
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ഏഴാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഷോയിലേക്ക് മറ്റൊരു മത്സരാര്‍ഥി കൂടി. റിയാസ് സലിം എന്ന ഇരുപത്തിനാലുകാരനാണ് മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുന്നത്. വീഡിയോ ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ് റിയാസ്. ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് ഷോയിലേക്ക് എത്തിയിരിക്കുന്നത്. പതിനേഴ് മത്സരാര്‍ഥികളുമായി ആരംഭിച്ച നാലാം സീസണില്‍ ഇതിനു മുന്‍പ് ഒരേയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി മാത്രമാണ് സംഭവിച്ചിട്ടുള്ളത്. മലയാളം അധ്യാപകനും നടനുമായ മണികണ്ഠന്‍ ആയിരുന്നു അത്. എന്നാല്‍ ആഗോര്യപരമായ കാരണങ്ങളാല്‍ മണികണ്ഠന് ബിഗ് ബോസില്‍ അധികദിവസങ്ങള്‍ ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് റിയാസ് സലിം. എന്‍ജിനീയറിംഗ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ വലിയ ആരാധകനാണ് താനെന്ന് റിയാസ് പറയുന്നു. ന്യൂ നോര്‍മല്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ഇത്തവണത്തെ ബിഗ് ബോസിലേക്ക് എത്തുന്ന പുതിയ മത്സരാര്‍ഥിയും പല കാര്യങ്ങളിലും തന്‍റേതായ അഭിപ്രായമുള്ളയാളും അത് പ്രകടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നയാളുമാണ്. താനൊരു ഫെമിനിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന റിയാസ് ബിഗ് ബോസില്‍ ഒരു സേഫ് ഗെയിമിന് താല്‍പര്യമില്ലെന്നും പറയുന്നു. തന്നെ നേരിട്ട് ബാധിക്കുന്ന കാര്യം അല്ലെങ്കില്‍ പോലും അഭിപ്രായങ്ങള്‍ പറയുമെന്നും ഫേക്ക് ഗെയിം കളിക്കില്ലെന്നും പറയുന്ന റിയാസ് പ്രേക്ഷകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്.
അതേസമയം ബിഗ് ബോസിലേക്ക് ഇന്നലെ എത്തിയ റിയാസ് പക്ഷേ ഹൗസിലേക്ക് പോയിട്ടില്ല. വേദിയിലേക്ക് ക്ഷണിച്ച് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ റിയാസിനെ സീക്രട്ട് റൂമിലേക്കാണ് മോഹന്‍ലാല്‍ അയച്ചിരിക്കുന്നത്. അവിടെയിരുന്ന് ഗെയിം കണ്ടതിനു ശേഷമാവും റിയാസ് ഹൗസിലേക്ക് എത്തുക. സീസണ്‍ തുടങ്ങി 41-ാം ദിവസമാണ് റിയാസ് ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ സീസണിലെ ഇതുവരെയുള്ള മത്സരാര്‍ഥികളെക്കുറിച്ചൊക്കെ വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ് റിയാസ് എത്തിയിരിക്കുന്നത്. ഇതുവരെയുള്ള കളി കണ്ടിട്ടു വരുന്നയാളാണെന്ന് മറ്റു മത്സരാര്‍ഥികള്‍ക്കും അറിയാം. അതിനാല്‍ത്തന്നെ സംശയത്തോടും അല്‍പം ഭയത്തോടുമായിരിക്കും റിയാസിന്‍റെ കടന്നുവരവിനെ മറ്റുള്ളവര്‍ കാണുക.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ