
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) പതിനൊന്നാം വാരം അവസാനിക്കാന്‍ പോവുകയാണ്. പ്രധാന മത്സരാര്‍ഥികളില്‍ ചിലര്‍ അപ്രതീക്ഷിതമായി പുറത്തുപോയതിനു ശേഷമുള്ള വാരമായിരുന്നെങ്കിലും പതിനൊന്നാം വാരത്തിലും മത്സരാവേശത്തിന് കുറവൊന്നുമില്ല. കോള്‍ സെന്‍റര്‍ വീക്കിലി ടാസ്ക് നല്‍കിയ സംഘര്‍ഷ മുഹൂര്‍ത്തങ്ങളിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളെങ്കില്‍ ഇന്നത്തെ മോണിംഗ് ആക്റ്റിവിറ്റി തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ചെറിയ ഉരസലുകള്‍ക്ക് ഇടയാക്കി. എന്നാല്‍ അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ തന്നെ അവര്‍ എടുക്കുകയും ചെയ്‍തു.
ബിഗ് ബോസ് വീട്ടില്‍ രണ്ട് വഞ്ചികളില്‍ ഒരേസമയം കാല്‍ വച്ച് യാത്ര ചെയ്യുന്നവര്‍ ആരൊക്കെയെന്ന് ഓരോ മത്സരാര്‍ഥിക്കും പറയാനുള്ള അവസരമാണ് ബിഗ് ബോസ് മോണിംഗ് ആക്റ്റിവിറ്റിയില്‍ നല്‍കിയത്. ബ്ലെസ്ലി, ലക്ഷ്മിപ്രിയ, വിനയ് എന്നിവരൊക്കെ തങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും അതില്‍ ശ്രദ്ധേയമായ വാദഗതികള്‍ നിരത്തിയത് റിയാസ് സലിം ആണ്. ദില്‍ഷ, ലക്ഷ്മിപ്രിയ എന്നിവരെയാണ് റിയാസ് വിമര്‍ശിച്ചത്.
ALSO READ : സുനിത വില്യംസിനെ സന്ദര്‍ശിച്ച് മാധവനും നമ്പി നാരായണനും
ബിഗ് ബോസ് വീട്ടിലെ രണ്ട് വ്യക്തികളെ രണ്ട് വഞ്ചികളായി എടുക്കാമെങ്കില്‍ അത് റോബിനും ബ്ലെസ്ലിയും ആണെന്നും ആ വഞ്ചികളില്‍ കാല്‍ വച്ച് യാത്ര ചെയ്തത് ദില്‍ഷയാണെന്നും റിയാസ് ആരോപിച്ചു. ഇവരില്ലാത്തപക്ഷം ദില്‍ഷയ്ക്ക് സ്വന്തം വ്യക്തിത്വമില്ലെന്നും റിയാസ് പറഞ്ഞു. ഒരു വഞ്ചി മുങ്ങി പൊളിഞ്ഞ് പോയി. പക്ഷേ ദില്‍ഷയുടെ ഒരു കാല്‍ ഇപ്പോഴും പൊളിഞ്ഞുപോയ ആ വഞ്ചിയുടെ ഒരു പലകയിലാണ്, റോബിനെ ഉദ്ദേശിച്ച് റിയാസ് പറഞ്ഞു. എന്നാല്‍ അതൊരു വഞ്ചി ആയിരുന്നില്ലെന്നും മറിച്ച് ടൈറ്റാനിക് കപ്പല്‍ ആണെന്നുമാണ് ദില്‍ഷ മറുപടി പറഞ്ഞത്. ശരിയാണ്. അതാണ് ആളുകള്‍ക്ക് ഇഷ്ടപ്പെടുക, ഇരുവരുടെയും ബന്ധം ക്യാമറ സ്പേസിനുവേണ്ടിയുള്ളതായിരുന്നുവെന്ന് സൂചിപ്പിച്ച് റിയാസ് തുറന്നടിച്ചു. സ്ത്രീപക്ഷമെന്ന് സ്വയം പറയുന്ന ലക്ഷ്മിപ്രിയയുടെ അഭിപ്രായങ്ങളിലെ വൈരുധ്യങ്ങളെക്കുറിച്ചും റിയാസ് മോണിംഗ് ആക്റ്റിവിറ്റിക്കിടെ സൂചിപ്പിച്ചു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ