Asianet News MalayalamAsianet News Malayalam

ആശുപത്രിയിലുള്ള റിനോഷ് തിരിച്ചെത്തില്ലേ?, മോഹൻലാല്‍ അറിയിച്ചത് ഇങ്ങനെ

റിനോഷിന്റെ ആരോഗ്യ വിവരങ്ങള്‍ മോഹൻലാല്‍ തന്നെ പങ്കുവയ്‍ക്കുകയായിരുന്നു.

Bigg Boss Malayalam season 5 Rinosh Georgse health updates hrk
Author
First Published Jun 18, 2023, 2:22 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തനായ ഒരു മത്സരാര്‍ഥിയാണ് റിനോഷ് ജോര്‍ജ്. ദേഹത്തുണ്ടായ ചില ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു റിനോഷിനെ. ഗ്രാൻഡ് ഫിനെലെയിലോട്ട് അടുക്കുമ്പോള്‍ റിനോഷിന്റെ കാര്യത്തില്‍ പ്രേക്ഷകര്‍ക്കും ആശങ്കകളുണ്ട്. റിനോഷിന്റെ ആരോഗ്യ വിവരങ്ങള്‍ മോഹൻലാല്‍ തന്നെ മത്സരാര്‍ഥികളോട് പങ്കുവെച്ചു.

ശനിയാഴ്‍ച രാവിലെ മുതൽ ഷോയുടേതായി വന്ന പ്രൊമോയിൽ ഒന്നും റിനോഷ് ജോര്‍ജ് ഇല്ലായിരുന്നു. റിനോഷ് എവിടെ പോയി എന്ന് പലരും ആരാഞ്ഞിരുന്നു. ഇതിന് ഉത്തരം ഞായറാഴ്‍ചത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു. ബിഗ് ബോസിലെ 'കാർണിവൽ' ടാസ്‍ക് കഴിഞ്ഞതിന് പിന്നാലെ തന്റെ ദേഹത്തിലെ പ്രശ്‍നം റിനോഷ് പറഞ്ഞിരുന്നു. പിന്നാലെ മെഡിക്കൽ റൂമിലേക്ക് റിനോഷിനെ വിളിപ്പിക്കുകയായിരുന്നു.  പിന്നീട് റിനോഷിനെ  വിദ​ഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു. ഇക്കാര്യം ബിഗ് ബോസ് അറിയിച്ചിരുന്നു.

ശനിയാഴ്‍ച എപ്പിസോഡ് അവസാനിക്കാറായപ്പോള്‍ മോഹൻലാല്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി. റിനോഷ് ഇപ്പോള്‍ ആശുപത്രിയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നും മോഹൻലാല്‍ മത്സരാര്‍ഥികളെ ധരിപ്പിച്ചു. ആ ആശ്വാസത്തിലാണ് മത്സരാര്‍ഥികളും പ്രേക്ഷകരും.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ വേറിട്ട മത്സരാര്‍ഥിയായിട്ടാണ് റിനോഷിനെ പ്രേക്ഷകര്‍ പരിഗണിക്കുന്നത്. അനാവശ്യമായി കാര്യങ്ങള്‍ ഇടപെടാൻ ശ്രമിക്കാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതമാണ് റിനോഷിന്. കൂള്‍ ബ്രോ എന്ന് തുടക്കത്തില്‍ തന്നെ റിനോഷിനെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചു. എന്നാല്‍ പിന്നീട് റിനോഷ് പ്രകോപിതനാകുന്ന രംഗങ്ങളും പ്രേക്ഷകര്‍ കണ്ടു. ബിഗ് ബോസ് ആരാധകരുടെ പ്രിയ താരമാണ് റിനോഷ്.

Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios