
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ഗ്രാന്‍ഡ് ഫിനാലെ നാളെ. അതിനു മുന്നോടിയായി എവിക്റ്റ് ആയി ഷോ വിട്ട് പുറത്തുപോയ മത്സരാര്‍ഥികളെ ഹൗസിലേക്ക് തിരികെയെത്തിച്ചു ബിഗ് ബോസ്. ഓരോരോ ചെറു സംഘങ്ങളായാണ് ഈ സീസണിലെ മുന്‍ മത്സരാര്‍ഥികള്‍ എത്തിയത്. ജാനകി സുധീര്‍, ശാലിനി നായര്‍, മണികണ്ഠന്‍ എന്നിവരാണ് ആദ്യം എത്തിയത്. നവീന്‍ അറയ്ക്കല്‍, അശ്വിന്‍ വിജയ്, നിമിഷ എന്നിവര്‍ അതിനു ശേഷവും സുചിത്ര നായര്‍, അപര്‍ണ മള്‍ബറി എന്നിവര്‍ പിന്നാലെയും എത്തി. ഫൈനലിസ്റ്റുകളില്‍ പലരും ഏറ്റവും കാത്തിരുന്ന എന്‍ട്രി ആയിരുന്നു അതിനു ശേഷം. ഡോ. റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ എം മൂസയുമാണ് പിന്നാലെ എത്തിയത്.
ബിഗ് ബോസ് ഹൌസില്‍ പ്ലേ ചെയ്ത ഗാനം കേട്ട് വരുന്നത് റോബിനും ജാസ്മിനുമാണെന്ന് പ്രവചിച്ചത് ദില്‍ഷയായിരുന്നു. കബാലിയിലെ നെരുപ്പ് ഡാ എന്ന ഗാനമാണ് ഇരുവരുടെയും എന്‍ട്രിക്കായി ബിഗ് ബോസ് വച്ചുകൊടുത്തത്. ഈ സീസണില്‍ ഫൈനല്‍ ഫൈവില്‍ ഉറപ്പായും ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നു രണ്ട് മത്സരാര്‍ഥികളായിരുന്നു ഇവര്‍ ഇരുവരും. ഇതില്‍ റോബിന്‍ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് പുറത്താവുകയായിരുന്നെങ്കില്‍ ജാസ്മിന്‍ പോകണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ട് പുറത്ത് പോവുകയായിരുന്നു. ഇവര്‍ ഇരുവരുടെയും കൊഴിഞ്ഞുപോക്ക് പിന്നീടുള്ള ഗെയിമിനെ കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്.
ALSO READ : 'ജയിച്ചാലും ഇല്ലെങ്കിലും, നീ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കി'; റിയാസിനോട് നിമിഷ
അതേസമയം ആറ് പേരാണ് ഇത്തവണ ഫിനാലെ വാരത്തില്‍ പ്രേക്ഷകരോട് വോട്ട് അഭ്യര്‍ഥിക്കുന്നത്. ബ്ലെസ്‍ലി, റിയാസ്, സൂരജ്, ദില്‍ഷ, ധന്യ, ലക്ഷ്‍മിപ്രിയ എന്നിവരാണ് ആ ആറ് പേര്‍. ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ