Bigg Boss 4 : നവീന്‍റേത് ഡബിള്‍ പ്ലേ എന്ന് ലക്ഷ്‍മിപ്രിയ; മറുപടിയുമായി മുന്‍ ക്യാപ്റ്റന്‍

Published : Apr 10, 2022, 12:04 AM IST
Bigg Boss 4 : നവീന്‍റേത് ഡബിള്‍ പ്ലേ എന്ന് ലക്ഷ്‍മിപ്രിയ; മറുപടിയുമായി മുന്‍ ക്യാപ്റ്റന്‍

Synopsis

മോഹന്‍ലാലിന്‍റെ മുന്നില്‍ നവീനെതിരെയുള്ള ആരോപണങ്ങളുമായി ധന്യയും ലക്ഷ്‍മിയും

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ട് വാരങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ മത്സരാര്‍ഥിയെയും കുറിച്ച് മറ്റ് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും കൂടുതല്‍ ധാരണകളുണ്ട്. മത്സരാര്‍ഥികള്‍ക്കിടയിലെ സൗഹൃദങ്ങളും ശത്രുതയുമൊക്കെ സ്വാഭാവികമായി മാറിമാറി വരുന്നതിനും ബിഗ് ബോസ് വേദിയാവുന്നുണ്ട്. മുന്‍ ക്യാപ്റ്റനായ നവീനിനെതിരെയുള്ള ചില ഗൗരവതരമായ ആരോപണങ്ങള്‍ക്കും ഇന്ന് ബിഗ് ബോസ് വേദിയായി. മോഹന്‍ലാല്‍ എത്തിയ ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ മറ്റു മത്സരാര്‍ഥികള്‍ക്ക് മുന്‍ ക്യാപ്റ്റനെക്കുറിച്ച് പറയാനുണ്ടായിരുന്ന അഭിപ്രായങ്ങള്‍ അവരെക്കൊണ്ടു തന്നെ അദ്ദേഹം വായിപ്പിക്കുകയായിരുന്നു. ഇതില്‍ ഏറ്റവും രൂക്ഷമായ രണ്ട് പ്രതികരണങ്ങള്‍ നടത്തിയത് ധന്യ മേരി വര്‍ഗീസും ലക്ഷ്മിപ്രിയയുമായിരുന്നു.

കിച്ചണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് നവീനിന്‍റെ ഭാഗത്തുനിന്നുണ്ടായ ഒരു പെരുമാറ്റം തനിക്ക് ഏറെ ബുദ്ധിമുട്ട് തോന്നിപ്പിച്ചതായി ധന്യ പറഞ്ഞു. റേഷന്‍ കിട്ടിയ ദിവസം കൂടുതല്‍ ഭക്ഷണം കരുതേണ്ടതുണ്ടോയെന്ന് താന്‍ നവീനോട് ചോദിച്ചെന്നും എന്നാല്‍ ഇതൊക്കെ മതി എന്നാണ് ക്യാപ്റ്റന്‍ പറഞ്ഞതെന്നും ധന്യ മോഹന്‍ലാലിനോട് പറഞ്ഞു. പലയാവര്‍ത്തി ചോദിച്ചെങ്കിലും ഇനി ഒന്നും ഉണ്ടാക്കേണ്ട എന്നാണ് ക്യാപ്റ്റന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ലക്ഷ്മിപ്രിയയും നവീനും തമ്മിലുള്ള ഒരു സംഭാഷണം താന്‍ കേള്‍ക്കാനിടയായി. ഭക്ഷണത്തിന്‍റെ കാര്യം ലക്ഷ്മി ചോദിച്ചപ്പോള്‍ ചോറ് വച്ചില്ലേ എന്നാണ് നവീന്‍ അവിടെ പറഞ്ഞത്. ഭക്ഷണത്തിന്‍റെ കാര്യം താന്‍ അതിനു മുന്‍പ് പലതവണ നവീനിനോട് ചോദിച്ചതായിരുന്നെന്നും അത് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നിട്ടും അത്തരത്തില്‍ പ്രതികരിച്ചത് തന്നെ വിഷമിപ്പിച്ചുവെന്നും ധന്യ പറഞ്ഞു.

ലക്ഷ്മിപ്രിയയും ഇതേ കാര്യമാണ് മോഹന്‍ലാലിനോട് പറഞ്ഞത്. ചോറ് ഉണ്ടായിരുന്നോ എന്ന കാര്യം നവീനിന് വ്യക്തമായി അറിയാമായിരുന്നെന്നും ആ സ്ഥിതിക്ക് അത്തരത്തില്‍ ചോദിച്ചത് ശരിയായില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഒരു ഡബിള്‍ പ്ലേയാൺ് നവീന്‍ നടത്തുന്നതെന്നും ലക്ഷ്മി പറഞ്ഞു. എന്താണ് ഇതിനോടുള്ള പ്രതികരണമെന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ലക്ഷ്മിയോട് എന്ന രീതിയിലാണ് നവീന്‍ പ്രതികരിച്ചത്. പറഞ്ഞ കാര്യം തിരിച്ചെടുക്കാനാവില്ലെന്നും ഡബിള്‍ ഗെയിം ഒന്നും താന്‍ കളിച്ചിട്ടില്ലെന്നും നവീന്‍ പറഞ്ഞു. അന്തരീക്ഷത്തെ ലഘുവാക്കുന്ന രീതിയിലായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ