Bigg Boss 4 : 'നിങ്ങൾ നിയമങ്ങൾ തെറ്റിക്കുന്നു, അത് അനുവദിക്കാനാവില്ല'; മത്സരാർഥികളോട് മോഹൻലാൽ

Published : Apr 09, 2022, 10:42 PM IST
Bigg Boss 4 : 'നിങ്ങൾ നിയമങ്ങൾ തെറ്റിക്കുന്നു, അത് അനുവദിക്കാനാവില്ല'; മത്സരാർഥികളോട് മോഹൻലാൽ

Synopsis

ആവേശകരമായി ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡ്

100 ദിവസം പുറംലോകവുമായി ബന്ധമൊന്നുമിവ്വാതെ കഴിയുക എന്നത് മാത്രമല്ല മത്സരാര്‍ഥികള്‍ക്കു മുന്നില്‍ ബിഗ് ബോസ് (Bigg Boss) വയ്ക്കുന്ന ചാലഞ്ച്. മറിച്ച് അവിടുത്തെ നിയമങ്ങളൊക്കെ പാലിച്ച്, ഗെയിമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുക എന്നതു കൂടിയാണ്. പുതിയ സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ഥികളെക്കുറിച്ച് ഉയര്‍ന്ന ഒരു പൊതു പരാതി അവര്‍ പലപ്പോഴും അവിടുത്തെ നിയമങ്ങളോട് അലസ മനോഭാവം പുലര്‍ത്തുന്നു എന്നതാണ്. ഇന്നലെ വാരാന്ത്യ എപ്പിസോഡില്‍ ഈ വിഷയത്തിന്‍റെ ഗൗരവം മോഹന്‍ലാല്‍ തന്നെ മത്സരാര്‍ഥികളോട് വിശദീകരിച്ചു.

മത്സരാര്‍ഥികളില്‍ പലരും നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ തങ്ങള്‍ക്ക് കര്‍ശനമായി ഇടപെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു- നമുക്കുള്ള ഒരു ചെറിയ സങ്കടം വീണ്ടുംപറയാം. നമ്മുടെ നിയമങ്ങളൊക്കെ തെറ്റിച്ചുകൊണ്ടാണ് നിങ്ങൾ മുന്നോട്ടു പോകുന്നത്. അതൊരു നല്ല പ്രവണതയല്ല. നമ്മൾ വളരെ സീരിയസ് ആയി അതിൽ ഇടപെടാൻ പോവുകയാണ്. മറ്റൊരു കാര്യം, ഒരു ഗെയിം തന്നാൽ അതിൽ എഴുതിയിരിക്കുന്ന കാര്യം മനസിലാക്കുന്നില്ല. അതോ അത്രയും മനസിലാക്കിയാൽ മതി എന്ന് കരുതിയിട്ടാണോ എന്ന് അറിയില്ല. ഒരു ലെറ്റർ വായിക്കുമ്പോൾ പോലും കുറേപ്പേർ എണീറ്റ് പോവുകയാണ്. ചിലർ ഭക്ഷണം കഴിക്കാൻ പോകുന്നു. ഒരു ബസർ അടിക്കുന്നതു വരെയുള്ള സമയം നിങ്ങൾക്ക് ഞങ്ങൾക്കുവേണ്ടി തരാൻ പറ്റില്ലേ? ഒരുപാട് കാര്യങ്ങൾ ഞങ്ങൾ നിങ്ങളോട് പറയുന്നില്ല. ആ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക, ആ പറയുന്ന കാര്യങ്ങളിലൂടെ സഞ്ചരിക്കുക. അല്ലെങ്കിൽ നമുക്ക് വേറെ തരത്തിൽ അതിൽ ഇടപെടേണ്ടിവരും, മോഹന്‍ലാല്‍ വിശദീകരിച്ചു.

മത്സരാര്‍ഥികളില്‍ പലരുടെയും നിയമ ലംഘനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും എന്തുകൊണ്ടാണ് അവയില്‍ ഇടപെടാന്‍ കഴിയാതിരുന്നതെന്നും കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റനായ നവീന്‍ അറയ്ക്കലിനോട് മോഹന്‍ലാല്‍ ചോദിച്ചു. താന്‍ ഇടപെടാറുണ്ടായിരുന്നെന്നും സമയത്തിന്‍റെ കാര്യമടക്കം എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്താറുണ്ടായിരുന്നെന്നും നവീന്‍ പറഞ്ഞു. താന്‍ മുന്‍പ് പറഞ്ഞത് മോഹന്‍ലാല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. നിയമങ്ങള്‍ പാലിക്കാത്തപക്ഷം തങ്ങള്‍ക്ക് കര്‍ശനമായി ഇടപെടേണ്ടിവരുമെന്ന് മത്സരാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു. അതേസമയം ഈ വാരാന്ത്യത്തില്‍ ആരാണ് പുറത്താവുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എട്ട് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ