
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മികച്ച ഒരു മത്സരാര്‍ഥി ആണ് അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ക്ക് നിരവധി ആരാധകരാണുള്ളതെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. അഖില്‍ മാരാരുടെ ഒരു ആരാധികയുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അഖില്‍ മാരാറായി മേക്കപ്പിലൂടെ രൂപംമാറുന്നതിന്റെ വീഡിയോ ആണ് കോട്ടോത്തല കതിരവൻ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
ആരാണ് ആ ആരാധികയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഒരു ഗംഭീര വീഡിയോയാണ് ഇത് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം ആണെന്നാണ് അഭിപ്രായങ്ങള്‍. നിരവധി പേരാണ് ആരാധികയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നേ തന്നെ പ്രശസ്‍തനായിരുന്നു അഖില്‍ മാരാര്‍. 'ഒരു താത്വിക അവലോകന'മെന്ന സിനിമയുടെ സംവിധായകനായിട്ടാണ് അഖിലിനെ പ്രേക്ഷകര്‍ക്ക് പരിചയം. ചാനൽ ചർച്ചകളിലും സജീവ സാന്നിധ്യമായ അഖിൽ സ്വന്തം അഭിപ്രായം വ്യക്തമാക്കാൻ മടികാട്ടാത്ത ഒരു സിനിമാക്കാരൻ കൂടിയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്നു മാരാര്‍ 'പേരറിയാത്തവര്‍' എന്ന സിനിമയിൽ സഹ സംവിധായകനായും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊല്ലം ഫാത്തിമ കോളജിൽ നിന്ന് അഖില്‍ ബിഎസ്‌സി മാത്ത്‍സ് ബിരുദം നേടുകയും പിന്നീട് മെഡിക്കൽ റെപ്പായി ജോലി നോക്കുകയും ചെയ്‍തു. പിന്നീട് അതുപേക്ഷിച്ച് കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ജ്യൂസ് കട തുടങ്ങുകയും ചെയ്‍തിരുന്നു അഖില്‍ മാരാര്‍. എന്നാൽ, അവിടെയും അഖിൽ ഒതുങ്ങിയില്ല. പിഎസ്‍സി പരീക്ഷകൾ എഴുതി. വനംവകുപ്പിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും അതും വേണ്ടെന്ന് വെച്ചു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞു. പിന്നീടാണ് എഴുത്തിന്റെ വഴിയിലേക്കും സിനിമയിലേക്കും അഖില്‍ എത്തിയത്.
Read More: 'ഉമ്മ തരല്ലേ ശോഭ, എനിക്കിഷ്‍ടമല്ല', ടാസ്‍കില്‍ അഖില്‍ മാരാര്‍
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ