Bigg Boss : ലക്ഷ്‍മി പ്രിയയെ തറപറ്റിച്ച് സുചിത്ര ബിഗ് ബോസ് വീട്ടില്‍

Published : Mar 30, 2022, 11:59 PM ISTUpdated : Mar 31, 2022, 02:27 AM IST
 Bigg Boss : ലക്ഷ്‍മി പ്രിയയെ തറപറ്റിച്ച് സുചിത്ര ബിഗ് ബോസ് വീട്ടില്‍

Synopsis

ബിഗ് ബോസിലെ ആദ്യ വീക്ക്‍ലി ടാസ്‍ക് അവസാനിച്ചു (Bigg Boss).

ബിഗ് ബോസിലെ ആദ്യ ആഴ്‍ചത്തെ ടാസ്‍ക് ഒരു പാവയുമായി ബന്ധപ്പെട്ടായിരുന്നു. പാവ ലഭിക്കുന്ന ആള്‍ക്കാര്‍ക്ക് സവിശേഷ അധികാരം ലഭിക്കുന്നതായിരുന്നു ടാസ്‍ക്. പാവ ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും വീട്ടിനകത്ത പ്രവേശനം. പാവ കൈവശമില്ലാത്തവര്‍ക്ക് വീട്ടില്‍ കയറാൻ പ്രവേശനം ലഭിക്കാൻ നടത്തുന്ന പ്രത്യേകത മത്സരത്തില്‍ ഏറ്റവും ഒടുവില്‍ ജയിച്ചത് സുചിത്രയുമായിരുന്നു.

പാവ കൈവശമുള്ളയാള്‍ക്കാര്‍ക്ക് വീട്ടിനു പുറത്തുള്ള രണ്ട് പേരെ മത്സരത്തിന് തെരഞ്ഞെടുക്കാം എന്നായിരുന്നു തുടക്കത്തിലെ രീിതി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ തമ്മില്‍ മത്സരിക്കുകയും അതില്‍ വിജയിക്കുന്നവര്‍ക്ക് വീട്ടിനകത്ത് കയറാമെന്ന തരത്തിലുമായിരുന്നു ടാസ്‍ക്. അങ്ങനെ കഴിഞ്ഞ ദിവസം മത്സരം ജയിച്ച് നിമിഷയും ഇന്ന് അഖിലുമാണ് വീട്ടിനകത്ത് പ്രവേശിച്ചത്. 

വീട്ടില്‍ പ്രവേശിക്കുന്നതിനായുള്ള മത്സരത്തിന് ഇന്ന് ശാലിനിയെയും അഖിലിനെയും തെരഞ്ഞെടുത്തത് പാവ കൈവശമുള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ രണ്ടാമത്തെ തവണ മത്സരത്തിനായി രണ്ടുപേരെ തെരഞ്ഞെടുക്കാനുള്ള അവസരം വീട്ടിനു പുറത്തുള്ളവര്‍ക്കായിരുന്നു. എന്തുകൊണ്ട് വീട്ടിനകത്ത് തങ്ങള്‍ പ്രവേശിക്കാൻ യോഗ്യരാണ് എന്ന് വ്യക്തമാക്കുകയും വേണമായിരുന്നു.

പക്ഷേ റോണ്‍സണ്‍ താൻ എന്തുകൊണ്ട് വീട്ടിനകത്ത് പ്രവേശിക്കാൻ യോഗ്യനാണ് എന്ന് പറയാതെ ആദ്യമേ ലക്ഷ്‍മി പ്രിയയുടെയും സുചിത്രയുടെയും പേരുകള്‍ നിര്‍ദ്ദേശിച്ചു. നല്ല ഭക്ഷണം കൃത്യമായി ലഭിക്കണമെങ്കില്‍ അവര്‍ പോകണമെന്നായിരുന്നു റോണ്‍സണ്‍ ചൂണ്ടിക്കാട്ടിയത്. മറ്റുള്ളവരും റോണ്‍സണിന്റെ അഭിപ്രായത്തോട് യോജിച്ചു. അങ്ങനെ ലക്ഷ്‍മി പ്രിയയെും സുചിത്രയെയും മത്സരത്തിനായി തെരഞ്ഞെടുത്തു.

കാലുകള്‍ പരസ്‍പരം ബന്ധിച്ച് ഒരറ്റത്തുള്ള ബാസ്‍കറ്റില്‍ നിന്ന് ബോളുകള്‍ ശേഖരിച്ച് തിരികെ വന്ന് കാലിയായ  ബാസ്‍കറ്റില്‍ ബോളുകള്‍ നിക്ഷേപിക്കുന്നതായിരുന്നു ടാസ്‍ക്. ലക്ഷ്‍മി പ്രിയയും സുചിത്രയും വാശിയോടെ മത്സരിച്ചു. ഇരുവരും തുല്യമായ തരത്തിലായിരുന്നു മത്സരം പൂര്‍ത്തീകരിച്ചത്. പക്ഷേ കയ്യില്‍ നിന്ന് താഴെ വീണ ബോളുകള്‍ ലക്ഷ്‍മി പ്രിയ പെറുക്കിയെടുത്ത്  വീണ്ടും ബാസ്‍കറ്റില്‍ നിക്ഷേപിച്ചു എന്നത് കണക്കിലെടുത്ത് സുചിത്രയെ വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ ഇതോടെ ഇത്തവണത്തെ വീക്ക്‍ലി ടാസ്‍ക് അവസാനിച്ചിരുന്നു. എല്ലാവര്‍ക്കും വീട്ടില്‍ പ്രവേശിക്കാൻ അനുവാദവുമുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസങ്ങളില്‍ ഇന്നത്തെ വിജയം സുചിത്രയ്‍ക്ക് സഹായകരമായേക്കാം.

 'ഗെയിമില്‍ ചതിയും വഞ്ചനയും പാടില്ല', ബിഗ് ബോസിനോട് ലക്ഷ്‍മി പ്രിയ

ലക്ഷ്‍മി പ്രിയയെും സുചിത്രയെയും മത്സരത്തിനായി വീട്ടിന് പുറത്തുള്ളവര്‍ തെരഞ്ഞെടുത്തപ്പോള്‍ പാവ കൈവശമുള്ള ഡെയ്‍സി ഇടപെട്ടത് തര്‍ക്കത്തിന് കാരണമായിരുന്നു. അവസരം ലഭിക്കാത്ത ആള്‍ക്കാരെ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് എന്ന് തനിക്ക് തോന്നുന്നു എന്നായിരുന്നു ഡെയ്‍സി പറഞ്ഞാല്‍. എന്നാല്‍ ഇതില്‍ ഡെയ്‍സി അടക്കമുള്ളവര്‍ ഇടപെടേണ്ടെന്ന് ലക്ഷ്‍മി പ്രിയയും മറ്റുള്ളവരും പറഞ്ഞു. ലക്ഷ്‍മി പ്രിയയും സുചിത്രയും പോയാല്‍ അത് ഹെല്‍പ് ആയിരിക്കുമെന്ന് ശാലിനിയും പറഞ്ഞപ്പോള്‍ വീണ്ടും ഡെയ്‍സി ഇടപെടപെട്ടു. തങ്ങള്‍ക്ക് അവരുടെ ഹെല്‍പ് വേണ്ടെങ്കിലോ എന്നായിരുന്നു ഡെയ്‍സി പറഞ്ഞത്.  ഇത് തങ്ങളുടെ ടാസ്‍കാണെന്നും ഡെയ്‍സി അതില്‍ ഇടപെടേണ്ടെന്നും വീട്ടിനു പുറത്തുള്ളവര്‍ പറഞ്ഞു. തുടര്‍ന്ന് ലക്ഷ്‍മി പ്രിയയും റോണ്‍സണും ഒക്കെ ഡെയ്‍സിയെ കുറിച്ച് ചര്‍ച്ച ചെയ്യാൻ തുടങ്ങി. 

ബ്ലെസ്‍ലിയും റോണ്‍സണും എങ്ങനെ വീട്ടിന് പുറത്തെത്തി എന്ന് ഡെയ്‍സിയുടെ തന്ത്രത്തെ സൂചിപ്പിച്ച് ലക്ഷ്‍മി പ്രിയ പറഞ്ഞു. ഗെയിം ആണ്, അതിന് ചതിക്കുക വഞ്ചിക്കുക എന്നൊന്നും ഇല്ല. വിശ്വാസ വഞ്ചന കാണിച്ചാണോ ജയിക്കേണ്ടത് ലക്ഷ്‍മി പ്രിയ പറഞ്ഞു. ബിഗ് ബോസിനോടും തുടര്‍ന്ന് അക്കാര്യം ക്യാമറ നോക്കി ലക്ഷ്‍മി പ്രിയ പറഞ്ഞു. ഇവിടെയും ചതിയും വഞ്ചനയൊന്നുമല്ല വേണ്ടത്, ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നൻമയുണ്ടാകണം, മനസുണ്ടാകണം, മനസാക്ഷിയുണ്ടാകണം എല്ലാം ഉണ്ടാകണം, ജയം പറഞ്ഞാല്‍ഏത് രീതിയിലും ചിലപ്പോള്‍ കട്ടിട്ട് പണം ഉണ്ടാക്കുന്നവരില്ലേ, കൊള്ളക്കാര്‍ക്ക് പേരുണ്ടാകുന്നില്ലേ. അതൊന്നും പറ്റില്ല. ചതിയും വഞ്ചനയും ഇല്ലാതെ നമുക്ക് അത് നേടാനാകും അതാണ് ടാസ്‍ക് എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത് കേട്ടോ എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്