
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തീര്‍ത്തും രസകരമായ വീക്കിലി ടാസ്കാണ് ബിഗ്ബോസ് മൂന്നാം ആഴ്ച ബിഗ്ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. വെള്ളിയാങ്കല്ല് എന്നാണ് ബിഗ് ബോസ് സീസൺ അഞ്ചിലെ പുതിയ വീക്കിലി ടാസ്ക്.
ബിഗ്ബോസ് വീട്ടിലെ വലിയ ചങ്ങാതിമാരാണ് സെറീന, റെനീഷ, അഞ്ജൂസ് എന്നിവര്‍. എന്നാല്‍ പുതിയ ടാസ്കിനിടയിലെ അഞ്ജൂസ് നടത്തിയ പരാമര്‍ശം ശരിക്കും സെറീനയെ ചൊടിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് പ്ലസ് എപ്പിസോഡ് നല്‍കുന്ന സൂചന.
അഞ്ജൂസ് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഒരു ഭാഗത്ത് മാറി നില്‍ക്കുന്ന സെറീനയെയും അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന റെനീഷയെയും കാണാം. അവിടേക്ക് വിശദീകരണവുമായി അഞ്ജൂസ് എത്തുന്നുണ്ട്. അഞ്ജൂസ് കടല്‍കൊള്ളക്കാരുമായി സെറീന ഡീല്‍ നടത്തുമ്പോള്‍ അഞ്ജൂസ് പറഞ്ഞ വാക്കാണ് സെറീനയെ പ്രകോപിപ്പിച്ചത് എന്ന് സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്. ആ സംഭവം എന്താണെന്ന് തല്‍ക്കാലം ബിഗ്ബോസ് കാണിക്കുന്നില്ല.
എന്നാല്‍ അത് വലിയ രീതിയില്‍ സെറീനയെ വേദനിപ്പിച്ചുവെന്ന് വ്യക്തമാണ്. റെനീഷയുടെ സമാധാനപ്പെടുത്തലിലോ, അഞ്ജൂസിന്‍റെ വിശദീകരണത്തിലോ സെറീന ഒതുങ്ങുന്നില്ല. നാണമുണ്ടോ ഇങ്ങനെ പറയാന്‍ എന്ന് സെറീന അഞ്ജൂസിന്‍റെ മുഖത്ത് നോക്കി പറയുന്നു. പിന്നീടും ഇരുവരും വാക്ക് തര്‍ക്കം ഉണ്ടാകുന്നു. മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരും എന്ന് പറഞ്ഞ് റെനീഷ ഇടയ്ക്ക് ഇടപെടുന്നെങ്കിലും സെറീന അടുക്കുന്നില്ല.
ഒടുക്കം അഞ്ജൂസ് ആ സീന്‍ വിട്ട് വേറെ സ്ഥലത്ത് മാറി നില്‍ക്കുകയാണ്. ഈ സമയത്ത് സ്നേഹ സംഭാഷണത്തിലൂടെ റെനീഷ സെറീനയെ തണുപ്പിക്കുന്നു. എന്നാല്‍ അഞ്ജൂസിനോടുള്ള കലിപ്പ് സെറീനയില്‍ ബാക്കിയാകുന്നു. അതേ സമയം തന്നെ റിനോഷ് വന്ന് അഞ്ജൂസിനെ ആശ്വസിപ്പിക്കുന്നതും കാണാം.
ഗോപികയെ പിന്‍വാതില്‍ വഴി കയറ്റിവിട്ടോ; ആരോപണത്തിന് മറുപടിയുമായി മുന്‍ ബിഗ്ബോസ് മത്സരാര്‍ത്ഥി.!
കൈയ്യേറി,തട്ടിപ്പറിക്കല്‍ നടത്തി 'കൊള്ളസംഘം' ; നിയന്ത്രണം വിട്ട് എയ്ഞ്ചലിന്‍; ഇടപെട്ട് ബിഗ്ബോസ്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ