
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആവേശപൂര്‍വം അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണ്. വളരെ രസകരമായ നിമിഷങ്ങളിലൂടെ ഇപ്പോള്‍ ഷോ മുന്നേറുന്നത്. മത്സരബുദ്ധി മാറ്റിവെച്ച മത്സാര്‍ഥികള്‍ തങ്ങള്‍ക്ക് ഹൗസില്‍ കിട്ടിയ സൗഹൃദം പുതുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. അവസാന ദിനങ്ങളില്‍ വളരെ സുഹൃത്തുക്കളായാണ് ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ കഴിഞ്ഞുകൂടുന്നത്.
ഇതുവരെ ബിഗ്ബോസ് വീട്ടില്‍ വലിയ ശത്രുക്കള്‍ ആയിരുന്നു ജുനൈസും, അഖില്‍ മാരാരും. എന്നാല്‍ അവസാന ഘട്ടത്തില്‍ വീട്ടിലെ പുറത്തായവര്‍ എല്ലാം എത്തിയതോടെ പതിവുപോലെ ഇരുവര്‍ക്കും ഇടയിലെ വര്‍ത്തമാനങ്ങള്‍ നന്നായി കുറഞ്ഞു. എന്നാല്‍ പുതിയ എപ്പിസോഡില്‍ ഇരുവര്‍ക്കും ഇടയില്‍ രസകരമായ സംഭാഷണം ഉണ്ടായിരുന്നു.
ശ്രുതി ലക്ഷ്മിയോടൊപ്പം ബെഡ് റൂമില്‍ ഒരോ വിശേഷങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു ജുനൈസ്. ശ്രുതി പുറത്തുപോയപ്പോള്‍ ഉണ്ടായ അനുഭവങ്ങളായിരുന്ന ജുനൈസ് ചോദിച്ചത്. എന്തൊക്കെയാണ് കേട്ടത്, തകര്‍ന്നുപോയോ എന്നെല്ലാം ശ്രുതിയോട് ജുനൈസ് ചോദിച്ചു. അതിനെല്ലാം ശ്രുതി മറുപടി കൊടുക്കുന്നതിനിടെയാണ് അഖില്‍ മാരാര്‍ കയറിവന്നത്.
ഇക്കയോട് രണ്ട് ദിവസമായി സംസാരിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് ജുനൈസിന് അടുത്ത് അഖില്‍ വന്ന് കിടന്നു. അതിന് ജുനൈസ് ചില മറുപടികള്‍ നല്‍കുന്നുണ്ട്. ഇതിനിടെയാണ്. ജുനൈസ് ഇല്ലെങ്കില്‍ അഖില്‍ മാരാരുണ്ടോ, അല്ലെടാ എന്ന് അഖില്‍ ജുനൈസിനോട് ചോദിച്ചത്. ശ്രുതി ഇരുവര്‍ക്കും ഇടയിലെ ചില കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് അഖില്‍ ഇത് പറഞ്ഞത്.
അതേ സമയം ബിഗ് ബോസ് വീട് രണ്ട് ആഴ്‍ചയായി വികാരനിര്‍ഭരവും സ്‍നേഹാര്‍ദ്രവുമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മത്സാര്‍ഥികളില്‍ ചിലര്‍ ഏറ്റുമുട്ടിയെങ്കിലും പൊതുവെ ഹൗസില്‍ സമാധാന അന്തരീക്ഷമാണ്. ഫാമിലി വീക്കിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ ഹൗസിലേക്ക് എത്തിയത് സീസണിലെ ഏറ്റവും മനോഹരമായ കാഴ്‍ചകളില്‍ ഒന്നായിരുന്നു.
വീട്ടിനുള്ളിലെ മത്സരത്തിന്റെ ബാക്കിപത്രമായ കാര്യങ്ങള്‍ ഹൗസിനെ പുറത്തെ കുടുംബാംഗങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് അവരുടെ പെരുമാറ്റങ്ങള്‍ കണ്ടാല്‍ മനസ്സിലാകുമായിരുന്നു. കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് വന്നതിന്റെ രംഗങ്ങളുടെ വീഡിയോ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വൈകാരികമായിരുന്നു കുടുംബാംഗങ്ങളുടെ ഒത്തുചേരലെന്നായിരുന്നു അഭിപ്രായങ്ങള്‍. മത്സരാര്‍ഥികള്‍ പരസ്‍പരമുള്ള ചില പ്രശ്‍നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും കുടുംബാംഗങ്ങള്‍ ശ്രമിച്ചു.
ആദിപുരുഷ് സംവിധായകനും, നിര്‍മ്മാതാവും നേരിട്ട് ഹാജറാകുവാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ആത്മാർത്ഥ സൗഹൃദത്തിന്റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'!
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ