Bigg Boss 4 : 'ആ ഹഗിനു പിന്നിലെ രഹസ്യമെന്ത്'? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ജാസ്‍മിന്‍റെ മറുപടി

Published : Apr 30, 2022, 09:33 PM IST
Bigg Boss 4 : 'ആ ഹഗിനു പിന്നിലെ രഹസ്യമെന്ത്'? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ജാസ്‍മിന്‍റെ മറുപടി

Synopsis

ഒന്‍പത് പേരാണ് ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍

ബിഗ് ബോസ് മലയാളത്തിന്‍റെ മുന്‍ സീസണുകളില്‍ സൌഹൃദവും പ്രണയവും ഒക്കെപ്പോലെ മത്സരാര്‍ഥികള്‍ക്കിടയില്‍ ശത്രുതയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ (Bigg Boss 4) രണ്ടുപേര്‍ക്കിടയിലുണ്ടായ അസ്വാരസ്യം പോലെയൊന്ന് മുന്‍പ് ഉണ്ടായിട്ടില്ല എന്ന അഭിപ്രായക്കാരാവും ഭൂരിഭാഗം പ്രേക്ഷകരും. മത്സരാര്‍ഥികളായ ജാസ്‍മിനും ഡോ. റോബിനുമിടയിലാണ് അവസാനിക്കാത്ത വഴക്കുകള്‍ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം അവരെയൊക്കെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയ്ക്കും ബിഗ് ബോസ് വീടും മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളായി. ജാസ്‍മിന്‍ ഡോ. റോബിന് ഒരു ഹഗ് നല്‍കുന്ന കാഴ്ചയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇതിന്‍റെ ചിത്രം വ്യാപകമായി പ്രചരിക്കുകയും ചെയ്‍തു. ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ വാരം സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഈ വാരാന്ത്യത്തിലെ ആദ്യ എപ്പിസോഡിന് തുടക്കമിട്ടത്. 

ബിഗ് ബോസ് വീട്ടില്‍ ചില അത്ഭുതങ്ങളൊക്കെ നടക്കുന്നുണ്ടല്ലോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ആമുഖം. ഡോ. റോബിനോടു തന്നെയാണ് അദ്ദേഹം ആദ്യം ഇക്കാര്യം ചോദിച്ചത്. റോബിന്‍ അതേക്കുറിച്ച് അറിഞ്ഞോ എന്നായിരുന്നു ചോദ്യം. ചോദ്യത്തിന്‍റെ അര്‍ഥം മനസിലായ റോബിന്‍ താന്‍ അറിഞ്ഞു എന്ന് പറഞ്ഞു. താന്‍ ഒന്ന് ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ച് ജാസ്മിനാണ് തന്നെ സമീപിച്ചതെന്ന് റോബിന്‍ പറഞ്ഞു. എന്തായിരിക്കും അതിന്‍റെ പിന്നിലുള്ള കാരണം എന്ന ചോദ്യത്തിന് കൃത്യമായി അറിയില്ലെങ്കിലും എന്തോ വരാനിരിക്കുന്നു എന്നതിന്‍റെ സൂചനയാണെന്ന് റോബിന്‍ തമാശയായി പറഞ്ഞു. തുടര്‍ന്ന് ജാസ്മിനോടും മോഹന്‍ലാല്‍ ഈ ചോദ്യം ചോദിച്ചു. ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജൂട്ടിയുടെ ഡയലോഗ് കടമെടുത്താണ് ജാസ്മിന്‍ പ്രതികരിച്ചത്. ആ സത്യം തന്നോടു കൂടി മണ്ണടിയട്ടെ എന്ന് ജാസ്മിന്‍ തമാശ മട്ടില്‍ പറഞ്ഞു. കാരണം വിശദീകരിക്കാന്‍ തയ്യാറായിരുന്നില്ല ജാസ്മിന്‍. ശേഷം മറ്റു മത്സരാര്‍ഥികളില്‍ ചിലരോടും മോഹന്‍ലാല്‍ ഇതിന്‍റെ പിന്നിലുള്ള കാരണത്തെക്കുറിച്ച് അന്വേഷിച്ചു. അതില്‍ അഖിലും ഡെയ്സിയും ലക്ഷ്മിപ്രിയയുമൊക്കെ ഏകദേശം ഒരേ അഭിപ്രായമാണ് പറഞ്ഞത്.

ഓരോ സന്ദര്‍ഭം വരുമ്പോഴും ജാസ്മിന്‍ ഡോ. റോബിനോട് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ടായിരുന്നെന്നും ഒരു ഘട്ടമെത്തിയപ്പോള്‍ ഡോ. റോബിന്‍ മാത്രമല്ല ഗെയിമുകളില്‍ ചതിയും വഞ്ചനയും കാണിക്കുന്നതെന്ന് ജാസ്മിന്‍ തിരിച്ചറിഞ്ഞു കാണുമെന്നുമായിരുന്നു അഖിലിന്‍റെ പ്രതികരണം. മറ്റു മത്സരാര്‍ഥികളുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷവും മോഹന്‍ലാല്‍ ജാസ്മിനോട് ചോദ്യം ആവര്‍ത്തിച്ചു. ഇവര്‍ ആരെങ്കിലും പറഞ്ഞതാണോ യഥാര്‍ഥ കാരണമെന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. എന്നാല്‍ അപ്പോഴും ഒരു പുഞ്ചിരിയോടെ ജാസ്മിന്‍ മൌനം പാലിക്കുകായയിരുന്നു. അതേസമയം ഈ വാരത്തില്‍ ആരൊക്കെ എലിമിനേറ്റ് ആവും എന്ന കൌതുകത്തിലുമാണ് പ്രേക്ഷകര്‍. ഒന്‍പത് മത്സരാര്‍ഥികളാണ് ഈ വാരം ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ളത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒരു ദിവസം 45000 രൂപ, നിന്നത് 50 ദിവസം; ബി​ഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്
ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ