബാഡ്‍ജും കുത്തി. കെയര്‍ ചെയ്യണ്ട ആളെ കെയര്‍ ചെയ്യാൻ റോണ്‍സണ് അറിയാമെന്നും റിയാസ് പറഞ്ഞു.

ഒരാളെ വേദനിപ്പിക്കുന്ന ഒരു വാക്ക് വായില്‍ നിന്ന് വീഴരുത് എന്ന് വിചാരിക്കുന്ന വ്യക്തിയാണ് താനെന്ന് ദില്‍ഷ പറഞ്ഞു. മലയാളികളും അങ്ങനെ ആഗ്രഹിക്കുന്നവരാണ്. മലയാളികളുടെ കണ്ണില്‍ ഒരു സീറോ ആയിട്ട് തോന്നുന്നത് റിയാസാണ് എന്ന് ദില്‍ഷ പറഞ്ഞു.  ബ്ലസ്‍ലി ചെയ്യുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് തമാശയായി തോന്നിയേക്കാം. പ്രേക്ഷകര്‍ അത് ആസ്വദിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു. പ്രേക്ഷകരുടെ കണ്ണില്‍ ബ്ലസ്‍ലി ഒരു ഹീറോ ആണെന്ന് ദില്‍ഷ വ്യക്തമാക്കി.

ബിഗ് ബോസില്‍ രണ്ടുപേരെയാണ് തനിക്ക് ഇഷ്‍ടം എന്ന് പറഞ്ഞാണ് വിനയ് തുടങ്ങി. ഞാനാണ് ഈ വീട്ടില്‍ നിന്ന് പോകുന്നത് എന്ന് എപ്പോഴും റോണ്‍സണ്‍ പറയുന്നുവെന്ന് വ്യക്തമാക്കി സീറോ ബാഡ്‍ജ് കുത്തി. ഇയാള്‍ സീറോ അല്ലെന്ന് ഇത് കാണുന്നവര്‍ക്ക് അറിയാം എന്നും വിനയ് പറഞ്ഞു.ഹീറോയായി കാണുന്നത് അഖിലിനെയാണ്. അവനവൻ പറയുന്ന കാര്യങ്ങളില്‍ ക്ലാരിറ്റിയുണ്ടെന്ന് തനിക്ക് വിശ്വാസമുള്ളത് അഖിലിനെയാണ് എന്നും വിനയ് പറഞ്ഞു.

കര്‍ത്താവേ ഇവൻ ചെയ്യുന്നത് എന്താണെന്ന് ഇവൻ അറിയുന്നില്ല, ഇവനോട് പൊറുക്കേണമേ എന്ന് (റോണ്‍സണെ നോക്കി) പറഞ്ഞുകൊണ്ട് റിയാസ് കുത്തിക്കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. റിയാസ് ഇപ്പോഴും ഇമോഷൻ കൊണ്ടാണ് ഗെയിമില്‍ പങ്കെടുക്കുന്നത്. ബുദ്ധികൊണ്ടല്ല.അതുകൊണ്ട് റിയാസ് ഒരു സീറോ ആണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഹീറോ ആയിട്ട് എനിക്ക് തോന്നുന്ന ആളാണ് ധന്യ.  അവര്‍ക്ക് സത്യം എന്ന് തോന്നുന്ന, നീതി എന്ന് തോന്നുന്ന എല്ലാ കാര്യങ്ങളിലും ഉറച്ചുനില്‍ക്കുന്ന ഒരു നല്ല സ്‍ത്രീയാണ്  ധന്യ എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു.

എന്റെ സുഹൃത്തിനെ ഒരു തിരുത്താൻ ഉദ്ദേശിച്ചുകൊണ്ട് എന്ന് പറഞ്ഞ് ലക്ഷ്‍മി പ്രിയയ്‍ക്ക് സൂരജ് സീറോ ബാഡ്‍ജ് കുത്തി. ഒരു വശത്ത് മാത്രം കുറ്റം കാണാതിരുന്നാല്‍ നല്ലതായിരിക്കും എന്നും സൂരജ് പറഞ്ഞു. അഖിലേട്ടൻ നല്ല രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കി ഇടപെട്ട് പോകുന്നുണ്ട് എന്ന് പറഞ്ഞ് ഹീറോ ബാഡ്‍ജും കുത്തി.

പല കാര്യങ്ങളും മുൻവിധിയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് ധന്യ റിയാസിനെ ഉദ്ദേശിച്ച് പറഞ്ഞു. ഒരു സംഭവം നടന്നേക്കാം എന്ന് കരുതി കപ്പ് പൊട്ടിച്ചു. ഇമോഷണലി പ്രവോക്ക് ചെയ്യുന്നു. അത് അംഗീകരിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് റിയാസിന് സീറോ ബാഡ്‍ജ് കുത്തി. ചേരിതിരിവില്ലാതെ തീരുമാനങ്ങള്‍ എടുത്ത വ്യക്തി എന്ന നിലയില്‍ ഹീറോ സൂരജാണ് എന്നും ധന്യ പറഞ്ഞു. 

കഴിഞ്ഞ ഒരു ആഴ്‍ചയില്‍ കുറച്ച് ആളുകളിലേക്ക് ധന്യ ചുരുങ്ങിപ്പോകുന്നുവെന്ന് തോന്നിയതിനാല്‍ സീറോ ആണെന്ന് കരുതുന്നുവെന്ന് അഖില്‍ പറഞ്ഞു.
ഏറ്റവും മികച്ച ഒരു രീതിയില്‍ ക്യാപ്റ്റൻസി കൈകാര്യം ചെയ്‍ത സൂരജ് ഹീറോയെന്ന് പറഞ്ഞ് കണ്ണട ബാഡ്‍ജും കുത്തി.

Read More: ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന, 'ഇഒ'യില്‍ നായകൻ ഷെയ്‍ൻ നിഗം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്