അച്ഛന്റെ വാക്കുകള്‍ കേട്ട് വിതുമ്പി അഖില്‍ മാരാര്‍

Published : Jun 18, 2023, 10:30 PM IST
അച്ഛന്റെ വാക്കുകള്‍ കേട്ട് വിതുമ്പി അഖില്‍ മാരാര്‍

Synopsis

അഖില്‍ മാരാര്‍ വിതുമ്പുന്ന ദൃശ്യങ്ങളുടെ വീഡിയോയും പുറത്തുവിട്ടു.

ലോകം ഫാദേഴ്‍സ് ഡേ ആഘോഷിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലും ഫാദേഴ്‍സ് ഡേ ആഘോഷം നടന്നു. മത്സരാര്‍ഥികളുടെ അച്ഛനും പിതൃതുല്യരായി കാണുന്നവരും ആശംസകള്‍ അറിയിക്കുകയായിരുന്നു. മത്സരാര്‍ഥികളും തിരിച്ച് ആശംസകള്‍ നേര്‍ന്നു. അച്ഛന്റെ വാക്കുകള്‍ കേട്ട് ഒരുവേള അഖില്‍ മാരാര്‍ വിതുമ്പുകയും ചെയ്‍തു.

ഞാനും എന്റെ മകനും സുഹൃത്തുക്കളാണെന്ന് അഖിലിന്റെ അച്ഛൻ പറഞ്ഞു . ബിഗ് ബോസില്‍ അഖില്‍ പങ്കെടുത്തത് താനും എന്റെ കുടുംബവും ഒരു ഭാഗ്യമായിട്ട് കാണുന്നു. നിന്റെ അച്ഛനെന്ന രീതിയില്‍ അഭിമാനിക്കുന്നു. ഒരേയൊരു സന്ദേശം അവന്റെ ആരോഗ്യം അവൻ നോക്കണം എന്നതാണ്. ഇത്രയും എത്തിയതില്‍ അച്ഛനെന്ന നിലയില്‍ തനിക്ക്  അഭിമാനമുണ്ട്. ബിഗ് ബോസിന് നന്ദി രേഖപ്പെടുത്തുന്നുമെന്നായിരുന്നു അഖിലിന്റെ അച്ഛൻ വ്യക്തമാക്കിയത്. അഖില്‍ ഇതുകേട്ട് വികാരഭരിതനാകുകയും ചെയ്‍തു.

ഞാൻ പിറന്നാള്‍ പോലും ആഘോഷിച്ചിട്ടില്ല. അങ്ങനെയുള്ള കുട്ടിക്കാലവും അവസരവും ഉണ്ടായിട്ടില്ല. അവരെ അഭിമാനമഭരിതരാക്കാനായിരുന്നു തന്റെ ശ്രമം. പക്ഷേ അഹങ്കാരിയായ മകനെ അവര്‍ എതിര്‍ത്തു കൊണ്ടേയിരുന്നു.

ഒരുപാട് ഞാൻ അടികൊള്ളുമായിരുന്നു. സാറിന്റെ സ്‍ഫടികം സിനിമ പോലെയായിരുന്നു. നന്നായി പഠിച്ചു വന്ന മകൻ നാട്ടില്‍ റൗഡി ആയി. അച്ഛന് ഇപ്പോള്‍ അഭിമാനിക്കാൻ പോന്ന മകനായി എന്ന് കേള്‍ക്കുമ്പോള്‍ ഫാദേഴ്‍സ് ഡേയില്‍ അച്ഛനോടും അമ്മയോടും നീതിപുലര്‍ത്തിയെന്ന് താൻ വിശ്വസിക്കുന്നു. ഞാൻ എപ്പോഴും ഭാര്യയോട് പറയും കോടിക്കണക്കിന് പൈസ സമ്പാദിക്കുകയല്ല ഭാവിയില്‍ അവരുടെ അച്ഛനെ ഓര്‍ത്ത് അവര്‍ അഭിമാനിക്കാൻ തോന്നുമ്പോഴാണ് ഞാൻ ഒരു നല്ല അച്ഛനായി മാറുന്നത് എന്ന്. അവര്‍ക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടാകുക എന്നതാണ് എനിക്കും ഒരു മകൻ എന്ന നിലയില്‍ ചെയ്യാൻ കഴിയുന്നത്. ബിഗ് ബോസിന് നന്ദി പറയുന്നുവെന്നും അഖില്‍ വ്യക്തമാക്കി.

Read More: ആശുപത്രിയിലുള്ള റിനോഷ് തിരിച്ചെത്തില്ലേ?, മോഹൻലാല്‍ അറിയിച്ചത് ഇങ്ങനെ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്