
ബിഗ് ബോസ് സീസൺ നാലിലെ ശക്തമായൊരു മത്സരാർത്ഥിയാണ് ഡോ. റോബിൻ. ഷോ തുടങ്ങിയത് മുതൽ തന്നെ എന്തൊക്കെയാണ് റോബിന്റെ ഗെയിം സ്ട്രാറ്റർജികളെന്ന് പ്രേക്ഷകർക്കും മറ്റ് മത്സരാർത്ഥികൾക്കും മനസ്സിലായി കഴിഞ്ഞു. ആദ്യ ആഴ്ചയിൽ തന്നെ റോബിനെതിരെ മറ്റ് മത്സരാർത്ഥികളും രംഗത്തെത്തിയിരുന്നു. ജാസ്മിനും റോബിനും തമ്മിലായിരുന്നു ഷോയിൽ എപ്പോഴും തർക്കങ്ങൾ നടന്നിരുന്നത്. ഇപ്പോഴിതാ ഡോക്ടർക്ക് പുതിയ ശത്രുക്കൾ ഷോയിൽ വന്നുവെന്ന് പറയുകയാണ് ജാസ്മിനും കൂട്ടരും.
ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറഞ്ഞിയ ഡെയ്സിയുടെ ചർച്ച റോബിനെ കുറിച്ചായിരുന്നു. നിമിഷ, ജാസ്മിൻ, ഡെയ്സി എന്നിവരാണ് ചർച്ചയിൽ ഉണ്ടായിരുന്നത്. ഡോക്ടർക്ക് തങ്ങൾ അല്ലാതെ പുതിയ ശത്രുക്കൾ ഉണ്ടെന്ന് നിമിഷ മറ്റ് രണ്ട് പേരോടും പറയുന്നു. എല്ലാവരും ജയിക്കാനാണ് നിൽക്കുന്നതെന്നും കുറച്ച് കഴിയുമ്പോൾ എല്ലാവരും മത്സര ബുദ്ധിയോടെ മുന്നോട്ട് പോകുമെന്നും ഡെയ്സി പറഞ്ഞു. എന്നാൽ ഡോക്ടർ ഫേയ്ക്ക് ആണെന്നായിരുന്നു ജാസ്മിന്റെ മറുപടി. എന്ത് ചെയ്തിട്ടാണെങ്കിലും ജയിക്കണം എന്ന ചിന്തയാണ് അയാൾക്കുള്ളതെന്നും ജാസ്മിൻ പറയുന്നു. ജാസ്മിനൊപ്പം മത്സരിക്കാനാണ് റോബിൻ നോക്കുന്നതെന്നായിരുന്നു ഡെയ്സി പറഞ്ഞത്.
അതേസമയം, ഡോ. റോബിന് ഉപദേശവുമായി ദിൽഷയും രംഗത്തെത്തി. അവനവൻ എന്താണോ അങ്ങനെ തന്നെ ബിഗ് ബോസിൽ നിൽക്കണമെന്നാണ് റോബിനോട് ദിൽഷ പറയുന്നത്. രണ്ടാമത്തെ കാര്യമാണ് ജയിക്കുന്നതും തോൽക്കുന്നതും. ആർട്ടിഫിഷലായാണ് നമ്മൾ ഇവിടെ നിൽക്കുന്നതെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിനെക്കാൾ നല്ലത് നമ്മൾ നമ്മളായി തന്നെ നിൽക്കുക എന്നതാണെന്നും ദിൽഷ ഡോക്ടറോട് പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ