"ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവാണ് എന്‍റെ അണ്ണന്‍" : അഖില്‍ മാരാരിന്‍റെ ഭാര്യ പറയുന്നു.!

Published : May 01, 2023, 04:34 PM IST
"ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവാണ് എന്‍റെ അണ്ണന്‍" : അഖില്‍ മാരാരിന്‍റെ ഭാര്യ പറയുന്നു.!

Synopsis

എന്നാല്‍ ഇപ്പോള്‍ അഖിലിനെ പിന്തുണച്ച് ഭാര്യ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അഖിലിനെ പിന്തുണച്ച് രാജലക്ഷ്മി അഖില്‍ രംഗത്ത് എത്തിയത്.

തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5ല്‍ കഴിഞ്ഞ ആഴ്ച തന്റെ ഭാ​ര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് അവതാരകനായ  മോഹൻലാൽ. 

'കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാൾ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മൾ വാക്കുകൾ ഉപയോ​ഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്', എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ഇതിനിടയിൽ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുന്നുണ്ട്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ പാടുണ്ടോ എന്നും മോഹൻലാൽ ചോദിച്ചു. 

'നമ്മൾ വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ സൂക്ഷിച്ച് സംസാരിക്കണം. ഇതൊരു നല്ല പ്രവണതല്ല. എന്നോട് വ്യക്തിപരമായി സംസാരിക്കുന്നത് പോലെയല്ല. ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. നിങ്ങളുടെ കുടുംബത്തിലുള്ളവരും അത് കേട്ട് കൊണ്ടിരിക്കയല്ലേ. അത് മോശമായ കാര്യമാണ് അഖിൽ. നിങ്ങൾ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു', എന്ന് മോഹൻലാൽ താക്കീത് നൽകുകയും ചെയ്യുന്നു. 

എന്നാല്‍ ഇപ്പോള്‍ അഖിലിനെ പിന്തുണച്ച് ഭാര്യ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അഖിലിനെ പിന്തുണച്ച് രാജലക്ഷ്മി അഖില്‍ രംഗത്ത് എത്തിയത്. സുഹൃത്തുക്കള്‍ക്ക് വേണ്ടി പങ്കുവച്ച കുറിപ്പില്‍ വളരെ വൈകാരികമായ കാര്യങ്ങളാണ് അഖില്‍ മാരാരുടെ ഭാര്യ പറയുന്നത്. 

"എല്ലാ ദമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന അതേ പ്രശ്നങ്ങളും കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ഞങ്ങള്‍ക്കിടയിലും ഉണ്ടാകാറുണ്ട്. എന്ന് കരുതി അത് വലിയ സംഭവമാക്കി മാറ്റേണ്ടതില്ല ആരും. ഞങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ പോലും ഞങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഈ ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താവാണ് എന്‍റെ അണ്ണന്‍.

ഞങ്ങള്‍ രണ്ടുപേരും പരസ്പരം ബഹുമാനിക്കുകയും സ്വതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നവരാണ്. എന്‍റെ അണ്ണന്‍ എന്നെ എറ്റവും നന്നായി കുഞ്ഞിനെപ്പോലെ നോക്കിയിരുന്ന കാലമായിരുന്നു ഞങ്ങളുടെ ഗര്‍ഭകാലം. 

സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കുകള്‍ക്ക് ഇടയില്‍ ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറും ദേഷ്യപ്പെടാറുമുണ്ട്. എല്ലാവരുടെയും വീട്ടില്‍ നടക്കുന്നതാണ് അതും. അഖില്‍ മാരാര്‍ ഒരു മനുഷ്യനാണ്. എന്‍റെ ഗര്‍ഭകാലത്ത് എന്‍റെ അണ്ണന്‍ എന്നെ അടിച്ചു എന്നത് തീര്‍ത്തും പൊള്ളയായ കാര്യമാണ്. സത്യം അറിയാതെ ആരും സംസാരിക്കരുത്. ഇത് വീട്ടിലിരിക്കുന്ന ഞങ്ങളെ എത്രത്തോളം വേദനിപ്പിക്കും എന്ന് ആലോചിക്കണം" -  രാജലക്ഷ്മി അഖിലിന്‍റെ കുറിപ്പില്‍ പറയുന്നു. 

"ബിഗ്ബോസ് വീട്ടില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പുറത്താകല്‍" ; ഞാന്‍ ഓക്കെയല്ലെന്ന് ദേവു

'നാൻ തനിയ താ വന്തിറിക്കിത്, തനിയ താ പോവേൻ'; ​ഗ്രൂപ്പിലേക്ക് ക്ഷണിച്ച വിഷ്ണുവിനോട് അനു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്